എന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായിരിക്കുന്നു! മോഹന്‍ലാലിനൊപ്പമുളള ചിത്രത്തെക്കുറിച്ച് തൃഷ

By Midhun Raj

Recommended Video

Mohanlal's Reply To Fan About Movie Ram | Filmibeat Malayalam

നിവിന്‍ പോളിയുടെ ഹേയ് ജൂഡിന് പിന്നാലെ നടി തൃഷ വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്. ഇത്തവണ മോഹന്‍ലാലിന്റെ നായികയായി റാം എന്ന ചിത്രത്തിലൂടെയാണ് നടി എത്തുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ സിനിമയുടെ ടൈറ്റില്‍ ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നത്. നിരവധി വിദേശരാജ്യങ്ങളില്‍ ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷമാണ് ആരംഭിക്കുന്നത്.

mohanlal,trisha

2020 ഓണം റിലീസായിട്ടാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുക. അതേസമയം റാമില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം തൃഷ പങ്കുവെച്ചിരുന്നു. മോഹന്‍ലാലിനൊപ്പമുളള ചിത്രം തന്റെ സ്വപ്‌ന സാക്ഷാത്കാരം ആണെന്ന് നടി പറഞ്ഞു. വര്‍ഷങ്ങളുടെ കാത്തിരിപ്പായിരുന്നു അത്. ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായതില്‍ ഞാന്‍ ആദ്യം അവസരം തന്നെ നിര്‍മ്മാതാക്കളോട് നന്ദി പറയുന്നു.

മോഹന്‍ലാല്‍ സാറിനെ എവിടെ കണ്ടാലും ഞാന്‍ ചോദിക്കാറുളളത് എപ്പോഴാണ് നമ്മള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യുക എന്നതാണ്. ലാല്‍ സാറും ജീത്തു ജോസഫും തമ്മിലുളള കൂട്ടുകെട്ട് മികച്ചതാണ്. അവരുടെ ദൃശ്യം ഒരു കള്‍ട്ട് ഫിലിമാണ്. ഞാന്‍ വളരെ ആകാംക്ഷയിലാണ്. 2020 ലെ സിനിമയുടെ ഷൂട്ടിംഗിനായി കാത്തിരിക്കുകയാണ്. തൃഷ പറഞ്ഞു. മോഹന്‍ലാലിനും തൃഷയ്ക്കും പുറമെ ഇന്ദ്രജിത്ത് സുകുമാരന്‍, ദുര്‍ഗ കൃഷ്ണ, ലിയോണ ലിഷോയ് തുടങ്ങിയവരാണ് റാമിലെ മറ്റു പ്രധാന താരങ്ങള്‍.

Read more about: mohanlal trisha jeethu joseph
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X