»   » തൃഷയ്‌ക്കൊപ്പം അഭിനയിക്കണമെന്ന് നിവിന്‍ പറഞ്ഞു, തൃഷ വന്നു; നിവിന്റെ താത്പര്യ പ്രകാരമോ ?

തൃഷയ്‌ക്കൊപ്പം അഭിനയിക്കണമെന്ന് നിവിന്‍ പറഞ്ഞു, തൃഷ വന്നു; നിവിന്റെ താത്പര്യ പ്രകാരമോ ?

Posted By: Rohini
Subscribe to Filmibeat Malayalam

2017 തീര്‍ച്ചയായും നിവിന്‍ പോളിയ്ക്ക് നല്ല തുടക്കമായിരിയ്ക്കും. സഖാവ്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നീ ചിത്രങ്ങള്‍ അടുത്ത വര്‍ഷം ആദ്യം തന്നെ തിയേറ്ററുകളിലെത്തും.

ശ്യാമ പ്രസാദ് ചിത്രത്തിലെ നിവിന്‍ പോളിയുടെ നായിക, തമിഴകത്ത് നിന്നെത്തുന്ന ആ ഗ്ലാമര്‍ താരം

അതിന് ശേഷമുള്ള ചിത്രത്തിലും നിവിന്‍ കരാറൊപ്പിട്ടു കഴിഞ്ഞു. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഹെ ജൂഡ് എന്ന ചിത്രത്തിലാണ് നിവിന്‍ അടുത്തതായി അഭിനയിക്കുന്നത്.

തൃഷ മലയാളത്തിലേക്ക്

ഈ ചിത്രത്തിലൂടെ തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം തൃഷ കൃഷ്ണ മലയാള സിനിമയില്‍ അരങ്ങേറുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഏറെ നാളായി തൃഷയുടെ മലയാളം അരങ്ങേറ്റത്തിനായി കാത്തിരിയ്ക്കുകയായിരുന്നു ആരാധകര്‍.

നിവിന്റെ ആഗ്രഹം

വര്‍ഷങ്ങള്‍ക്ക് മുന്‍പ്, തൃഷയ്‌ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട് എന്ന് നിവിന്‍ പറഞ്ഞിരുന്നു. ഹെ ജൂഡ് എന്ന ചിത്രത്തിലൂടെ അത് സഫലമാകുകയാണ്. നിവിന്റെ ആഗ്രഹ പ്രകാരമാണോ തൃഷ മലയാളത്തിലെത്തുന്നത് എന്നാണ് ഇപ്പോള്‍ പലരുടെയും ചോദ്യം.

എന്റെ താത്പര്യമല്ല എന്ന നിവിന്‍

എന്നാല്‍ തന്റെ താത്പര്യ പ്രകാരമല്ല തൃഷ സിനിമ ഏറ്റെടുത്തത് എന്ന് നിവിന്‍ വ്യക്തമാക്കി. തിരക്കഥ വായിച്ചു കേള്‍പ്പിച്ചതിന് ശേഷം ശ്യാമപ്രസാദ് സര്‍ ആരെ നായികയാക്കണം എന്ന് എന്നോട് ചോദിച്ചിരുന്നു. എനിക്കറിയില്ല എന്നാണ് ഞാന്‍ പറഞ്ഞത്. പിന്നീടദ്ദേഹം തൃഷയെ സ്‌ക്രിപ്റ്റ് വായിച്ചു കേള്‍പ്പിച്ചു. തിരക്കഥ ഇഷ്ടപ്പെട്ടത് കൊണ്ടാണ് തൃഷ അഭിനയിക്കാന്‍ തയ്യാറായത്- നിവിന്‍ പറഞ്ഞു.

ശ്യാമപ്രസാദും നിവിനും

ശ്യാമപ്രസാദും നിവിന്‍ പോളിയും ഒന്നിയ്ക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഹെ ജൂഡ്. ഇംഗ്ലീഷ്, ഇവിടെ എന്നീ ചിത്രങ്ങള്‍ക്കാണ് ഇരുവരും നേരത്തെ ഒന്നിച്ചത്. ഒരു ലളിതമായ, ഫീല്‍ ഗുഡ് എന്റര്‍ടൈന്‍മെന്റായിരിയ്ക്കും ഹെ ജൂഡ് എന്ന് നിവിന്‍ പറഞ്ഞു.

English summary
Trisha liked Shyam sir's script to make her Mollywood debut: Nivin Pauly

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam