»   » പുത്തന്‍കൂറ്റുകാരായ നിര്‍മ്മാതാക്കളെ ജാഗ്രത

പുത്തന്‍കൂറ്റുകാരായ നിര്‍മ്മാതാക്കളെ ജാഗ്രത

Posted By:
Subscribe to Filmibeat Malayalam
Film Producer
സിനിമയില്‍ തട്ടിപ്പുകള്‍ക്കും വെട്ടിപ്പുകള്‍ക്കും കുതികാല്‍ വെട്ടിനുമൊന്നും ഒരു കുറവുമില്ല. ഇതൊക്കെ അറിയാമെങ്കിലും കാശുള്ള ചില ശുദ്ധന്‍മാരും വിവരദോഷികളും ഇതിന്റെ ഇരകളായി തീരുകയും ചെയ്യും.

മലയാളസിനിമയില്‍ ചില ടീമുകള്‍ രൂപപ്പെടുകഴിഞ്ഞു. നായകന്‍മാര്‍, നായികമാര്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, ക്യാമറാമാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഇങ്ങനെ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്ന ഇവര്‍ സിനിമ മോഹിച്ചെത്തുന്ന വരുത്തന്‍മാരായ നിര്‍മ്മാതാക്കളെ വളരെ ഈസിയായി ചുരുട്ടി കക്ഷത്തില്‍ വെക്കും.

കയ്യിലെ കാശും നഷ്ടപ്പെട്ട പ്രതീക്ഷയും സ്വപ്നവുമായി അവര്‍ വീണ്ടും മണലാരണ്യത്തിലേക്കോ മുന്നാറിലെ തോട്ടത്തിലേക്കോ മടങ്ങുമ്പോള്‍ ടീമിലെ ആരെങ്കിലുമൊരാള്‍ മറ്റൊരു നിര്‍മ്മാതാവുമായി രംഗത്തെത്തും. ന്യൂ ജനറേഷന്‍, ലോ ബഡ്ജറ്റ് സിനിമയിലെ ചില കരുത്തന്‍മാരാണ് റിഡക്ഷന്‍ സെയിലില്‍ പടം ചെയ്തുകൊടുക്കാമെന്നും പറഞ്ഞ് ഇവരെ കൃത്യമായി ഉപയോഗപ്പെടുത്തുന്നത്.

രണ്ട് മൂന്ന് വിജയചിത്രങ്ങള്‍ ലിസ്‌റിലുള്ള തിരക്കഥാകൃത്ത് തന്റെ തന്നെ പഴയ പൊടിപിടിച്ച തിരക്കഥകള്‍ തപ്പിയെടുത്ത് ഗംഭീരമായി അവതരിപ്പിക്കുമ്പോള്‍ മൊത്തം ടീമും നിര്‍മ്മാതാവിനെ പ്രോത്സാഹിപ്പിക്കും.

ബഡ്ജറ്റിടുമ്പോള്‍ ഏഴുകോടി എട്ടുകോടിയൊക്കെ ചിലവ് വകയിരുത്തും. ഒടുക്കം അഞ്ചര ആറുകോടിക്ക് കുറെ കഷ്ടപ്പെട്ടാലും തീര്‍ത്തു തരും എന്ന് വാക്ക് കൊടുക്കുമ്പോള്‍ തനിക്കു കിട്ടിയ സിനിമ കൂട്ടിന്റെ ആത്മാര്‍ത്ഥതയില്‍ നിര്‍മ്മാതാവ് മതിമറക്കും.

സൂപ്പര്‍താരങ്ങളില്ലാത്ത സിനിമയില്‍, പേരിന് വിദേശത്ത് ഒരു പാട്ടോ സീനോ സിനിമ രണ്ടര കോടിയില്‍ ഒതുങ്ങും ബാക്കിതുക ടീമിലെ വലുപ്പചെറുപ്പമനുസരിച്ച് വിതരണം ചെയ്യപ്പെടുമത്രേ. സാറ്റലൈറ്റ് തിയറ്റര്‍ സാദ്ധ്യതയും കേട്ട് മോഹിച്ചിരിക്കുന്ന നിര്‍മ്മാതാവിന് ചുരുങ്ങിയത് മൂന്നുകോടി നഷ്ടം.

ഇതുനികത്താന്‍ വീണ്ടും സിനിമ ഓഫര്‍ ചെയ്യുന്ന വരും ഇവിടെ ഹാജരുണ്ട്. പേരുമാറ്റി ഗോദയിലിറങ്ങാന്‍ പോകുന്ന ചിത്രത്തിനാണ് ഈഗതി ഏറ്റവും ഒടുവില്‍ നേരിട്ടത്. എല്ലാം അറിഞ്ഞിട്ട് സിനിമ പിടിക്കാന്‍ സാധിക്കില്ല എന്നാല്‍ ഒന്നും അറിയാതെ അതിന് നില്ക്കുകയുമരുത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam