»   » എഡ്ഡി കലിപ്പിലാണ് കട്ടക്കലിപ്പില്‍! മാസ്റ്റര്‍പീസിന്റെ പുതിയ പോസ്റ്റര്‍ തരംഗമാകുന്നു..!

എഡ്ഡി കലിപ്പിലാണ് കട്ടക്കലിപ്പില്‍! മാസ്റ്റര്‍പീസിന്റെ പുതിയ പോസ്റ്റര്‍ തരംഗമാകുന്നു..!

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റര്‍പീസ്. ഒക്ടോബറില്‍ തിയറ്ററിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിത്രം ക്രിസ്തുമസ് റിലീസായി തീരുമാനിക്കുകയായിരുന്നു. മാസ് എന്റര്‍ടെയിനറായി ഒരുങ്ങുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്.

ആദിക്ക് വെല്ലുവിളിയാകുന്നത് രജനികാന്ത് അല്ല മമ്മൂട്ടി! ജനുവരിയുടെ ആകര്‍ഷണം ഈ സിനിമകള്‍!

ദൃശ്യത്തിന് ശേഷം മറ്റൊരു സൂപ്പർ സ്റ്റാർ ചിത്രം കൂടെ തെലുങ്കിലേക്ക്! ഇക്കുറി നറുക്ക് മമ്മൂട്ടിക്ക്!!!

കലിപ്പ് ലുക്കിലുള്ള മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദന്‍, കൈലാഷ്, ഗോകുല്‍ സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍, മുകേഷ്, പൂനം ബജ്‌വ എന്നിവരാണ് പോസ്റ്ററിലുള്ളത്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സിഎച്ച് മുഹമ്മദ് നിര്‍മിക്കുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ചിത്രീകരണം ഇനിയും പൂര്‍ത്തിയാകാനുണ്ട്.

Masterpiece

രാജാധിരാജ എന്ന മാസ് എന്റര്‍ടെയിനറിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍പീസ്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്നുവെന്ന പ്രത്യേകയും ചിത്രത്തിനുണ്ട്. യുകെ സ്റ്റുഡിയോസിന്റെ ബാനറില്‍ ഉദയകൃഷ്ണയാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

മാസ് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിനായി ആരാധകരും തയാറെടുപ്പിലാണ്. എഡ്ഡി എന്ന് വിളിപ്പേരുള്ള എഡ്വേര്‍ഡ് ലിവിംഗ്‌സ്റ്റണ്‍ എന്ന കോളേജ് അധ്യാപകന്റെ വേഷമാണ് മമ്മൂട്ടിക്ക്. പ്രശ്‌നക്കാരായ വിദ്യാര്‍ത്ഥികള്‍ പഠിപ്പിക്കുന്ന കോളേജില്‍ എത്തുന്ന അവരേക്കാള്‍ പ്രശ്‌നക്കാരനായി അധ്യാപകനാണ് എഡ്ഡി. ആക്ഷന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

English summary
Check out this trending new poster from Masterpiece.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam