»   » തൃഷ റാണയെ കഷ്ടപ്പെടുത്തുകയാണോ?

തൃഷ റാണയെ കഷ്ടപ്പെടുത്തുകയാണോ?

Posted By:
Subscribe to Filmibeat Malayalam

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ റാണയുമായി കോളിവുഡ് സുന്ദരി തൃഷ പ്രണയത്തിലാണെന്ന വാര്‍ത്ത കുറച്ചുകാലമായി കോളിവുഡിലും ടോളിവൂഡിലും ചുറ്റിത്തിരിഞ്ഞു കളിക്കുകയാണ്. എന്നാല്‍, തൃഷ വാര്‍ത്തയെ നിഷേധിച്ചു. റാണ വര്‍ഷങ്ങളായി തന്റെ കുടുംബസുഹൃത്താണെന്നാണ് ഗോസിപ്പുകള്‍ക്കുള്ള മറുപടിയായി തൃഷ പറഞ്ഞത്.

അതേ സമയം, ഇരുവരുടെ വിവാഹ നിശ്ചയം കഴിഞ്ഞെന്നും അടുത്തു തന്നെ വിവാഹമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിമ അവര്‍ഡ് ദാനച്ചടങ്ങില്‍ പുതിയ കപ്പ്ള്‍സിനെ പോലെ വന്ന ഇരുവരും തങ്ങളുടെ പ്രണയവും വിവാഹവും സത്യമാണെന്ന് ഒന്നുകൂടെ ഉറപ്പിക്കുകയായിരുന്നു.

Trisha and Rana

എന്നാല്‍ ഇതൊന്നുമല്ല രസം. ഭാവിവരന്റെ കഴുത്തില്‍ ഇപ്പോള്‍ തന്നെ തൃഷ നിയന്ത്രണങ്ങളുടെ കയര്‍ കെട്ടിയത്രെ. തമിഴില്‍ സജീവമായി ഇപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുന്ന താരമാണ് തൃഷ. നായകന്മാരുമായി ഇഴുകിചേര്‍ന്ന് അഭിനയിക്കാനും താരത്തിന് മടിയില്ല.

എന്നാല്‍, റാണ മറ്റ് നടിമാരുമായി ഇഴുകി അഭിനയിക്കുന്നതും മറ്റ് കാര്യങ്ങളൊന്നും തൃഷയ്ക്ക് ഇഷ്ടമല്ലത്രെ. തൃഷയെ സംബന്ധിച്ച് ഇത് വലിയ വഞ്ചനയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്തായാലും വിവാഹത്തിന് മുമ്പ് തന്നെ ഇങ്ങനെയാണെങ്കില്‍ വിവാഹ ശേഷം കാണേണ്ട പൂരം തന്നെ.

English summary
Report says Rana doing intimate scenes with other actresses is not going good with Trisha.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam