ത​ഗ് ലെെഫും നിരാശപ്പെടുത്തി, തൃഷയുടെ തീരുമാനങ്ങൾ പാളുന്നു; കരിയറിലെ സാഹചര്യം

കമൽ ഹാസൻ-മണിരത്നം കൂ‌ട്ടുകെട്ടിൽ വന്ന ത​ഗ് ലെെഫ് പ്രേക്ഷകർക്ക് നിരാശയാണ് സമ്മാനിച്ചത്. പ്രതീക്ഷയ്ക്കൊത്ത് ത​ഗ് ലെെഫ് ഉയർന്നില്ലെന്ന് ഏവരും പറയുന്നു. കമൽ ഹാസനൊഴിച്ച് മറ്റ് അഭിനേതാക്കൾക്കൊന്നും സിനിമയിൽ കാര്യമായൊന്നും ചെയ്യാനുമില്ല. സിമ്പു, തൃഷ തുടങ്ങി വലിയ താരനിര അണിനിരന്ന സിനിമയാണ് ത​ഗ് ലെെഫ്. പൊന്നിയിൻ സെൽവന് ശേഷം മറ്റൊരു മണിരത്നം ചിത്രത്തിൽ തൃഷ നായികയായി എത്തിയപ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകളേറെയായിരുന്നു. എന്നാൽ തൃഷയുടെ ആരാധകർക്ക് ആഘോഷിക്കാനോ ആശ്വസിക്കാനോ ത​ഗ് ലെെഫിൽ ഒന്നുമില്ല.

തൃഷയുടെ ഫ്ലോപ് ലിസ്റ്റുകൾ നീണ്ട് വരികയാണെന്നും പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. തൊട്ടുമുമ്പിറങ്ങിയ ​ഗു‍ഡ് ബാ‍ഡ് അ​ഗ്ലി, വി‌ടാമുയർച്ചി എന്നീ സിനിമകളും പ്രേക്ഷകരെ നിരാശപ്പെടുത്തി. 2025 ൽ തൃഷയ്ക്ക് തു‌ടരെ റിലീസുകളാണ്. ഐഡന്റിറ്റി, വിടാമുയർച്ചി, ​ഗുഡ് ബാഡ് അ​ഗ്ലി, ത​ഗ് ലെെഫ് എന്നീ നാല് സിനിമകൾ ആറ് മാസത്തിനുള്ളിൽ റിലീസ് ചെയ്തു. നാലും വലിയ ഹെെപ്പിൽ വന്ന സിനിമകൾ. വിടാമുയർച്ചി, ഗുഡ് ബാഡ് അ​ഗ്ലി എന്നീ സിനിമകളിൽ അജിത്തിന്റെ നായികായായാണ് നടി എത്തിയത്.

Trisha
Photo Credit: Instagram / Trisha Krishnan

ഐഡന്റിറ്റിയിൽ ടൊവിനോ തോമസിനൊപ്പം. ​ത​ഗ് ലെെഫിൽ കമൽ ഹാസനും സിമ്പുവിനുമൊപ്പമാണ് തൃഷ അഭിനയിക്കുന്നതെന്ന വാർത്തയും സിനിമാ ലോകത്ത് ഏറെ ചർച്ചയാതാണ്. ഒന്നിന് പിറകെ ഒന്നായി വലിയ സിനിമകൾ വന്നെങ്കിലും ഇവയൊന്നും ബോക്സ് ഓഫീസിൽ പച്ച തൊട്ടില്ല. തിയറ്ററിൽ വലിയ പരാജയമായിരുന്നു ഐഡന്റിറ്റി. വിടാമുയർച്ചി അജിത്തിന് വ്യാപക വിമർശനം നേ‌ടിക്കൊടുത്ത സിനിമയായി ഒതുങ്ങി. ഗുഡ് ബാഡ് അ​ഗ്ലി ഒരു ഫാൻ ബോയ് സിനിമയ്ക്കപ്പുറം ഒന്നും പ്രേക്ഷകർക്ക് നൽകിയില്ല. ചിത്രത്തിൽ തൃഷയുടെ കഥാപാത്രത്തെക്കുറിച്ച് ആരും എടുത്ത് പറഞ്ഞിട്ടുമില്ല. ത​ഗ് ലെെഫും പരാജയപ്പെടുന്ന സാഹചര്യത്തിൽ തൃഷയുടെ ​ഗ്രാഫ് എങ്ങോട്ടാണെന്നാണ് ആരാധകരുടെ ചോദ്യം.

പൊന്നിയിൻ സെൽവൻ തിരികെ നൽകിയ താരമൂല്യം

നഷ്ടപ്പെട്ട് തുടങ്ങിയ മാർക്കറ്റ് വാല്യു തൃഷയ്ക്ക് തിരികെ നൽകിയത് പൊന്നിയിൻ സെൽവനാണ്. കുന്ദവി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ തൃഷയ്ക്ക് പിന്നീട് അവസരങ്ങളുടെ വലിയൊരു നിര തന്നെ വന്നു. ഈ ​ഹെപ്പിൽ വന്ന പല സൂപ്പർതാര സിനിമകളിലും തൃഷ ഒപ്പുവെച്ചു.

Trisha

സൂപ്പർതാരങ്ങളുടെ സാന്നിധ്യം, പ്ര​ഗൽഭ സംവിധായകർ തുടങ്ങിയ ഘടകങ്ങളാണ് തൃഷ പരി​ഗണിച്ചത്. എന്നാൽ തിരക്കഥ നല്ലതല്ലെങ്കിൽ ഇവയെല്ലാം അപ്രസക്തമാണെന്ന് ത​ഗ് ലെെഫിന്റെ പരാജയം ചൂണ്ടിക്കാണിക്കുന്നു. നേരത്തെ തുടരെ സിനിമകൾ ചെയ്തിരുന്നില്ലെങ്കിലും തൃഷ ചെയ്യുന്ന സിനിമകൾ ശ്രദ്ധേയമായിരുന്നു. കൊടി, 96, ​ഹെയ് ജൂ‍ഡ് തുടങ്ങിയ സിനിമകൾ ഉദാഹരണം. എന്നാൽ മാർക്കറ്റ് വാല്യു കൂടിയതോടെ തൃഷയുടെ സ്ക്രിപ്റ്റ് സെലക്ഷനിൽ പാളിച്ച പറ്റുന്നെന്നാണ് അഭിപ്രായം.

ലേഡി സൂപ്പർസ്റ്റാർ പദ​വി വഹിച്ചിരുന്ന നയൻതാരയുടെ സ്ഥാനത്തേക്ക് തൃഷ എത്തിയെന്ന് പൊന്നിയിൻ സെൽവന് ശേഷം പലരും അഭിപ്രായപ്പെട്ടിരുന്നു. നയൻതാരയുടെ പ്രതിച്ഛായക്ക് കോട്ടം തട്ടിയത് ഒരു തരത്തിൽ തൃഷയ്ക്ക് ​ഗുണം ചെയ്തു. സിനിമാ പ്രൊമോഷനുകൾക്ക് മുടങ്ങാതെയെത്തുന്ന തൃഷ സെറ്റുകളിൽ ആവശ്യപ്പെടുന്ന നിബന്ധനകൾ കുറവാണ്. വലിയ ആരാധക പിന്തുണയും തൃഷയ്ക്കുണ്ട്. എന്നാൽ ഒരു സിനിമ നായകന്റെ പിൻബലമില്ലാതെ ഒറ്റയ്ക്ക് വിജയിപ്പിക്കാനുള്ള താരമൂല്യം തൃഷയ്ക്ക് ഇല്ലെന്നും അഭിപ്രായമുണ്ട്. മറുവശത്ത് നയൻതാരയ്ക്ക് പരാജയങ്ങൾ ഏറെയുണ്ടെങ്കിലും ബോക്സ് ഓഫീസ് മൂല്യം നടി ഒറ്റയ്ക്കെത്തുന്ന സിനിമകൾക്കുണ്ട്.

Read more about: trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X