സല്‍മാനെ വിവാഹം ചെയ്യാന്‍ ഇഷ്ടമെന്ന് തൃഷ
തെന്നിന്ത്യന്‍ സുന്ദരി തൃഷയ്ക്ക് ആരാധകരേറെയാണ്. ഒട്ടേറെ ഹിറ്റുകളാണ് തമിഴകത്ത് തൃഷ ചെയ്തിട്ടുള്ളത്. അടുത്തകാലത്തായി എല്ലാവരും തൃഷയോട് ചോദിക്കുന്നത് എന്നാണ് വിവാഹം എന്ന ചോദ്യമാണ്. തൃഷയാണെങ്കില്‍ പതിവായി പ്രണയഗോസിപ്പുകളില്‍ പെടാറുള്ളൊരു താരമല്ല. എന്നുവച്ച് തൃഷയ്ക്ക് ആരോടും പ്രണയം തോന്നിക്കൂടെന്നുമില്ല.
കഴിഞ്ഞദിവസം ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കുന്ന തൃഷയോട് അവതാരകന്‍ വിവാഹത്തെക്കുറിച്ചും സങ്കല്‍പ്പത്തെക്കുറിച്ചുമെല്ലാം ചോദ്യങ്ങള്‍ ചോദിച്ചു. അപ്പോള്‍ തെന്നിന്ത്യന്‍ താരസുന്ദരി പറഞ്ഞ ഉത്തരം ബോളിവുഡിന്‍ മസില്‍ മാന്‍ സല്‍മാന്‍ ഖാന്‍ തന്നെ വിവാഹം ആലോചിച്ചാല്‍ തനിയ്ക്ക് വലിയ സന്തോഷമാകുമെന്നാണ്. അതായത് സല്‍മാന്‍ ഖാനെ കെട്ടണമെന്ന് തൃഷയ്ക്ക് ആഗ്രഹമുണ്ടെന്ന്.
സിനിമയില്‍ പത്തു വര്‍ഷം തികച്ച ത്രിഷ സല്‍മാനെ വിവാഹം കഴിക്കാന്‍ ഇഷ്ടപ്പെടുന്നതിന്റെ കാരണവും എന്താണെന്നല്ലേ. ചെറുപ്പം മുതല്‍ താന്‍ സല്‍മാന്‍ ഖാന്റെ ആരാധികയായിരുന്നുവെന്നാണ് ഇതിന് തൃഷ മറുപടി പറയുന്നത്. പക്ഷേ ആരാധന ഒന്നുകൊണ്ടുമാത്രം സല്‍മാന് തൃഷയെ കെട്ടാന്‍ കഴിയുമോയെന്നാണ് താരത്തിന്റെ ഉള്ളിലിരിപ്പ് അറിഞ്ഞവര്‍ ചോദിയ്ക്കുന്നത്. അങ്ങനെയെങ്കില്‍ തൃഷയേക്കാള്‍ വലിയ എത്ര ആരാധികമാരുണ്ട്, അവരെ മുഴുവന്‍ സല്ലുവിന് കെട്ടാന്‍ കഴിയുമോയെന്നും പലരും ചോദിയ്ക്കുന്നു.
കോഫി വിത് ഡിഡി എന്ന ചാനല്‍ പരിപാടിയിലാണ് തൃഷ തന്റെ വിവാഹത്തെക്കുറിച്ചും താല്‍പര്യങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞത്. ഇപ്പോള്‍ തമിഴില്‍ ജീവയ്‌ക്കൊപ്പം അഭിനയിച്ചിരിക്കുന്ന എന്‍ട്രെന്‍ട്രും പുന്നഗൈ എന്ന ചിത്രം വലിയ ഹിറ്റായി മാറിയിരിക്കുകയാണ്.


Click it and Unblock the Notifications
