മല്ലിക സുകുമാരന്‍റെ വീട്ടില്‍ വീണ്ടും വെള്ളം കയറി! മുന്നറിയിപ്പില്ലാതെ ഡാം തുറന്നത് വിനയായെന്ന് താരം

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മല്ലിക സുകുമാരന്‍. സീരിയലുകളിലും സിനിമയിലുമൊക്കെയായി സജീവമായ താരം ഇടയ്ക്ക് ബിസിനസിലേക്കും തിരിഞ്ഞിരുന്നു. ഇതിന് ശേഷമായാണ് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തത്. ഇടവേള അവസാനിപ്പിച്ച് പിന്നീട് സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. മക്കളുടേയും കൊച്ചുമക്കളുടേയുമൊക്കെ വിശേഷങ്ങള്‍ പങ്കുവെച്ചും മല്ലിക എത്താറുണ്ട്.

നാളുകള്‍ക്ക് ശേഷം ഇളയ മകനായ പൃഥ്വിരാജ് കൊച്ചിയിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് മല്ലിക. ക്വാറന്റൈനിലാണെങ്കിലും അവന്‍ നാട്ടിലുണ്ടല്ലോ എന്ന് ആശ്വസിക്കാമല്ലോയെന്ന് നേരത്തെ അവര്‍ പറഞ്ഞിരുന്നു. തലസ്ഥാനനഗരിയില്‍ ശക്തമായ മഴയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചത്. പലയിടങ്ങളിലും ഡാമുകളും തുറന്നുവിട്ടിരുന്നു. ഇതിനിടയിലായിരുന്നു മല്ലിക സുകുമാരന്‍റെ വീട്ടിലും വെള്ളം കയറിയത്. ഇതോടെ താരത്തെ സഹോദരന്‍റെ വീട്ടിലേക്ക് മാറ്റുകയായിരുന്നു.

സഹോദരന്‍റെ വീട്ടില്‍

സഹോദരന്‍റെ വീട്ടില്‍

മഴയെത്തുടര്‍ന്ന് മല്ലിക സുകുമാരന്റെ വീട്ടില്‍ വെള്ളം കയറിയിരുന്നു. കുണ്ടമണ്‍ കടവിലെ വീട്ടിലായിരുന്നു വെളളം കയറിയത്. അതിന് പിന്നാലെയായാണ് താരത്തെ ജവഹര്‍ നഗറിലെ സഹോദരന്റെ വീട്ടിലേക്ക് മാറ്റിയത്. അഗ്നിരക്ഷസേനയുടെ റബ്ബര്‍ ബോട്ട് കൊണ്ടുവന്നായിരുന്നു വീടുകളിലുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. 2018 ലും മല്ലിക സുകുമാരനുള്‍പ്പടെയുള്ളവരുടെ വീടുകളില്‍ വെളളം കയറിയിരുന്നു. അന്ന് വാര്‍പ്പിലിരുത്തിയായിരുന്നു താരത്തെ മാറ്റിയത്.

2018 ലെ ഫോട്ടോ

2018 ലെ ഫോട്ടോ

അന്നത്തെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഡാം തുറന്നതാണ് ഇത്തവണയും വീട്ടില്‍ വെള്ളം കയറാന്‍ കാരണമായതെന്ന് മല്ലിക സുകുമാരന്‍ പറയുന്നു. മുന്നറിയിപ്പില്ലാതെ ഡാം തുറന്നതാണ് നാട്ടുകാര്‍ക്ക് വിനയായി മാറിയത്. വീടിന് പിന്നിലെ കനാല്‍ വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞിരുന്നു. പൃഥ്വിരാജ് മാത്രമല്ല മല്ലികയും ദുരിതമുഖത്തുനിന്നും കരകയറിയിരിക്കുകയാണ്.

'പ്രാര്‍ത്ഥന'യില്‍ത്തന്നെ

'പ്രാര്‍ത്ഥന'യില്‍ത്തന്നെ

മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെ ഒപ്പം താമസിക്കാനായി വിളിക്കാറുണ്ടെങ്കിലും തിരുവന്തപുരത്തെ പ്രാര്‍ത്ഥനയില്‍ താമസിക്കാനാണ് തനിക്ക് ഇഷ്ടമെന്നായിരുന്നു മല്ലിക പറഞ്ഞത്. അവരെ ആരേയും ബുദ്ധിമുട്ടിക്കുന്നതിനോട് താല്‍പര്യമില്ല. മക്കളുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ പോലും താന്‍ പോവാത്തതിന് പിന്നിലെ കാരണം അതാണെന്നും താരം പറഞ്ഞിരുന്നു. വിളിച്ചാല്‍ ഓടിയെത്താന്‍ പറ്റുന്ന ദൂരത്തിലാണ് മക്കള്‍ താമസിക്കുന്നത്. ഇടയ്ക്കിടയ്ക്ക് അമ്മയെ കാണാനായി മക്കള്‍ എത്താറുമുണ്ട്.

Recommended Video

Mallika Sukumaran Rescued By Fire Force After Her House Gets Flooded | FilmiBeat Malayalam
പൃഥ്വിരാജ് ക്വാറന്‍റൈനില്‍

പൃഥ്വിരാജ് ക്വാറന്‍റൈനില്‍

നാട്ടിലെത്തിയ പൃഥ്വിരാജ് ക്വാറന്റൈന്‍ സ്ഥലത്തേക്ക് സ്വയം ഡ്രൈവ് ചെയ്തുപോവുകയായിരുന്നു. സുഹൃത്തിന്റെ ഹോട്ടലിലാണ് താരം കഴിയുന്നത്. അതിനിടയിലായിരുന്നു അമ്മയെ വിളിച്ചത്. ഭക്ഷണം കഴിച്ച് നന്നായി ഉറങ്ങാനും അത് കഴിഞ്ഞ് മതി വിശേഷങ്ങളെല്ലാമെന്നുമാണ് അമ്മ പറഞ്ഞതെന്ന് വ്യക്തമാക്കി പൃഥ്വിരാജ് എത്തിയിരുന്നു. 14 ദിവസം കഴിയാനായി കാത്തിരിക്കുകയാണ് തങ്ങളെന്ന് വ്യക്തമാക്കി സുപ്രിയയും എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X