ബാലഭാസ്‌ക്കറിന് ആദരാഞ്ജലി അര്‍പ്പിച്ച് യുവനര്‍ത്തകിമാരുടെ ഡാന്‍സ് വീഡിയോ! കാണൂ
വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ വിടവാങ്ങല്‍ മലയാളികളില്‍ ഒന്നടങ്കം സങ്കടമുണ്ടാക്കിയിരുന്നു. വയലിന്‍ സംഗീതത്തിലൂടെ ആസ്വാദകരുടെ മനസ് കീഴടക്കിയ ബാലുവിന്റെ അന്ത്യം സംഗീത ലോകത്തിന് നികത്താന്‍ പറ്റാത്ത ഒരു വിടവായിരുന്നു ഉണ്ടാക്കിയിരുന്നത്. കാറപകടത്തില്‍ പരിക്കേറ്റ ബാലുവിന്റെ തിരിച്ചുവരവ് എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും വളരെ പെട്ടെന്ന് അദ്ദേഹം ഈ ലോകത്തുനിന്നും വിടപറയുകയാണുണ്ടായത്
ബാലഭാസ്‌ക്കറിന് ആദരാഞ്ജലി അര്‍പ്പിച്ച് മൂന്ന് നര്‍ത്തകിമാര്‍ ഒരുക്കിയ നൃത്ത വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കൊച്ചി കാക്കനാട് പ്രവര്‍ത്തിക്കുന്ന ക്ഷേത്ര നൃത്ത വിദ്യാലയത്തിലെ ടിഎച്ച് രഞ്ജിനി, മിഥില,ലക്ഷ്മി,തുടങ്ങിയവരായിരുന്നു നൃത്ത വീഡിയോയുമായി എത്തിയിരുന്നത്.

ബാലഭാസ്‌ക്കറിന്റെ ഗാനം ഉപയോഗിച്ചുകൊണ്ടു തന്നെയാണ് നൃത്തരംഗം ചിത്രീകരിച്ചിരിക്കുന്നത്. രഞ്ജിനി,മിഥില തുടങ്ങിയവര്‍ ചേര്‍ന്നാണ് കൊറിയോഗ്രാഫി നിര്‍വ്വഹിച്ചിരിക്കുന്നത്. ഇവരുടെ നൃത്തവിദ്യാലയത്തില്‍ വെച്ചുതന്നെയായിരുന്നു വീഡിയോ ചിത്രീകരിച്ചിരുന്നത്. വീഡിയോ പോസ്റ്റ് ചെയ്യുമ്പോള്‍ ഇത്രത്തോളം മികച്ച സ്വീകാര്യത കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. ഇനി ചില മലയാള ഗാനങ്ങള്‍ക്കു കൂടി നൃത്തരൂപം നല്‍കാനുളള തയ്യാറെടുപ്പുകളിലാണ് ഇവരുളളത്. രണ്ട് ലക്ഷത്തോളം പേരാണ് വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞിരിക്കുന്നത്.


Click it and Unblock the Notifications