തൃഷ ഒടുവില്‍ മലയാളത്തില്‍
പാതി മലയാളിയായ തൃഷയ്ക്ക് കേരളത്തില്‍ ഒട്ടേറെ ആരാധകരുണ്ട്. പക്ഷേ തൃഷ ഇതുവരെ ഒരു മലയാള ചിത്രത്തില്‍ നായികയായിട്ടില്ല. ദിലീപിന്റെ ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ ക്ഷണമുണ്ടായെങ്കിലും തമിഴിലെ തിരക്കുകള്‍ കാരണ തൃഷ അത് നിരസിച്ചു.
നയന്‍താരയ്ക്കും മീരാ ജാസ്മിനും കേരളത്തില്‍ ആരാധകരേറെയുള്ളതു കൊണ്ടാണ് അവരുടെ തെലുങ്ക് ചിത്രങ്ങള്‍ മലയാളത്തില്‍ ഡബ്ബ് ചെയ്ത് കേരളത്തില്‍ റിലീസ് ചെയ്തത്. തൃഷയുടെ ആരാധകരെ ലക്ഷ്യമിട്ട് തൃഷ നായികയായ തെലുങ്ക് ചിത്രവും മലയാളത്തില്‍ ഡബ്ബ് ചെയ്ത് തിയേറ്ററുകളിലെത്തിക്കുന്നു.
ടാര്‍ജറ്റ് എന്നാണ് ചിത്രത്തിന്റെ പേര്. മഹേഷ് ബാബുവാണ് നായകന്‍. മലയാളത്തില്‍ എം.ജി.ശ്രീകുമാര്‍, ചിത്ര, ജ്യോത്സ്യന, സുജാത, വിനീത് ശ്രീനിവാസന്‍, ഫ്രാങ്കോ, കാര്‍ത്തിക്, എന്നിവര്‍ പാടിയിരിക്കുന്നു.


Click it and Unblock the Notifications