ഡേറ്റിംഗ് ചെയ്യാന്‍ താല്‍പര്യമുണ്ടെങ്കില്‍ തൃഷയുടെ നിബന്ധന ഇതാണ്! കാണാം
തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് തൃഷ്ണ കൃഷ്ണന്‍. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളും ചെയ്തുകൊണ്ടാണ് നടി തിളങ്ങിയത്. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി തൃഷ അഭിനയിച്ചിരുന്നു. ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുണ്ട് താരം. പുതിയ വീഡിയോകളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ചുകൊണ്ടാണ് തൃഷ എത്താറുളളത്. അടുത്തിടെ ടിക്ക് ടോക്ക് വീഡിയോകളും തൃഷയുടെതായി വന്നുതുടങ്ങിയിരുന്നു.

ലോക് ഡൗണില്‍ തൃഷയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറി ശ്രദ്ധേയമായിരുന്നു. ഇത്തവണ ഡേറ്റിംഗിനും റിലേഷന്‍ഷിപ്പിനും ഉളള തന്റെ നിബന്ധനകള്‍ മുന്നോട്ടുവെച്ചിരിക്കുകയാണ് നടി. ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എങ്ങനെ എന്റെ സമയം പാഴാക്കില്ല എന്ന വിഷയത്തില്‍ 500 വാക്കുകള്‍ ഉള്‍ക്കൊളളുന്ന ഉപന്യാസം എഴുതണം എന്നാണ് നടി പറഞ്ഞത്.
ടിക്ക് ടോക്കില്‍ രസകരമായ വീഡിയോകളുമായി എപ്പോഴും എത്താറുണ്ട് തൃഷ. ഒരിടവേളയ്ക്ക് ശേഷം അടുത്തിടെ മലയാളത്തിലേക്കും തിരിച്ചെത്തിയിരുന്നു താരം. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം റാമില്‍ തൃഷയാണ് നായിക. സിനിമയുടെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു. ദൃശ്യത്തിന്റെ വിജയത്തിന് പിന്നാലെ മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് റാം.
റാമിന് പുറമെ മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയന്‍ ശെല്‍വനിലും തൃഷ അഭിനയിക്കുന്നുണ്ട്. വിക്രം, ജയം രവി, കാര്‍ത്തി തുടങ്ങി വമ്പന്‍ താരനിരയാണ് പൊന്നിയന്‍ ശെല്‍വനില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം പേട്ട എന്ന ചിത്രം മാത്രമാണ് തൃഷയുടെതായി പുറത്തിറങ്ങിയത്. രജനീകാന്ത് നായകവേഷത്തില്‍ എത്തിയ സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. കാര്‍ത്തിക്ക് സുബ്ബരാജാണ് പേട്ട സംവിധാനം ചെയ്തിരുന്നത്.
2018ല്‍ 96ന്റെ വിജയത്തിന് പിന്നാലെയാണ് തൃഷ വീണ്ടും സിനിമയില്‍ തിളങ്ങിയത്. വിജയ് സേതുപതി നായകനായി എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. തൃഷയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി ചിത്രത്തിലെ ജാനു മാറിയിരുന്നു.


Click it and Unblock the Notifications