പൊരിച്ചമീന്‍ വിളമ്പാത്തത് കൊണ്ട് റിമയും പാര്‍വ്വതിയും വന്നില്ലത്രെ!! ട്രോളമ്മാരെ കൊണ്ട് തോറ്റു!!
കാവ്യ മാധവന്‍ - ദിലീപ് വിവാഹത്തിന് ശേഷം മാധ്യമങ്ങള്‍ ഏറ്റവും കൂടുതല്‍ ആഘോഷിച്ചത് ഭാവന - നവീന്‍ വിവാഹമാണ്. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഭാവനയെയും നവീനിനെയും ശ്രദ്ധിക്കുന്നതിനൊപ്പം, കല്യാണത്തിന് ആരൊക്കെ വന്നു എന്നും എന്തൊക്കെ ചെയ്തു എന്നും ചിലര്‍ അക്ഷമരായി നോക്കി നില്‍ക്കുന്നു.
അങ്ങനെ നോക്കി നിന്നപ്പോള്‍ കിട്ടിയതാണ് നവ്യ നായരുടെ ഒരു സെല്‍ഫി. കല്യാണത്തിന് വന്ന സെലിബ്രിറ്റി പെണ്‍പുലികളെല്ലാം ഒരുമിച്ചുള്ളൊരു സദ്യ സെല്‍ഫിയാണത്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചിത്രത്തിന് ഒത്തിരി ട്രോളുകളും വന്നുകൊണ്ടിരിയ്ക്കുന്നു. അതിലെ ചില ട്രോളുകള്‍ ശരിക്കും ചിരിപ്പിച്ച് കൊല്ലും..

ഇതാണ് സെല്‍ഫി
ഇതാണ് നവ്യ നായര്‍ ഭക്ഷണത്തിന് ഇരുന്നപ്പോള്‍ എടുത്ത സെല്‍ഫി. നവ്യയ്‌ക്കൊപ്പം മഞ്ജു വാര്യര്‍, ബീന പോള്‍, ഭാഗ്യ ലക്ഷ്മി, രമ്യ നമ്പീശന്‍ തുടങ്ങിയൊരു നീണ്ട താരനിര തന്നെയുണ്ട്.

അതിന്റെ അര്‍ഥം
ഫോട്ടോയ്‌ക്കൊപ്പം ഒരു ഇംഗ്ലീഷ് കുറിപ്പും നവ്യ പോസ്റ്റ് ചെയ്തിരുന്നു. അതിന്റെ മലയാളം പരിഭാഷ തേടിപ്പോയ ഒരാള്‍ക്ക് ലഭിച്ച ഉത്തരം കണ്ടാല്‍ ചിരിച്ച് ചാവും!!

പാര്‍വ്വതിയും റിമയും എവിടെ
മലയാള സിനിമയിലെ ഒട്ടുമിക്ക എല്ലാ പെണ്‍പുലികളും വിവാഹത്തില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ പാര്‍വ്വതിയെയും റിമ കല്ലിങ്കലിനെയും കണ്ടില്ല. അതിന് കാരണം ഇതാണത്രെ!!

പെണ്‍ശക്തി
ഭാവനയുടെ കല്യാണത്തിന് ഒത്തിരി പ്രത്യേകതകളുണ്ട്. ഒന്ന് വികാരഭരിതമായിരുന്നു.. മറ്റൊന്ന് പെണ്‍ ശക്തി... ഭാവനയുടെ സുഹൃത്തുക്കളുടെ സാമിപ്യം... അവരുടെ ആഘോഷം.. അതായിരുന്നു ആകര്‍ഷണം.

കല്യാണ ആഘോഷങ്ങള്‍
ശനിയാഴ്ചയാണ് ഭാവനയുടെ വിവാഹത്തിന്റെ മെഹന്തി ചടങ്ങുകള്‍ നടന്നത്. തിങ്കളാഴ്ച രാവിലെ തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ച് താലികെട്ടും തുടര്‍ന്നുള്ള ചടങ്ങുകള്‍ നഹ്‌റു കണ്‍വെന്‍ഷന്‍ സെന്ററിലും വച്ച് നടന്നു. വൈകിട്ട് സിനിമാ സുൃത്തുക്കള്‍ക്കായി വിരുന്ന് സത്കാരവും ഒരുക്കി.. എല്ലാം ലളിതം സുന്ദരം!!


Click it and Unblock the Notifications











