»   » പ്രണയിക്കാം, ഒരുമിച്ച് താമസിക്കാം, പക്ഷെ വിവാഹം വേണ്ട, അഞ്ജലിയുടെ ഈ നയത്തിന് പിന്നില്‍???

പ്രണയിക്കാം, ഒരുമിച്ച് താമസിക്കാം, പക്ഷെ വിവാഹം വേണ്ട, അഞ്ജലിയുടെ ഈ നയത്തിന് പിന്നില്‍???

Posted By: Karthi
Subscribe to Filmibeat Malayalam

സിനിമയില്‍ പ്രണയവും വിവാഹവും പുതിയ കാര്യങ്ങളല്ല. അതുപോലെ തന്നെയാണ്  വിവാഹ മോചനങ്ങളും. ദീര്‍ഘ നാളത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിക്കുന്നവര്‍ പോലും പിന്നീട് വിവാഹ മോചിതരാകുന്ന കാഴ്ച്ച ഇപ്പോള്‍ സാധാരാണമായിരിക്കുന്നു. ഇക്കാര്യത്തില്‍ സിനിമ താരങ്ങള്‍ മാത്രമല്ല സാധാരണക്കാരും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. 

മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പിലൂടെ നായികയായി മാറിയ അഞ്ജലി അമീറിന് പ്രണയത്തേക്കുറിച്ചും  വിവാഹത്തേക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. പ്രണയത്തോടും ലിവിംഗ് ടുഗെദറിനോടും അഭിപ്രായ വിത്യാസങ്ങളൊന്നും അഞ്ജലിക്കില്ല. എന്നാല്‍ വിവാഹത്തിന്റെ കാര്യത്തില്‍ ഇതല്ല അവസ്ഥ. വിവാഹം വേണ്ടെന്നും തന്നെയാണ് അഞ്ജലി പറയുന്നത്.

വിവാഹം വേണ്ട ലിവിംഗ് ടുഗെദര്‍ മതി

വിവാഹം കഴിക്കേണ്ടതില്ല ലിവിംഗ് ടുഗെദര്‍ മതി എന്നാണ് അഞ്ജലി അമീറിന്റെ നിലപാട്. തന്റെ പ്രണയത്തേക്കുറിച്ച് ഗൃഹലക്ഷ്മിക്ക്് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം അഞ്ജലി വ്യക്തമാക്കിയത്. കോഴിക്കോട് സ്വദേശിയാണ് അഞ്ജലി പ്രണയിക്കുന്ന വ്യക്തി.

പ്രണയം തരുന്ന എനര്‍ജി

തന്റെ പ്രണയത്തേക്കുറിച്ച് വ്യക്തമാക്കാന്‍ അഞ്ജലിക്ക് മടിയൊന്നുമില്ല. പ്രണയം തനിക്കൊരു പോസിറ്റീവ് എനര്‍ജി നല്‍കന്നു. ഇപ്പോള്‍ ജീവിക്കണം, ജീവതത്തോട് പോരാടണം എന്നൊക്കെയുള്ള ചിന്തയുണ്ടെന്നും അഞ്ജലി പറയുന്നു. ഒപ്പം താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

വിവാഹത്തോടെ പ്രണയം നഷ്ടപ്പെടും

വിവാഹത്തോടെ പ്രണയം അവസാനിച്ച പോകും. അവിടെ പിന്നെ കടമകളും ബാധ്യതകളും മാത്രമേ ഉണ്ടാകു. ലിവിംഗ് ടുഗെദറായി ജീവിക്കുമ്പോള്‍ കിട്ടുന്ന പ്രണയമൊന്നും വിവാഹത്തില്‍ കിട്ടില്ല. പ്രണയത്തിന്റെ ഒടുക്കം വിവാഹമല്ല. പ്രണയിക്കുന്നവര്‍ വിവാഹം കഴിക്കരുതെന്നും താരം വ്യക്തമാക്കി.

ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ നായിക

മമ്മൂട്ടിയുടെ നായികയായ അഞ്ജലി അമീര്‍ ഇന്ത്യിയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ നായികയാണ്. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പൂര്‍ണമായും സ്ത്രീയായി മാറിയ വ്യക്തിയാണ് അഞ്ജലി. മറ്റ് ട്രാന്‍സ്‌ജെന്‍ഡേര്‍സിന് മാതൃകയാണ് അഞ്ജലിയുടെ നേട്ടം.

മമ്മൂട്ടിക്കൊപ്പം

കുട്ടിക്കാലത്ത് സിനിമയില്‍ കാണുന്ന നായികമാരുടെ സൗന്ദര്യം നോക്കയിരിക്കുമാരുന്നു. ശോഭനയുടേയും മഞ്ജുവാര്യരുടേയും സൗന്ദര്യം വല്ലാതെ ഭ്രമിപ്പിച്ച, അവരേപ്പോലെ ആകണമെന്ന് ആഗ്രഹിച്ച കുട്ടിയായിരുന്നു അഞ്ജലി. ഇപ്പോഴിതാ തന്റെ ആഗ്രഹം സഫലീകരിച്ച് മമ്മൂട്ടിയുടെ നായികയായി സിനിമയിലേക്കും എത്തിയിരിക്കുകയാണ്.

മമ്മൂട്ടിയുടെ ഉപദേശം

ട്രാന്‍സ്ജന്‍ഡറാണെന്ന് ആരോടും പറയേണ്ടന്ന് മമ്മൂട്ടി ഉപദേശിച്ചിട്ടുണ്ട്. സിനിമയിലും മമ്മൂട്ടി മികച്ച സപ്പോര്‍ട്ട് നല്‍കിയെന്ന് താരം പറഞ്ഞു. തന്നെ കാണുമ്പോള്‍ ഒരു ട്രാന്‍സ്‌ജെന്‍ഡറായി തോന്നില്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്. കാഴ്ചയില്‍ വലിയ വ്യത്യാസമൊന്നും ഇല്ലാത്തതുകൊണ്ട് സമൂഹത്തില്‍ നിന്നും അധികം ദുരനുഭവങ്ങളും നേരിടേണ്ടി വന്നിട്ടെന്നും അഞ്ജലി പറയുന്നു.

ജീവിതത്തിലെ സങ്കടങ്ങള്‍

ജീവിത്തില്‍ ഒരുപാട് കഷ്ടപ്പാട് അനുഭവിച്ചിട്ടുണ്ട്. അതോര്‍ത്ത് ഇപ്പോഴും കരയും. വീടും കൂട്ടുകാരും എല്ലാം തനിക്ക് നഷ്ടമായി. എന്നാല്‍ കരയുമ്പോഴൊക്കെ അതിനേക്കാള്‍ ഇരട്ടി എനര്‍ജിയുമായി എഴുന്നേല്‍ക്കാറുണ്ടെന്ന് അഞ്ജലി അഭിമുഖത്തില്‍ പറഞ്ഞു.

സ്വന്ത ഇഷ്ടപ്രകാരം ജീവിക്കുക

കരയുമ്പോള്‍ കൂടുതല്‍ എനര്‍ജിയോടെ പിറ്റേദിവസം എഴുന്നേല്‍ക്കാന്‍ കഴിയുമെന്നതിനാല്‍ കരയുന്നത് മോശമായി കാണുന്നില്ല. കരയേണ്ടപ്പോള്‍ കരയണം. ഒരു വികാരവും അടക്കിവെക്കരുത്. ഒറ്റ ജീവിതമേയുള്ളു. സ്വന്ത ഇഷ്ടപ്രകാരം ജീവിക്കുക. അതാണ് തന്റെ ചിന്തയെന്നും അഞ്ജലി വ്യക്തമാക്കി.

English summary
Anjali is not interested to get marry, but she support love and living together. Love always ends with marriage and the rest is only commitments and responsibilities, she says it an interview.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam