»   » മോഹന്‍ലാലിന്റെ ഒപ്പം ആദ്യ പോസ്റ്റര്‍, അന്ധന്മാര്‍ വാച്ച് കെട്ടുമോ? സംശയം മാറാതെ സോഷ്യല്‍ മീഡിയ

മോഹന്‍ലാലിന്റെ ഒപ്പം ആദ്യ പോസ്റ്റര്‍, അന്ധന്മാര്‍ വാച്ച് കെട്ടുമോ? സംശയം മാറാതെ സോഷ്യല്‍ മീഡിയ

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി പ്രിയയദര്‍ശന്‍ ഒരുക്കുന്ന പുതിയ ചിത്രം ഒപ്പത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത് ഇന്നലെയാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍ അന്ധനായാണ് എത്തുന്നത്. പക്ഷേ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത് മുതല്‍ ട്രോളുകാര്‍ വെറുതെയിരുന്നിട്ടില്ല.

സംഭവം ഇതാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ മോഹന്‍ലാല്‍ ഒരു വാച്ച് കെട്ടിയിട്ടുണ്ട്. അന്ധനായ ഒരാള്‍ വാച്ച് കെട്ടുമോ? ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ തന്നെ മണ്ടത്തരം എന്ന പേരില്‍ ട്രോളുകളും സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചു തുടങ്ങി. ഇപ്പോള്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെ അതിന് മറുപടിയായി എത്തി കഴിഞ്ഞു.


oppam-02

അന്ധന്മാര്‍ വാച്ച് ഉപയോഗിക്കുമോ എന്ന് സംശയമുള്ളവര്‍ അറിയുക. അന്ധന്മാര്‍ വാച്ച് കെട്ടും. തൊട്ട് നോക്കിയാല്‍ അറിയുന്ന വാച്ചുകള്‍, ഗ്ലാസ് ഉയര്‍ത്തി നോക്കിയാല്‍ സൗണ്ട് കേള്‍ക്കുന്ന വാച്ചുകളും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. അത്തരത്തിലൊരു വാച്ചാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ ഉപയോഗിക്കുന്നത്.


lal-troll1

ഗീതാഞ്ജലി എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഒപ്പം. ഒരു ഫഌറ്റില്‍ നടക്കുന്ന കൊലപാതകത്തിന് സാക്ഷിയാകുന്നതും മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം, പിന്നീട് യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടുപിടിക്കാന്‍ നടത്തുന്ന പോരാട്ടവുമാണ് ഒപ്പം പറയുന്നത്.


lal-troll
English summary
Troll about Oppam first look poster viral on social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam