നയന്‍സിനെ പുറത്താക്കി തൃഷ 'കുരുവി'യില്‍
തന്റെ ഭാഗ്യതാരത്തെ മതിയെന്ന് വിജയിന്റെ പിടിവാശി എന്തായാലും വിജയം കണ്ടു. ധരണി സംവിധാനം നിര്‍വഹിക്കുന്ന കുരുവിയില്‍ ആദ്യം തൃഷയെയായിരുന്നു പരിഗണിച്ചത്.
എന്നാല്‍ കുറച്ചുദിവസം മുമ്പ് വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തില്‍ ചിത്രത്തില്‍ തൃഷയ്‌ക്ക് പകരം നയന്‍താരയായിരിക്കും നായികയെന്ന് ധരണി അറിയിച്ചു. നയന്‍സും ഇത് അംഗീകരിച്ചു.
സെപ്‌തംബര്‍ 16ന് തുടങ്ങുന്ന സിനിമയുടെ ചിത്രീകരണത്തിനായി ബാങ്കോകിലേയ്ക്ക് പറക്കാനുളള തയ്യാറെടുപ്പിലാണ് താനെന്നു വരെ നയന്‍സ് പറഞ്ഞു. എന്നാല്‍ കാര്യങ്ങളെല്ലാം തകിടം മറഞ്ഞത് പെട്ടെന്നായിരുന്നു.
തൃഷയെ നായികയാക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് വിജയ് തുറന്ന് പറഞ്ഞു. പിന്നീട് കേള്‍ക്കുന്നത് തൃഷ തന്നെയായിരിക്കും കുരുവിയിലെ നായികയെന്നാണ്. തന്‍റെ ഭാഗ്യ നായികയായ തൃഷയെ നയന് വേണ്ടി വിട്ടുകൊടുക്കാന്‍ വിജയ് തയ്യാറല്ലെന്നാണ് അറിയുന്നത്. വിജയ്-തൃഷ ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു.
തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയുടെ ചെറുമകന്‍ ഉദയനിധി സ്റ്റാലിനാണ് ബിഗ് ബജറ്റ് ചിത്രമായ 'കുരുവി"യുടെ നിര്‍മാതാവ്. ചിത്രം പ്രഖ്യാപിച്ച നാള്‍മുതല്‍ ധരണിയുടെ കുരുവി നായികവിവാദത്തിലായിരുന്നു. തൃഷക്ക് പകരം 'കുരുവി"യില്‍ മലയാളിയായ ബോളിവുഡ് സുന്ദരി വിദ്യബാലന്‍ നായികയാവുമെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍.
നയന്‍താര 'ശിവകാശി" എന്ന ചിത്രത്തില്‍ വിജയിനൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു. വിശാലിനൊപ്പം'സത്യം"എന്ന ചിത്രത്തിലാണ് നയന്‍താര ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications