ആനയും ഇല്ല പാപ്പാനും ഇല്ല... ഭദ്രന്റെ ചിത്രത്തിലെ മോഹന്‍ലാല്‍ കഥാപാത്രം ഇതൊന്നുമല്ല!

By Jince K Benny

ഉടയോന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ സിനിമ ഒരുക്കുകയാണ്. മോഹന്‍ലാലിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായ ആട് തോമയെ മലയാളത്തിന് സമ്മാനിച്ചത് ഭദ്രനാണ്. മോഹന്‍ലാല്‍ ഭദ്രന്‍ കൂട്ടുകെട്ട് ഒന്നിക്കുമ്പോഴെല്ലാം മലയാളികള്‍ക്ക് പ്രതീക്ഷകളും ഏറെയാണ്. അങ്കിള്‍ ബണ്‍, സ്ഫടികം, ഒളിമ്പ്യന്‍ അന്തോണി ആദം, ഉടയോന്‍ എന്നിവയാണ് മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ സംവിധാനം ചെയ്ത സിനിമകള്‍.

ഇപ്പോഴിതാ പുതിയ ചിത്രത്തേക്കുറിച്ച് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഭദ്രന്‍. ഭദ്രന്റെ ചിത്രത്തില്‍ മോഹന്‍ലാല്‍ ആന പാപ്പാനാകുന്നു എന്നതായിരുന്നു വാര്‍ത്ത. ഇതിന്റെ സത്യാവസ്ഥ ഭദ്രന്‍ വെളിപ്പെടുത്തുകയുണ്ടായി. സൗത്ത് ലൈവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വാര്‍ത്ത വ്യാജം

വാര്‍ത്ത വ്യാജം

ഭദ്രനും മോഹന്‍ലാലും ഒന്നിക്കുന്നു എന്ന വാര്‍ത്ത വന്നത് മുതല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുമ്പോഴായിരുന്നു ചിത്രത്തേ സംബന്ധിച്ച് വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ഭദ്രന്‍ വ്യക്തമാക്കി.

കാട് പശ്ചാത്തലമായ കഥ

കാട് പശ്ചാത്തലമായ കഥ

മോഹന്‍ലാല്‍ ഇത് വരെ ചെയ്യാത്ത കഥാപാത്രമായിരിക്കുമെന്നും കാട് പശ്ചാത്തലമായുള്ള കഥയില്‍ മോഹന്‍ലാല്‍ ആന പാപ്പാനായി എത്തുന്നു. ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും എന്നിങ്ങനെയായിരുന്നു വാര്‍ത്തകള്‍.

ഒരിക്കല്‍ ചെയ്തു ഇനി ആവര്‍ത്തിക്കില്ല

ഒരിക്കല്‍ ചെയ്തു ഇനി ആവര്‍ത്തിക്കില്ല

സ്ഫടികത്തില്‍ മോഹന്‍ലാലിനെ ആനപ്പുറത്ത് കയറ്റിയത് പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ഇനിയും അത് ചെയ്യില്ല, ചെയ്യാന്‍ തീരുമാനിച്ചിട്ടില്ല. വാസ്തവത്തില്‍ ഇങ്ങനെ ഒരു കഥയേക്കുറിച്ച് താന്‍ ചിന്തിച്ചിട്ട് പോലുമില്ലെന്ന് ഭദ്രന്‍ പറയുന്നു.

മോഹന്‍ലാല്‍ ചിത്രം സംഭവിക്കും

മോഹന്‍ലാല്‍ ചിത്രം സംഭവിക്കും

അതേസമയം മോഹന്‍ലാലിനെ നായകനാക്കി താന്‍ ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ട്. അതിന്റെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കുമെന്നും ഭദ്രന്‍ പറഞ്ഞു. ഒടിയന്‍, അജോയ് വര്‍മ്മ ചിത്രങ്ങള്‍ക്ക് ശേഷമായിരുന്നു ഭദ്രന്‍ ചിത്രം ആരംഭിക്കുക.

തിരിച്ചടിയായി ഉടയോന്‍

തിരിച്ചടിയായി ഉടയോന്‍

ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിന് ശേഷം ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ ഉടയോന്‍ സംവിധാനം ചെയ്തത്. അച്ഛനായും മകനായും മോഹന്‍ലാല്‍ ഇരട്ടവേഷത്തിലെത്തിയ ചിത്രം പ്രതീക്ഷകള്‍ വാനോളമുയര്‍ത്തിയെങ്കിലും ബോക്‌സ് ഓഫീസില്‍ പരാജയമായി.

പന്ത്രണ്ട് വര്‍ഷത്തിന് ശേഷം

പന്ത്രണ്ട് വര്‍ഷത്തിന് ശേഷം

2005ലാണ് മോഹന്‍ലാലും ഭദ്രനും ഒന്നിച്ച ഉടയോന്‍ പുറത്തിറങ്ങിയത്. ഇപ്പോഴിതാ പന്ത്രണ്ട് വര്‍ഷത്തിന് ശേഷമാണ് ഈ കൂട്ടുകെട്ടില്‍ മറ്റൊരു ചിത്രം സംഭവിക്കുന്നത്. ലാല്‍ ജോസ് ചിത്രം വെളിപാടിന്റെ പുസ്തകത്തിന്റെ സെറ്റില്‍ വച്ചായിരുന്നു ഭദ്രന്‍ മോഹന്‍ലാലിനോട് ചിത്രത്തിന്റെ കഥ പറയുന്നത്.

മായാതെ സ്ഫടികം

മായാതെ സ്ഫടികം

ഭദ്രന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ട് എന്ന് പറയുമ്പോള്‍ തന്നെ പ്രേക്ഷകരിലേക്ക് ഓടിയെത്തുന്ന ചിത്രം സ്ഫടികമാണ്. മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന ആട് തോമയെ പ്രേക്ഷകരാരും മറന്നിട്ടില്ല. പുതിയ ചിത്രത്തില്‍ നിന്നും അത്തരത്തിലൊരു കഥാപാത്രത്തെ തന്നെയാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X