നയന്‍സിനു പിന്നാലെ തൃഷയും

By Staff

വേണ്ടുവോളം ഗ്ലാമര്‍ പ്രദര്‍ശിപ്പിക്കുന്ന നയന്‍താരയുടെ ചിത്രങ്ങള്‍ മൊഴിമാറ്റം ചെയ്താല്‍ മലയാളത്തിലും വിജയം കൊയ്യുമെന്നാണ് അനുഭവം. ആ ബലത്തിലാവാം സൂപ്പര്‍ ഗ്ലാമര്‍ വേഷത്തില്‍ തൃഷ പ്രത്യക്ഷപ്പെടുന്ന ആത്താട് എന്ന തെലുങ്കു ചിത്രം ദി ടാര്‍‍ഗറ്റ് എന്ന പേരില്‍ മലയാളത്തിലെത്തുന്നു.

ആക്ഷന്‍ ഹീറോ മഹേഷ് ബാബുവാണ് ചിത്രത്തിലെ നായകന്‍. സംവിധാനം ത്രിവിക്രം.

അനാഥരായ കമിതാക്കളാണ് നന്ദുവും ബാലും. അവരെ ഒന്നിപ്പിച്ചതും അനാഥത്വമാണ്. ആത്മാര്‍ത്ഥ സൗഹൃദമാണ് ഇവരില്‍ ആദ്യം രൂപപ്പെട്ടത്. കണ്ടില്ലെന്നു നടിക്കാനാവാത്ത പ്രണയമായി അതു വളര്‍ന്നപ്പോള്‍ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു നന്ദുവും ബാലുവും.

എന്നാല്‍ വിധി അവര്‍ക്കു വേണ്ടി ഒരുക്കിയ തിരക്കഥ വേറൊന്നായിരുന്നു. അപ്രതീക്ഷിതമായി അവരുടെ ജീവിതത്തിലേയ്ക്ക് പലരും കടന്നു വന്നു. അവരെ തോല്‍പിക്കാനും നന്ദുവിനെ രക്ഷിക്കാനും ബാലുവിന് ആയുധമെടുത്ത് പൊരുതേണ്ടി വന്നു.

പിന്നീട് നടന്നത് ഉദ്വേഗജനകമായ സംഭവങ്ങളാണ്. ആ കഥയാണ് ടി ടാര്‍ഗെറ്റ് പറയുന്നത്.

അന്ന്യന്‍, ശിവജി എന്നീ മെഗാ ഹിറ്റുകള്‍ക്കു വേണ്ടി സംഘട്ടന രംഗങ്ങളൊരുക്കിയ പീറ്റര്‍ ഹെയിന്‍സാണ് ഈ ചിത്രത്തിന്റെ സംഘട്ടന സംവിധായകന്‍.

പ്രകാശ് രാജ്, നാസര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ടാര്‍ഗറ്റ് രമ്യാ റിലീസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.

ഗാനങ്ങളും സംഭാഷണവും മങ്കൊമ്പ് ഗോപാലകൃഷ്ണന്‍.



Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X