»   » നിവിന് പിന്തുണയുമായി തൃഷ, സെറ്റിലെ ഫോട്ടോ പ്രചരിപ്പിക്കരുത്.. അത് മര്യാദകേടാണ്.. തൃഷ ദേഷ്യത്തിലോ?

നിവിന് പിന്തുണയുമായി തൃഷ, സെറ്റിലെ ഫോട്ടോ പ്രചരിപ്പിക്കരുത്.. അത് മര്യാദകേടാണ്.. തൃഷ ദേഷ്യത്തിലോ?

By: Rohini
Subscribe to Filmibeat Malayalam

ലൊക്കേഷന്‍ വിശേഷം റിപ്പോര്‍ട്ട് ചെയ്യാന്‍ ഹെ ജൂഡിന്റെ സെറ്റിലെത്തിയ നാന മാഗസിന്‍ പ്രവര്‍ത്തകരോട് നിവിന്‍ പോളി അപമര്യാദയായി പെരുമാറി എന്ന കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചൂടുള്ള ചര്‍ച്ചാ വിഷയം. തൃഷയും നിവിനും ഒന്നിച്ചെത്തുന്ന ശ്യാമപ്രസാദിന്റെ ഹേ ജൂഡിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍, സംവിധായകനും നിര്‍മാതാവും സമ്മതിച്ചിട്ടും നിവിന്‍ സമ്മതിച്ചില്ല എന്നാണ് ആരോപണം.

ശ്യാമ പ്രസാദിനെയും ഭരിക്കുന്ന നിവിന്‍, ഇത്തരക്കാര്‍ മലയാള സിനിമയ്ക്ക് ശാപം; വൈറലാകുന്ന പോസ്റ്റ്

ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തതിന് ശേഷം പ്രചരിപ്പിച്ചാല്‍ മതി എന്ന് നിവിന്‍ പറഞ്ഞുവത്രെ. നാനയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതോടെ നിവിന്‍ പോളിയെ വിമര്‍ശിച്ച് പലരും രംഗത്തെത്തി. നിവിന്‍ മലയാള സിനിമയുടെ ശാപമാണെന്ന തരത്തിലായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഇപ്പോഴിതാ വിഷയത്തില്‍ നിവിനെ പിന്തുണച്ച് തൃഷ ട്വിറ്ററിലെത്തിയിരിയ്ക്കുന്നു.

ദയവ് ചെയ്ത് പ്രചരിപ്പിക്കരുത്

ആരാധകര്‍ക്കൊപ്പം ഫോട്ടോ എടുക്കുന്നത് വളരെ സന്തോഷത്തോടെയാണെന്നും എന്നാല്‍ ഷൂട്ടിങ് ലൊക്കേഷനിലെ ചിത്രങ്ങള്‍ പുറത്ത് വിടരുത് എന്നും തൃഷ കൃഷ്ണ ട്വിറ്ററില്‍ എഴുതി.

മര്യാദകേടാണ്

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യുന്നതിന് മുന്‍പേ അഭിനേതാക്കളുടെ ഫോട്ടോ പുറത്ത് വിടുന്നത് സംവിധായകനോട് കാണിക്കുന്ന മര്യാദകേടാണെന്നാണ് തൃഷ പറയുന്നത്.

നിവിനെ പിന്തുണച്ചതാണോ

എന്നാല്‍ ഇത് നിവിന്‍ പോളിയെ പിന്തുണച്ച് കൊണ്ടുള്ള പോസ്റ്റ് തന്നെയാണോ എന്ന് ചിലര്‍ക്ക് സംശയമുണ്ട്. 96 എന്ന പുതിയ തമിഴ് ചിത്രത്തിന്റെ ലൊക്കേഷനില്‍ ഒരു കുട്ടിയ്‌ക്കൊപ്പം നില്‍ക്കുന്ന തൃഷയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതേ കുറിച്ചാണോ തൃഷ പറഞ്ഞത് എന്നാണ് തമിഴ് ആരാധകരുടെ സന്ദേഹം

തൃഷയുടെ ട്വീറ്റ്

ഇതാണ് തൃഷ തന്റെ ട്വിറ്ററില്‍ ട്വീറ്റിയ സംഭവം. ഇനി ഇത്തരത്തില്‍ ഒരു സംഭവമുണ്ടാവില്ല എന്ന് ആരാധകര്‍ കമന്റ് ചെയ്തു. നിവിന്‍ പോളിയ്‌ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ ഈ ട്വീറ്റ് നിവിന്‍ ആരാധകര്‍ക്കിടയില്‍ കൂടുതല്‍ വൈറലാകുന്നു

നിവിന്‍ പ്രതികരിച്ചില്ല

അതേ സമയം നിവിന്‍ പോളിയ്‌ക്കെതിരെ ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും, നടന്‍ ഇതുവരെ സംഭവത്തോട് പ്രതികരിച്ചിട്ടില്ല. പിന്തുണച്ച് കൊണ്ട് ഒരു സിനിമാ സുഹൃത്തും രംഗത്ത് എത്തിയിട്ടുമില്ല എന്നത് ശ്രദ്ധേയമാണ്.

English summary
Trisha support Nivin Pauly
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam