»   » അപകടകാരികളായ സെലിബ്രിറ്റികളില്‍ തൃഷ ഒന്നാമത്

അപകടകാരികളായ സെലിബ്രിറ്റികളില്‍ തൃഷ ഒന്നാമത്

Posted By:
Subscribe to Filmibeat Malayalam

ലക്ഷക്കണക്കിന് ആരാധകരുള്ള തെന്നിന്ത്യന്‍ ചലച്ചിത്ര താരമാണ് തൃഷ കൃഷ്ണന്‍. നീണ്ട് മെലിഞ്ഞ് ഈ മലയാളിപ്പെണ്‍കുട്ടി കീഴടക്കിയത് തമിഴ് സിനിമാ ലോകത്തെയാണ്. ഓണ്‍ലൈനിലും ഏറ്റവും കൂടുതല്‍ പേര്‍ തിരയുന്ന തെന്നിന്ത്യന്‍ താരങ്ങളില്‍ ഒരാളാണ് തൃഷ. ഇക്കാരണങ്ങളാണ തൃഷയെ ഓണ്‍ലൈനിലെ ഏറ്റവും അപകടകാരിയായ സെലിബ്രിറ്റിയാക്കുന്നതും

അടുത്തകാലത്ത് മാക്അഫേ നടത്തിയ സര്‍വ്വേയില്‍ ഏറ്റവും അധികം അപകടകാരിയായ സെലിബ്രിറ്റിയായി കണ്ടെത്തിയതും തൃഷയെയായിരുന്നു. ഒട്ടേറെ അപകടകാരികളായ വെബ്‌സൈറ്റുകള്‍ തൃഷയുടെ പേരും ചിത്രവും ഉപയോഗിച്ച് പ്രവര്‍ത്തിയ്ക്കുന്നുണ്ട്. തൃഷ മാത്രമല്ല ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്ന താരം മറ്റ് പല പ്രമുഖ താരങ്ങളെ ഉപയോഗിച്ചും ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നുണ്ട്. അപകടകാരികളായ സെലിബ്രിറ്റികള്‍ ഇവരാണ്

അപകടകാരികളായ പത്ത് സെലിബ്രിറ്റികള്‍

തൃഷയെ ഓണ്‍ലെനില്‍ തിരയുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. അതിനാല്‍ ദുരുപയോഗം ചെയ്യപ്പെടുന്ന സെലിബ്രിറ്റികളുടെ പട്ടികയില്‍ ഒന്നാമതാണ് തൃഷ.

അപകടകാരികളായ പത്ത് സെലിബ്രിറ്റികള്‍

മാക്അഫേയുടെ സര്‍വ്വേയില്‍ രണ്ടാം സ്ഥാനത്താണ് തമിഴ് തെലുങ്ക് ചലച്ചിത്ര താരം സമാന്ത.

അപകടകാരികളായ പത്ത് സെലിബ്രിറ്റികള്‍

സ്‌ററൈല്‍ മന്നന്‍ രജനീകാന്താണ് സര്‍വ്വേയില്‍ മൂന്നാം സ്ഥാനത്തുള്ള അപകടകാരിയായ സെലിബ്രിറ്റി. ലക്ഷക്കണക്കിന് ആരാധകരുള്ള ഇദ്ദേഹം നെറ്റിലും പോപ്പുലറാണ്.

അപകടകാരികളായ പത്ത് സെലിബ്രിറ്റികള്‍

ഗ്ളാമറസ് വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ശ്രീയയും ആരാധകരുടെ കാര്യത്തില്‍ ഒട്ടും തന്നെ പിന്നിലല്ല. ശ്രീയയുടെ ചിത്രങ്ങള്‍ കാണുന്നതിനാണ് നെറ്റില്‍ ആരാധകര്‍ ഏറെ. അപകടകാരിയായ നാലമത്തെ സെലിബ്രിറ്റിയാണ് ശ്രീയ

അപകടകാരികളായ പത്ത് സെലിബ്രിറ്റികള്‍

അഞ്ചാം സ്ഥാനത്തുള്ളത് ആര്യയാണ്. തമിഴില്‍ ഒട്ടേറെ മികച്ച ചിത്രങ്ങളില്‍ ഇതിനോടകം തന്നെ ആര്യ അഭിനയിച്ചു

അപകടകാരികളായ പത്ത് സെലിബ്രിറ്റികള്‍

അപകടകാരികളായ സെലിബ്രിറ്റികളുടെ പട്ടികയില്‍ ആര്യയ്ക്ക് തൊട്ടുപിന്നിലായി ആറാം സ്ഥാനത്താണ് വിജയ്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും വിജയുടെ ആരാധകരുടെ എണ്ണം ഒട്ടും കുറവല്ല

അപകടകാരികളായ പത്ത് സെലിബ്രിറ്റികള്‍

സൂര്യയുടെ ഫോട്ടോയും വാള്‍പേപ്പറും നെറ്റില്‍ സെര്‍ച്ച് ചെയ്യുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. എന്നാല്‍ ഈ താരങ്ങള്‍ പോലും അറിയാതെയാണ് അവരുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യപ്പെടുന്നത്.

അപകടകാരികളായ പത്ത് സെലിബ്രിറ്റികള്‍

ശ്രുതിയ്ക്കും ഇന്റര്‍നെറ്റില്‍ വലിയൊരും സംഘം ആരാധകര്‍ ഉണ്ട്. തമിഴിലും തെലുങ്കിലും, ബോളിവുഡിലും സജീവമാണ് താരം

അപകടകാരികളായ പത്ത് സെലിബ്രിറ്റികള്‍

കൊലവെറി പാട്ടാണ് ധനുഷിനെ ലോകപ്രശസ്താനാക്കിയത്. സെര്‍ച്ചില്‍ മുന്‍നിരയില്‍ തന്നെയാണ് ധനുഷും

അപകടകാരികളായ പത്ത് സെലിബ്രിറ്റികള്‍

ഇന്ത്യന്‍ സിനിമയിലെ തന്നെ ശ്രദ്ധേയനായ നടനാണ് കമല്‍ ഹാസന്‍. അപകടകാരികളായ സെലിബ്രിറ്റികളുടെ പട്ടികയില്‍ പത്താമതാണ് അദ്ദേഹത്തിന്റെ സ്ഥാനം.

English summary
Trisha Krishnan has won millions of hearts and has one of the highest fan followings among South actresses. The actress, who entered the film industry with a small role in Tamil movie Jodi way back in 1999, is undoubtedly a top actress, whose name are widely searched by netizens. Probably, this has made her a Most Dangerous Celebrity on internet!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam