മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ അഞ്ജലി പറയുന്നത് ഇങ്ങനെ
ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി പേരന്‍പ് എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് തിരിച്ചെത്തുകയാണ്. റാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അഞ്ജലിയാണ് മമ്മൂട്ടിയുടെ നായിക വേഷം അവതരിപ്പിക്കുന്നത്.
ഒരിടവേളയ്ക്ക് ശേഷം പേരന്‍പ് എന്ന ചിത്രത്തിലൂടെ മമ്മൂട്ടി തമിഴില്‍ തിരിച്ചെത്തുകയാണ്. റാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അഞ്ജലിയാണ് മമ്മൂട്ടിയുടെ നായിക വേഷം അവതരിപ്പിക്കുന്നത്. മമ്മൂട്ടി തന്നെയാണ് ചിത്രത്തിലേക്ക് അഞ്ജലിയെ സജസ്റ്റ് ചെയ്തത്.
മോഡലിങ് ചെയ്തിരുന്ന അഞ്ജലി അടുത്തിടെ ചില ടെലിവിഷന്‍ ഷോകള്‍ ചെയ്തിരുന്നു. അത് കണ്ടാണ് മമ്മൂക്ക തന്നെ പേരമ്പിലെ ഹീറോയിനായി സജസ്റ്റ് ചെയ്തതെന്ന് അഞ്ജലി പറയുന്നു. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജലി പറഞ്ഞത്.

സന്തോഷം പങ്കു വച്ചു
സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്ന് അഞ്ജലി പറയുന്നു. പേരന്‍പില്‍ അഭിനയിച്ചതിലൂടെ സിനിമക്കാരുമായി ഒത്തിരി അടുക്കാന്‍ സാധിച്ചതായും അഞ്ജലി പറഞ്ഞു.

ഫാമിലി എന്റര്‍ടെയ്‌നര്‍
അച്ഛന്റെയും മകളുടെയും സ്‌നേഹ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് പേരന്‍പ്. ഒരു ഫാമിലി എന്റര്‍ടെയ്‌നറാകം ഇതെന്നാണ് അറിയുന്നത്. ചിത്രത്തെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ബഹുഭാഷ ചിത്രം
ഇതൊരു ബഹുഭാഷ ചിത്രമായിരിക്കുമെന്നും കേള്‍ക്കുന്നുണ്ട്. മമ്മൂട്ടിയുടെ നിര്‍ബന്ധത്തിലാണ് ചിത്രം മലയാളത്തിലും ഒരുക്കുന്നത്.

റിലീസ്
2017 ഫെബ്രുവരിയില്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications