ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി നസ്രിയ! ഫഹദിന്റെ ട്രാൻസിൽ നസ്രിയ എത്തുന്നത് ഇങ്ങനെ... കാണൂ
മലയാള സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ട്രാന്‌സ്. ആദ്യമായി അൻവർ റഷീദ് ഫദഹ് ഫാസിൽ ഒന്നിക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് നസ്രിയയാണ്. വിവാഹത്തിനു ശേഷം ഹഹദിും നസ്രിയയും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിത ചിത്രത്തിലെ നസ്രിയയുടെ പോസ്റ്റർ പുറത്ത്. ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായ കഥാപാത്രമായിട്ടായിരിക്കും നസ്രിയ എത്തുന്നതെന്ന് പോസ്റ്ററിൽ നിന്ന് വ്യക്തമാക്കുന്നത്.

ചുണ്ടിൽ എരിയുന്ന സിഗരറ്റും സൺഗ്ലാസും ധരിച്ചു നിൽക്കന്ന ഗെറ്റപ്പിലാണ് നസ്രിയ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ഛിത്രത്തിനായി കാത്തിരിക്കുന്നത്. വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് ഒരു ചെറിയ ഇടവേളയെടുത്ത നസ്രിയ , അഞ്ജലി മേനോൻ ചിത്രമായ കൂടെയിലൂടെയാണ് വെള്ളിത്തിരയിലേയ്ക്ക് മടങ്ങി എത്തിയത്. കൂടെയ്ക്ക് ശേഷം പുറത്തെത്തുന്ന ചിത്രമാണിത്. ബാംഗ്ലൂർ ഡെയ്സിന് ശേഷം നസ്രിയയും ഫഹദും ഒന്നിക്കുന്ന ചിത്രമാണിത്.
2013 ൽ പുറത്തു വന്ന അഞ്ച് സുന്ദരികൾ എന്ന ചിത്രത്തിനു ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 2017 ൽ ചിത്രീകരണം ആരംഭിച്ച ട്രാൻസിന്റെ ഷൂട്ടിങ്ങ് അവസാനിച്ചത് 2019 ലാണ്. ആംസ്റ്റർ ഡാം, കന്യാകുമാരി, മുംബൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിലായിട്ടാണ് ചിത്രത്തിന്റെ ഛിത്രീകരണം പൂർത്തിയാക്കിയത്. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിനു മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഡിസംബർ 20 ന് ചിത്രം തിയേറ്ററുകളിൽ എത്തും.


Click it and Unblock the Notifications











