ഇഷ്ടം തുറന്നു പറഞ്ഞു, തൃഷ പൊല്ലാപ്പില്‍

By Aswini

ഒരാള്‍ക്ക് മറ്റൊരാളോടുള്ള ഇഷ്ടം തുറന്നു പറയുന്നത് ഇത്രവലിയ തെറ്റാണോ. അല്ലെങ്കില്‍ ഇഷ്ടമൊക്കെ ഓരോരുത്തരുടെ തോന്നലുകളല്ലേ. അതിന് കുറ്റം പറയാന്‍ പറ്റുമോ, വിലകൊടുത്ത് വാങ്ങാന്‍ കഴിയുമോ. ഒരിഷ്ടം തുറന്നു പറഞ്ഞതുകൊണ്ട് പൊല്ലാപ്പിലായിരിക്കികയാണ് തെന്നിന്ത്യന്‍ താരം തൃഷ് കൃഷ്ണ

അമേരിക്കയില്‍ വച്ച് നടന്ന ഒരുചടങ്ങില്‍ ഇഷ്ടപ്പെട്ട നടനാരാണെന്ന ചോദ്യത്തിന് തൃഷ അജിത്ത് കുമാറെന്ന് മറുപടി നല്‍കിയിരുന്നു. തനിക്ക് അഭിനയിക്കുമ്പോള്‍ ഏറ്റവും കംഫര്‍ട്ടബഌയി തോന്നിയതും ഇഷ്ടവും അജിത്തിനൊപ്പം അഭിനയിക്കാനാണെന്നാണ് തൃഷ പറഞ്ഞത്. ജി, കിരീടം എന്നീ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച ഇരുവരും ഇപ്പോള്‍ ഗൗതം മേനോന്‍ സംവിധനം ചെയ്യുന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയും ചെയ്യുന്നുണ്ട്.

trisha-trouble

ഈ ഇഷ്ടം തുറന്നു പറഞ്ഞത് മാത്രമല്ല പ്രശ്‌നം. അജിത്തിന് ശേഷം തമിഴകത്ത് തനിക്കിഷ്ടമുള്ള നടന്മാരുടെ പേര് ക്രമത്തില്‍ പറയാനും തൃഷ മടിച്ചിരുന്നില്ല. അജിത്ത് കഴിഞ്ഞാല്‍ സൂര്യ, വിക്രം, കമല്‍ ഹസന്‍, വിജയ് എന്നിങ്ങനെ ക്രമത്തില്‍ അഞ്ച് നടന്മാരുടെ പേരാണ് തൃഷ പറഞ്ഞത്. പോരെ പൂരം

ട്വിറ്ററിലൂടെയും മറ്റും തൃഷയെ കടിച്ചുകീറുകയാണ് വിജയ് ആരാധകര്‍. തൃഷയുടെ ഹിറ്റുകളധികവും വിജയ്‌ക്കൊപ്പമാണെന്നാണ് വിജയ് ഫാന്‍സ് പറയുന്നത്. കൂടാതെ നടിക്കൊരു കരിയര്‍ ബ്രേക്കുണ്ടായതും വിജയ്‌ക്കൊപ്പം ചെയ്ത ഗില്ലിയിലൂടെയാണ്. ആദി, തിരുപ്പാച്ചി, കുരുവി, എന്നീ ചിത്രങ്ങളിലും തൃഷയും വിജയ് യും ഒന്നിച്ചിട്ടുണ്ട്. എന്തായാലും വിമര്‍ശനം പരിധിവിട്ടപ്പോള്‍ വിശദീകരണവുമായി തൃഷ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X