twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒടുവില്‍ ഇപ്പോഴും നമുക്കിടയിലുണ്ട്

    By Ajith Babu
    |
    <ul id="pagination-digg"><li class="previous"><a href="/news/tribute-to-oduvil-unnikrishnan-1-101890.html">« Previous</a>

    Oduvil Unnikrishnan
    ദയനീയതയും ഒറ്റപ്പെടലും അവമതിക്കലും നിരാലംബമായ അവസ്ഥയുമൊക്കെയുള്ള കഥാപാത്രങ്ങളെ വൈവിധ്യങ്ങളിലൂടെ ഒടുവില്‍ പ്രകടമായി അനുഭവിപ്പിച്ചിട്ടുണ്ട്. വളയത്തിലെ ഭര്‍ത്താവ് ജോലി , പാഥേയത്തിലെ പൂക്കുകയുമില്ല കായ്ക്കുകയുമില്ല കൊന്ന തെങ്ങുപോലെ ഒരു ജന്മം,സര്‍ഗ്ഗത്തിലെ ഒറ്റ തോര്‍ത്തിലൊതുങ്ങിപോയ ജന്മം, ദേവാസുരത്തിലെ ഊരുതെണ്ടി, ആറാം തമ്പുരാനിലെ ഗതികെട്ട തമ്പുരാന്‍, നിഴല്‍കുത്തിലെ ആരാച്ചാര്‍, രസതന്ത്രത്തിലെ ഹൌസ് ഓണര്‍, ....ഇങ്ങനെ പക്വതയാര്‍ന്ന അഭിനയത്തികവിന്റെ ആള്‍രൂപം അരങ്ങൊഴിഞ്ഞിട്ട് ആറുവര്‍ഷം പിന്നിടുകയാണ്.

    സത്യന്‍ അന്തിക്കാട് സിനിമകളില്‍ സ്ഥിരമായി ഒടുവില്‍ ഉണ്ണികൃഷ്ണന്‍ കഥാപാത്രങ്ങള്‍ തിളങ്ങിയിരുന്നു. തൂവല്‍ക്കൊട്ടാരത്തിലെ കഥാപാത്രത്തിന് സഹനടനുള്ള സംസ്ഥാന അംഗീകാരവും ഉണ്ണികൃഷ്ണന് ലഭിച്ചു. പി.എന്‍ മേനോനുശേഷം ഭരതന്‍ ചിത്രങ്ങളിലും ഒടുവില്‍ തന്റെ കഥാപാത്രങ്ങളെ ഭാവഗരിമയോടെ അവതരിപ്പിച്ചു. ഇടവേളകളില്‍ ഗോള്‍ഡ് ഫഌക്ക്-കിങ്‌സ് സിഗരറ്റുകളായിരുന്നു ഒടുവിലിന്റെ കൂട്ട്.

    ഡോക്ടര്‍മാര്‍ നിരവധിതവണ വിലക്കിയിട്ടും സിഗരറ്റ് വലി ഉപേക്ഷിക്കാന്‍ സാധിക്കാതിരുന്ന ഒടുവില്‍ അതിന്റെ കാഠിന്യംകുറയ്ക്കാന്‍ സിഗരറ്റിന്റെ പാതിഭാഗം മുറിച്ചെറിഞ്ഞ് , ബാക്കി പാതി വലിച്ചിരുന്നു ഏറെക്കാലം എന്ന സംഭവം പ്രസിദ്ധമാണ്.

    അസുഖം മൂര്‍ച്ചിച്ചിരിക്കുന്ന അവസ്ഥയിലാണ് സത്യന്‍ അന്തിക്കാടിന്റെ രസതന്ത്രത്തില്‍ അഭിനയിക്കാനെത്തുന്നത്. നീരുവന്ന് വീര്‍ത്ത കവിളുകള്‍
    പ്രകടമായി കാണാമായിരുന്നു. ആ കഥാപാത്രത്തിന് ഇണങ്ങുമായിരുന്നു അസുഖാവസ്ഥയും എന്നത് മിഴിവായി. രസതന്ത്രത്തോടെ ആ അഭിനയ ജീവിതത്തിന് തിരശ്ശീല വീണു.

    അഭിനയത്തോടൊപ്പം ഉള്ളിലെ സംഗീതവും ഭദ്രമായി സൂക്ഷിച്ചിരുന്ന ഒടുവില്‍ ഒരു ആല്‍ബത്തിന് സംഗീതം ചെയ്തിരുന്നു. കാഴ്ചക്കാരന്റെ നിത്യജീവിതത്തിലെ നാട്ടിടവഴികളിലെ, കല്യാണവീടുകളിലെ, മരിച്ച കുടുംബത്തിലെ സര്‍വ്വസാധാരണമായ ഒരു അംഗം പോലെ ഒടുവില്‍ ഇവിടെയെവിടെയൊക്കെയോ സജ്ജീവമായി നില്പുണ്ട്. അത്രമേല്‍ പരിചിതമാണ് ഓരോ മലയാളിക്കും ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്ന താരത്തേയും താരപരിവേഷങ്ങള്‍ കടന്നു ചെല്ലാത്ത വിധം മിഴിവോടെ പരിപാകപ്പെടുത്തിയ കഥാപാത്രങ്ങളേയും.ഒടുവിലിന്റെ ഓര്‍മ്മകള്‍ ഒടുങ്ങുന്നില്ല.
    ആദ്യപേജില്‍
    ഒടുവില്‍ മറഞ്ഞിട്ട് ആറുവര്‍ഷം

    <ul id="pagination-digg"><li class="previous"><a href="/news/tribute-to-oduvil-unnikrishnan-1-101890.html">« Previous</a>

    English summary
    Oduvil Unnikrishnan (13 February 1944–27 May 2006) was an award-winning Malayalam movie actor known for his versatile acting skills,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X