»   » ഒടുവില്‍ മറഞ്ഞിട്ട് ആറുവര്‍ഷം

ഒടുവില്‍ മറഞ്ഞിട്ട് ആറുവര്‍ഷം

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/tribute-to-oduvil-unnikrishnan-2-101889.html">Next »</a></li></ul>
Oduvil Unnikrishnan
വളയം എന്ന സിബി മലയില്‍ ചിത്രത്തിലെ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ അഭിനയത്തെ തിരിച്ചറിഞ്ഞാണ് മലയാളസിനിമയ്ക്ക് ലോകസിനിമയില്‍ പേരും പെരുമയുമുണ്ടാക്കിയ അടൂര്‍ ഗോപാലകൃഷ്ണന്‍ തന്റെ കഥാപുരുഷന്‍ എന്ന ചിത്രത്തിലേക്ക് ഒടുവിലാനെ ക്ഷണിക്കുന്നത്. സഹനടനുള്ള ആ വര്‍ഷത്തെ അവാര്‍ഡ് ഒടുവില്‍ ഉണ്ണികൃഷ്ണന് ലഭിച്ചതും കഥാപുരുഷനിലൂടെയാണ്.

മുഖ്യധാരസിനിമയിലെ നടന്‍മാരെ അടൂര്‍ ശ്രദ്ധിച്ചു തുടങ്ങിയതും അനിതരസാധാരണമായ ഒടുവിലിന്റെ അഭിനയചാതുരി കണ്ടിട്ട് തന്നെ എന്നു പറയണം. ക്‌ളാസിക് കലാകാരന്‍ എന്നേ ഒടുവിലിനെ വിശേഷിപ്പിക്കാനാവൂ. ഒട്ടുമിക്ക കഥാപാത്രങ്ങള്‍ക്കും ഇണങ്ങാത്ത ശരീരത്തെ അയത്‌നലളിതമായി വൈവിധ്യമാര്‍ന്ന ഒട്ടേറെ വേഷങ്ങളിലേക്ക് പകര്‍ന്നു കൊണ്ട്, അഭിനയശരീരത്തിന്റെ പുതിയ വെളിപാടുകള്‍ നടപ്പിലാക്കിയ ഒടുവില്‍ ഉണ്ണികൃഷ്ണനെ മലയാളസിനിമ വേണ്ടവിധം ഉപയോഗപ്പെടുത്തിയില്ല എന്നതാണ് സത്യം.

തൃശൂര്‍ വടക്കാഞ്ചേരി ഏങ്കക്കാട്ട് ഒടുവില്‍ വീട്ടില്‍ ഉണ്ണികൃഷ്ണനെ ബന്ധുവും നാട്ടുകാരനുമായ സംവിധായകന്‍ പി.എന്‍. മേനോനാണ് സിനിമയിലേക്ക് കൊണ്ടുവരുന്നത്, ദര്‍ശനം എന്ന ചിത്രത്തിലൂടെ കുട്ടിക്കാലത്തെ സംഗീതത്തില്‍ വാസനയുണ്ടായിരുന്ന ഉണ്ണികൃഷ്ണന്‍ സംഗീതം പഠിക്കുകയും മൃദംഗം, തബല എന്നീ സംഗീത ഉപകരണങ്ങളില്‍ വൈദഗ്ദ്യം നേടുകയുമുണ്ടായി.

ഓര്‍ക്കസ്ട്രകളില്‍ പങ്കുകൊള്ളുമായിരുന്ന ഉണ്ണികൃഷ്ണന്‍ കെ.പി.എ.സി, കേരളകലാവേദി തുടങ്ങിയ നാടക ട്രൂപ്പുകളില്‍ തബലിസ്‌റായാണ് പ്രധാനമായും പേരെടുത്തത്. നാടക അഭിനയത്തില്‍ പ്രാഗല്ഭ്യം തെളിയിച്ചതോടെയാണ് സിനിമയിലേക്കുള്ള പ്രവേശനം എളുപ്പമായത്.

ആദ്യസിനിമയ്ക്കുശേഷം എ.വിന്‍സെന്റിന്റെ ചെണ്ട, പി.ഭാസ്‌ക്കരന്റെ ഗുരുവായൂര്‍ കേശവന്‍, ഹരിഹരന്റെ ശരപഞ്ജരം തുടങ്ങിയ ചിത്രങ്ങളിലൂടെ ഒടുവില്‍ പടിപടിയായി സിനിമയില്‍ തന്റെ ഇരിപ്പിടം ഉറപ്പാക്കുകയായിരുന്നു.നാനൂറിലധികം സിനിമകളില്‍ വേഷമിട്ട ഒടുവില്‍ നായകത്വം വഹിച്ചത് രണ്ടു സിനിമകളിലാണ്.

മലയാളത്തിലെ ഏറ്റവും വിഖ്യാതരായ രണ്ട് സംവിധായകര്‍ക്കൊപ്പമായിരുന്നു ഇതെന്നത് കഴിവിന്റെ അംഗീകാരം മാത്രമായി എടുത്താല്‍ മതി. എം.ടിയുടെ ഒരു ചെറുപുഞ്ചിരിയും, അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍കുത്തും. നിഴല്‍കുത്തിലെ ആരാച്ചാരുടെ വേഷത്തിന് കേരള സംസ്ഥാന അവാര്‍ഡ് ലഭിക്കുകയുമുണ്ടായി നല്ല നടന്‍ എന്ന നിലയില്‍.തന്റെ നീളന്‍ ശരീരവും നീണ്ട കൈകളും കൊണ്ട് പ്രത്യേകതരം ശരീരഭാഷയും ലാളിത്യമാര്‍ന്ന സംഭാഷണവിരുതും കൊണ്ട് ഒടുവില്‍ എത്രയോ കഥാപാത്രങ്ങള്‍ക്ക് ജീവനേകി.

വികാരിയച്ചനും വാദ്യക്കാരനും പട്ടാളക്കാരനും പോലീസും വിടനും തിരുമേനിയും കള്ളുക്കച്ചവടക്കാരനും ഡോക്ടറും പ്രമാണിയും അവമതിക്കപ്പെടുന്ന ഭര്‍ത്താവായും പ്രേക്ഷകഹൃദയങ്ങളില്‍ സ്ഥാനമുറപ്പിച്ച ഒടുവില്‍ ഉണ്ണികൃഷ്ണന് വേഷങ്ങളിങ്ങനെ നിരവധി.
അടുത്തിടെ
ഒടുവില്‍ ഇപ്പോഴും നമുക്കിടയിലുണ്ട്

<ul id="pagination-digg"><li class="next"><a href="/news/tribute-to-oduvil-unnikrishnan-2-101889.html">Next »</a></li></ul>
English summary
Oduvil Unnikrishnan (13 February 1944–27 May 2006) was an award-winning Malayalam movie actor known for his versatile acting skill

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam