കന്നടയിലെ അരങ്ങേറ്റത്തിന് തൃഷയ്ക്ക് ഒരു കോടി!

By Aswathi

പത്ത് വര്‍ഷത്തിലധികമായി തമിഴിലും തെലുങ്കിലും തിളങ്ങി നിന്ന തൃഷയെ ഇപ്പോള്‍ കുറച്ചു കാലമായി അങ്ങനെ കാണാറില്ല. വിവാഹത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയതുകൊണ്ടാണ് താരം സിനിമയില്‍ നിന്ന് കുറച്ചകലം പാലിച്ചതെന്ന് ഗോസിപ്പുവീരന്മാര്‍ കഥയും മെനഞ്ഞു. എന്നാല്‍ വിവാഹമൊന്നും ഉണ്ടായിക്കണ്ടില്ല. മറിച്ച് തൃഷ വീണ്ടും തിരിച്ചുവരവിനൊരുങ്ങുകയാണ്.

അതും കന്നടയില്‍ അരങ്ങേറ്റം കുറിച്ചുകൊണ്ട്. 99 മുതല്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന തൃഷ ഇതുവരെ കന്നട ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നില്ലെന്നത് വിശ്വസിക്കാന്‍ കുറച്ച് ബുന്ധിമുട്ടു തന്നെ. എങ്കിലും അതാണ് സത്യം. തെലുങ്കിലും തമിഴിലും ഒരു ഹിന്ദി ചിത്രത്തിലും അഭിനയിച്ച തൃഷയുടെ ആദ്യ കന്നട ചിത്രമായിരിക്കും ഇത്. ചിത്രത്തില്‍ അഭിനയിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തൃഷയെ സമീപിച്ചെന്നും താരം ഡേറ്റ് നല്‍കിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Trisha

അത് മാത്രമല്ല, ചിത്രത്തില്‍ അഭിനയിക്കുന്നതിന് ഒരു കോടി രൂപയാണ് തൃഷ പ്രതിഫലം ചോദിച്ചിരിക്കുന്നത്. ഇത് നല്‍കാമെന്ന് നിര്‍മ്മാതാക്കളും സമ്മതിച്ചത്രെ. തൊലുങ്കില്‍ ഹിറ്റായ ഡൊങ്കുടു എന്ന ചിത്രത്തിന്റെ കന്നട പതിപ്പാണ് ചിത്രം. കന്നട സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളായ പുനീത് രാജ്കുമാറാണ് തൃഷയുടെ നായകന്‍. തെലുങ്കില്‍ മഹേഷ് ബാബുവും സമാന്തയുമായിരുന്നു താര ജോഡികള്‍. ഡൊങ്കുടുവിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാകും ചിത്രം കന്നടിയിലേക്ക് മാറ്റുമ്പോഴും പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

തമിഴിലെയും തെലുങ്കിലെയും പോലെ വന്‍ ബജറ്റ് ചിത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കാത്ത കന്നടയില്‍ നിന്ന് തൃഷയ്ക്ക് ഇത്രയും വലിയ ഓഫര്‍ വന്നത് മറ്റ് നായികമാര്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ സാധാണഗതിയിലുള്ള സിനിമകളെ സ്വീകരിക്കുന്ന കന്നഡ സിനിമ നിര്‍മാതാക്കള്‍ക്ക് തൃഷയ്ക്ക് കൊടുക്കുന്ന പ്രതിഫലം കൂട്ടിപ്പോയെന്ന വേവലാതിയൊന്നുമില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X