തമിഴില്‍ 'ക്യൂന്‍' ആകാന്‍ തൃഷ
ബോളിവുഡില്‍ അടുത്തിടെ വമ്പന്‍ ഹിറ്റായി മാറിയ ക്യൂന്‍ എന്ന ചിത്രത്തിന്റെ റീമേക്ക് അവകാശം തമിഴ് നടനും സംവിധായകനുമായ ത്യാഗരാജന്‍ സ്വന്തമാക്കിയത് വലിയ വാര്‍ത്തയായിരുന്നു. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലേയ്ക്കും ക്യൂന്‍ റീമേക്ക് ചെയ്യാനാണ് ത്യാഗരാജന്റെ പ്ലാന്‍. ഓരോ ഇന്‍ഡസ്ട്രിയിലും അതാതിടത്തെ മികച്ച നായികമാരായിരിക്കും ക്യൂനിലെ നായികയായി എത്തുകയെന്നായിരുന്നു ത്യാഗരാജന്‍ പറഞ്ഞത്.
ബോളിവുഡില്‍ കങ്കണ റാണൗത്ത് അവിസ്മരണീയമാക്കി മാറ്റിയ ക്യൂനിലെ കഥാപാത്രത്തെ തമിഴകത്ത് തൃഷ കൃഷ്ണന്‍ അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. പല നടിമാരെയും പരിഗണിച്ചശേഷമാണ് ചിത്രത്തിലെ റാണി എന്ന കഥാപാത്രമായി അഭിനയിക്കാന്‍ തൃഷയെ തീരുമാനിച്ചതെന്നാണ് സൂച. നയന്‍താര, സാമന്ത, ഹന്‍സിക, തമന്ന തുടങ്ങിയവരുടെയെല്ലാം പേരുകളാണത്രേ ആദ്യം പരിഗണനയില്‍ വന്നത്. ഒടുവില്‍ ഇവരെയെല്ലാം പിന്തള്ളി ക്യൂനാകാനുള്ള അവസരം തൃഷ സ്വന്തമാക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. വിവാഹത്തലേന്ന് നേരത്തേതന്നെ പ്രണയിയ്ക്കുന്ന പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതിനെത്തുടര്‍ന്ന് വിവാഹശേഷം പാരീസിലേയ്ക്ക് പ്ലാന്‍ ചെയ്ത ഹണിമൂണ്‍ യാത്രയ്ക്ക് റാണി തനിച്ച് പോകുന്നതാണ് ക്യൂനിന്റെ കഥ. സാധാരണക്കാരിയായ പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറഞ്ഞത്. ബോളിവുഡില്‍ കങ്കണയ്ക്ക് വലിയ താരപ്പൊലിമ നേടിക്കൊടുത്ത ചിത്രമാണ് ക്യൂന്‍.
ത്യാഗരാജന്‍ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്യുന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ മകന്‍ പ്രശാന്തും അഭിനയിക്കുമെന്ന് സൂചനയുണ്ട്. റാണിയായി തൃഷ മികച്ച പ്രകടനം തന്നെ കാഴ്ചവെയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കാം.


Click it and Unblock the Notifications











