തൃഷ ദിലീപിന്റെ ക്ഷണം നിരസിച്ചു
ദിലീപിന്റെ പുതിയ ചിത്രമായ റോമിയോയില്‍ അഭിനയിക്കാനുളള ക്ഷണം തൃഷ നിരസിച്ചിരുന്നു. മല്ലുവുഡില്‍ മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ നിലവില്‍ ദിലീപിനാണ് മൂന്നാം സ്ഥാനമെന്നാണ് പരക്കേ പറയപ്പെടുന്നത്.
ദിലീപ് നായകനായ മിക്ക ചിത്രങ്ങളും ബോക്സ്ഓഫീസില്‍ വിജയക്കൊയ്ത്ത് നടത്തിയവയാണ്. തമിഴില്‍ അജിത്ത്, വിജയ് എന്നിവര്‍ക്കുളള സ്ഥാനമാണ് മലയാള സിനിമയില്‍ ദിലീപിനുളളത്.
ഇപ്പോള്‍ 5 ചിത്രങ്ങളില്‍ അഭിനയിച്ചുവരികയാണ് ദിലീപ്. ആറാമത്തെ ചിത്രമായ 'റോമിയോ' സെപ്‌തംബര്‍ അവസാനം പ്രദര്‍ശനത്തിനെത്തുമെന്ന് കരുതുന്നു. ഒരാഴ്‌ച മുമ്പാണ് തൃഷയെ 'റോമിയോ'യിലെ നായികയാവാന്‍ ദിലീപ് ക്ഷണിച്ചത്.
എന്നാല്‍ ഉടന്‍ തന്നെ തൃഷ ക്ഷണം നിരസിക്കുകയാണുണ്ടായത്. ഈ വാര്‍ത്ത മലയാള ചലച്ചിത്രലോകത്ത് തന്നെ ഞെട്ടലുളളവാക്കി.
അടുത്ത പേജില്‍


Click it and Unblock the Notifications