തൃഷയ്ക്ക് നമ്പറുകളില്‍ വിശ്വാസമില്ല

ചിത്രത്തിന്റെ വിജയത്തിന് കാരണം എല്ലാവരുടേയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണെന്നാണ് തൃഷയുടെ അഭിപ്രായം. പ്രേക്ഷകര്‍ക്ക് വേണ്ട എല്ലാ ചേരുവകളും അടങ്ങിയിട്ടുള്ള ചിത്രമാണത്. ഷൂട്ടിങ് സമയത്തു തന്നെ അതിലെ അഭിനയം എനിക്ക് സന്തോഷം പകര്‍ന്നിരുന്നു-തൃഷ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
സിനിമയിലെ തന്റെ കിടിലന്‍ ഗെറ്റപ്പിന് നടി നന്ദി പറയുന്നത് തന്റെ ഡിസൈനര്‍ ശ്വേതയോടാണ്. കിട മത്സരം നടക്കുന്ന തെന്നിന്ത്യന്‍ സിനിമയില്‍ താരറാണി പദവി നേടുന്നത് വിഷമമല്ലേ എന്ന ചോദ്യത്തിന് നമ്പറുകളില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു തൃഷയുടെ മറുപടി.
അഭിനയിച്ച റോളുകളുടെ പേരില്‍ ആളുകള്‍ എന്നും എന്നെ ഓര്‍ക്കണം. ഒരു ചിത്രത്തില്‍ നമ്മള്‍ നല്ല പ്രകടനം കാഴ്ച വച്ചാല്‍ നല്ല നടിയായി. അതേസമയം മറ്റൊരു നടി നമ്മേക്കാള്‍ നല്ല പ്രകടനം കാഴ്ച വച്ചാല്‍ സ്വാഭാവികമായും അവര്‍ക്ക് കൂടുതല്‍ ശ്രദ്ധ ലഭിക്കും. അതുകൊണ്ട് മാത്രം അവര്‍ ഒന്നാം നമ്പര്‍ നായികയാവണമെന്നില്ലെന്നും തൃഷ പറയുന്നു.


Click it and Unblock the Notifications