തൃഷ പറഞ്ഞു, 23 ന് എന്റെ വിവാഹ നിശ്ചയമാണ്, വരന്‍ വരുണ്‍
അങ്ങനെ ഗോസിപ്പുകള്‍ക്ക് വിരാമം. തൃഷ കൃഷ്ണ വിവാഹിതയാകുന്നു. നേരത്തെ പറഞ്ഞതുപോലെ തൃഷ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ ആരാധകരെയും മാധ്യമങ്ങളെയും അറിയിച്ചിരിക്കുന്നത്. വരുണ്‍ തന്നെയാണ് വരന്‍.
ചെന്നൈ സ്വദേശിയും സിനിമാ നിര്‍മാതാവുമായ വരുണുമായുള്ള തൃഷയുടെ വിവാഹം നിശ്ചയം കഴിഞ്ഞെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ തൃഷ തന്നെ പിന്നീടതെല്ലാം നിഷേധിച്ചു. തന്റെ വിവാഹക്കാര്യം താന്‍ തന്നെ ആരാധകരെ അരിയിക്കുന്നതായിരിക്കുമെന്നും വിവാഹം സ്വകാര്യമായിരിക്കില്ലെന്നുമാണ് അന്ന് പറഞ്ഞത്.

ജനുവരി 23 നാണ് വിവാഹ നിശ്ചയം. വിവാഹ തീയ്യതി തീരുമാനിച്ചിട്ടില്ലെന്നും, ആ തീയ്യതിയും ഞാന്‍ തന്നെ നേരിട്ട് അറിയിക്കുന്നതായിരിക്കുമെന്നും തൃഷ പറഞ്ഞു. മറ്റൊന്നുകൂടെയുണ്ട്. വിവാഹം ശേഷം തൃഷ അഭിനയം തുടരും.
റാഡിയന്‍സ് റിയാല്‍റ്റി ഡവലപ്പേഴ്‌സ് ഇന്ത്യ ലിമിറ്റഡ്, സിനിമാ നിര്‍മാണക്കമ്പനിയായ റാഡിയന്‍സ് മീഡിയ ഗ്രൂപ്പ് എന്നിവയുടെ മാനേജിങ് ഡയറക്ടറാണ് വരുണ്‍. ദുല്‍ഖര്‍ സല്‍മാനും നസ്‌റിയ നസീമും താരജോഡികളായ വായി മൂടിപേസുവോ, പൃഥ്വിരാജിന്റെ കാവ്യതലൈവ എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചത് വരുണാണ്. കൂടാതെ തൃഷയും ചിമ്പുവും ഒന്നിച്ച സെല്‍വരാഘവന്‍ ചിത്രം നിര്‍മിക്കുന്നതും വരുണ്‍ തന്നെ.
2015 ല്‍ തൃഷ പുതിയ രണ്ട് ചിത്രങ്ങളില്‍കൂടെ കരാറൊപ്പുവച്ചിട്ടുണ്ട്. നാല് ചിത്രങ്ങള്‍ റിലീസിനൊരുങ്ങിനില്‍ക്കുന്നു. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന യെന്നൈ അറിന്താല്‍ എന്ന ചിത്രമാണ് ആദ്യം. അജിത്ത് നായകനാകുന്ന ചിത്രം ജനുവരി 29ന് തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications