twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിനൊപ്പം തൃഷയെത്തി! ആക്ഷന്‍ ത്രില്ലറായ റാമിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു!

    |

    ബിഗ് ബ്രദറിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമായ റാമിന്റെ ഷൂട്ടിംഗ് പുരോഗമിച്ച് വരികയാണ്. എക്കാലത്തേയും മികച്ച സിനിമ സമ്മാനിച്ച സംവിധായകനൊപ്പമായാണ് അദ്ദേഹം ഇനി എത്തുന്നത്. ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകരും ആവേശത്തിലാണ്. ആക്ഷന്‍ ത്രില്ലറായാണ് റാം എത്തുന്നത്. തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരമായ തൃഷ ഈ സിനിമയിലൂടെ മോഹന്‍ലാലിനൊപ്പം ഒരുമിച്ച് അഭിനയിക്കുകയാണ്. നിവിന്‍ പോളി ചിത്രമായ ഹേയ് ജൂഡിലൂടെയാണ് താരം മലയാളത്തിലേക്ക് എത്തിയത്. കൊച്ചിയിലെ സെറ്റിലേക്ക് താരം ജോയിന്‍ ചെയ്‌തെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

    ഡോക്ടര്‍ വിനീതയായാണ് തൃഷ എത്തുന്നത്. മോഹന്‍ലാലിനൊപ്പം ആഗ്രഹിക്കാനായി താന്‍ ആഗ്രഹിച്ചിരുന്നുവെന്നും ആ സ്വപ്‌നമാണ് റാമിലൂടെ സഫലമാവുന്നതെന്നും തൃഷ പറഞ്ഞിരുന്നു. തമിഴകത്തിന്റെ പ്രിയ താരമാണെങ്കിലും മലയാളികള്‍ക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട് താരത്തോട്. താരങ്ങളുമായും സംവിധായകരുമായൊക്ക അടുത്ത ബന്ധമാണ് തൃഷയ്ക്കുള്ളത്. മോഹന്‍ലാലിനൊപ്പമുള്ള വരവ് എങ്ങനെയായിരിക്കുമെന്നാണ് പ്രേക്ഷകര്‍ക്ക് അറിയേണ്ടത്. ചിത്രത്തില്‍ പ്രാചി തെഹ്ലാനും അഭിനയിച്ചേക്കുമെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. മമ്മൂട്ടി ചിത്രമായ മാമാങ്കത്തിലൂടെയാണ് പ്രാചി മലയാളത്തിലേക്ക് എത്തിയത്.

    Trisha

    മോഹന്‍ലാലാണ് താരത്തെ ഈ ചിത്രത്തിലേക്ക് നിര്‍ദേശിച്ചത്. ആ സന്തോഷം പങ്കുവെച്ച് പ്രാചി എത്തിയിരുന്നു. കേരളത്തിലെ ചിത്രീകരണത്തിന് ശേഷം വിദേശത്തേക്ക് പോവാനുള്ള തീരുമാനത്തിലാണ് ജീത്തു ജോസഫും സംഘവും. ഈജിപ്ത്, ലണ്ടന്‍, ഇസ്താംബുള്‍ തുടങ്ങിയ സ്ഥലങ്ങളിലായി ചിത്രീകരമം നടത്താനുള്ള തയ്യാറെടുപ്പുകളും നടത്തുന്നുണ്ട്. ഇന്ദ്രജിത്ത്, ദുര്‍ഗ കൃഷ്ണ, ലിയോണ ലിഷോയ് തുടങ്ങിയവരും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.

    English summary
    Trisha joins in Mohanlal-Jeethu Joseph movie Ram
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X