For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മക്കൾക്ക് കുടുംബ ബിസിനസ് നിർദേശിക്കില്ല!! മക്കളുടെ ഭാവിയെ കുറിച്ച് സണ്ണി ലിയോൺ

  |

  പോൺ സിനിമകളിലൂടെ സിനിമ മേഖലയിൽ ചുവട് വെച്ച് പിന്നീട് ഇന്ത്യൻ സിനിമയുടെ ഭാഗമായി മാറിയ നടിയാണ് സണ്ണി ലിയോൺ. ഒരു പോൺസ്റ്റാറിന് ലഭിക്കുന്നതിനേക്കാൾ കൂടുതൽ പ്രേക്ഷക സ്വീകാര്യതയും സ്നേഹവും പരിഗണനയും സണ്ണി ലിയോണിന് ജനങ്ങളിൽ നിന്ന് ലഭിക്കുന്നുണ്ട്. തെന്നിന്ത്യയിലും ബോളിവുഡിലും ഒരിപോലെ ആരാധകരുളള ഒരു താരം കൂടിയാണ് സണ്ണി. ഇത്രയും പ്രേക്ഷക സ്വീകാര്യത ലഭിച്ച താരങ്ങൾ ഇന്ത്യൻ സിനിമയിൽ തന്നെ വിരളമാണ്.

  sunney leone

  വരി നില്‍ക്കാതെ വോട്ട് ചെയ്ത് അജിത്തും ശാലിനിയും!! പ്രതിഷേധവുമായി സ്ത്രീകള്‍, സത്യത്തിൽ സംഭവിച്ചത്..‌

  വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഇന്ത്യൻ സിനിമയിൽ സണ്ണി തന്റെ ചുവട് ഉറപ്പിച്ചത്. ബോളിവുഡിലാണ് ആദ്യം സജീവമായതെങ്കിലും ഇപ്പോൾ തെന്നിന്ത്യൻ സിനിമ ലോകത്തും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇത്രയധികം പ്രേക്ഷക സ്വീകാര്യതയുളള താരമായ സണ്ണിയ്ക്ക് ആദ്യകാലങ്ങളിൽ നേരിടേണ്ടി വന്ന വിമർശനങ്ങൾക്ക് കണക്കില്ലായിരുന്നു. എന്നാൽ വിമർശകരെ കൊണ്ട് അഭിപ്രായം മാറ്റി പറയിപ്പിക്കാൻ താരത്തിന് അധികം സമയം വേണ്ടി വന്നില്ല. ഇപ്പോഴും ഇത്തരത്തിലുളള കമന്റുകൾ ഉയർന്നു വരുന്നുമുണ്ട്. ബോളിവുഡ് താരം അര്‍ബാസ് ഖാന്‍ അവതാരകനായെത്തുന്ന ചാറ്റ് ഷോയില്‍ വന്ന ട്രോളിന് മറുപടിയുമായി താരം രംഗത്തെത്തിയിരിക്കുകയാണ്.

  'ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോയ പോലീസുകാരുടെ സിനിമയാണ് 'ഉണ്ട'...!! രസകരമായ പോസ്റ്റുമായി തിരക്കഥകൃത്ത്

  സണ്ണിയെ ട്രോളി ട്രോളന്മാർ

  സണ്ണിയെ ട്രോളി ട്രോളന്മാർ

  പോൺ സിനിമയിൽ അഭിനയിക്കുന്നതിന്റെ പേരിൽ സണ്ണിയെ തേടി വിമർശനങ്ങളും ട്രോളുകളും എത്തിയിരുന്നു. എന്നാൽ ഇവയ്ക്ക് ഉരുളയ്ക്ക് ഉപ്പേരി എന്ന തരത്തിൽ താരം മറുപടിയും നൽകാറുണ്ട്. ഇപ്പോഴിത അത്തരത്തിലുളള ഒരു ചോദ്യവുമായി വിമർശകർ വീണ്ടും സണ്ണിയെ സമീപിച്ചിരിക്കുകയാണ. മക്കൾക്ക് കുടുംബ ബിസിനസ്സ് നിർദ്ദേശിക്കിമോ എന്നായിരുന്നു ഇവർക്ക് അറിയേണ്ടത്. മറ്റ് മാർഗ്ഗങ്ങൾ ഇല്ലാതായാൽ മാത്രമേ കുടുംബ ബിസിനസ്സ് തന്റെ മക്കൾക്ക് നിർദ്ദേശിക്കുകയുള്ളുവെന്ന് താര മറുപടി നൽകി.

   അതും ഒരു കുടുംബ ബിസിനസ് തന്നെ

  അതും ഒരു കുടുംബ ബിസിനസ് തന്നെ

  ഒരു പക്ഷെ ഇന്ത്യൻ സിനിമയുടെ ഭാഗമാകണം എന്ന് അവർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതൊരു വലിയ കാര്യം തന്നെയായിട്ടാണ് എനിയ്ക്ക് തോന്നുന്നത്. അല്ലെങ്കിൽ അവർക്ക് താൽപര്യമുണ്ടെങ്കിൽ ഞാൻ തുടങ്ങിയ കോസ്മെറ്റിക്സ് ,പെർപ്യൂം ബിസിനസ്സ് അവരെ ഏൽപ്പിക്കും. അതൊരു കുടുംബ ബിസിനസ്സ് ആയിട്ടാണ് തനിയ്ക്ക് തോന്നുന്നതെന്നും താരം കൂട്ടിച്ചേർത്തു.

  അഡൾട് സിനിമ മേഖല

  അഡൾട് സിനിമ മേഖല

  മക്കളെ പോൺ ഇൻസ്ട്രിയിലേയ്ക്ക് കൊണ്ട് വരുന്ന കാര്യം സംശയമാണെന്നും താരം പറഞ്ഞു. വക്കീലോ, ഡോക്ടറോ, അല്ലെങ്കിൽ അമേരിക്കൻ പ്രസിഡന്റോ അങ്ങനെ എന്താകണം എന്ന് തീരുമാനിക്കുന്നത് അവരുടെ ഇഷ്ടമാണ്. മറ്റുള്ളവരോട് കാരുണ്യവും അലിവുമുളള നല്ല മനുഷ്യരായി അവരെ വളർത്തിയെടുക്കുക എന്നതാണ് തന്റെ ജീവിത ലക്ഷ്യമെന്നും സണ്ണി കൂട്ടിച്ചേർത്തു.

  പോൺ സിനിമ ആഗ്രഹിച്ചിരുന്നില്ല

  പോൺ സിനിമ ആഗ്രഹിച്ചിരുന്നില്ല

  പോൺ സിനിമ കരിയറായി തിരഞ്ഞെടുക്കുമെന്ന് താൻ ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല. അതൊക്കെ സംഭവിച്ചു പോയതാണ്. എന്നാൽ തന്നെ ആരും ഈ മേഖലയിലേയ്ക്ക് തള്ളി വിട്ടതുമല്ല. ഒരോ വ്യക്തിയും അവരുടെ ജീവിതത്തിൽ അനിയോജ്യമായ തീരുമാനങ്ങൾ എടുക്കുന്നു. എനിയ്ക്ക് ആ നിമിഷത്തിൽ എന്താണോ മികച്ചതെന്ന് തോന്നി, അത് തന്നെ താൻ തിരഞ്ഞെടുക്കുകയായിരുന്നു

  English summary
  Troll says Sunny Leone would not want her kids to join family business. Actress burns her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X