കല്യാണം കഴിക്കരുതെന്ന് അനിയത്തിയെ ഉപദേശിച്ചില്ലേ? നടി ഭാമയുടെ സഹേദാരിയുടെ വിവാഹമെന്ന വാര്‍ത്തയിലെ സത്യമിത്
നടി ഭാമയുടെ സഹോദരി വിവാഹിതയായി എന്ന തലക്കെട്ടോട് കൂടി കഴിഞ്ഞ ദിവസം ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഭാമ അരുണിന്റെ സഹോദരി ഡോ.ഗാഥ വിവാഹിതയായെന്ന തരത്തിലാണ് വാര്‍ത്ത വന്നത്. ഇതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളാണ് ഈ വിവാഹത്തെ സംബന്ധിച്ച് ഉയര്‍ന്ന് വന്നിരുന്നത്.
അടുത്തിടെ നടി ഭാമ വിവാഹജീവിതത്തെ കുറിച്ച് പരസ്യമായൊരു പ്രസ്താവന നടത്തിയിരുന്നു. സ്ത്രീകള്‍ വിവാഹമേ കഴിക്കരുതെന്ന നിലയില്‍ അത് വളച്ചൊടിക്കപ്പെടുകയും ചെയ്തു. ഇതോടെയാണ് സഹോദരിയുടെ വിവാഹ വാര്‍ത്ത വരുന്നത്. സത്യത്തില്‍ മലയാള സിനിമാ നടി ഭാമയുടെ സഹോദരിയായിരുന്നില്ല ഇതെന്നതാണ് രസകരമായ കാര്യം...

'സിനിമനടി ഭാമ അരുണിന്റെ സഹോദരി ഡോ. ഗാഥ വിവാഹിതയായി. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ തിരുവോണ നാളിലായിരുന്നു വിവാഹം. ദുബായിയിലെ അമേരിക്കന്‍ കമ്പനി അഡ്മിനിസ്‌ട്രേഷന്‍ മാനേജരായ വൈശാഖ് വി. നമ്പ്യാരാണ് വരന്‍. അഴീക്കോട് മൈലപ്രത്ത് വീട്ടില്‍ ജയമണിയുടെയും ചെറുതാഴം വേണു ഗോപാലന്‍ നമ്പ്യാരുടെയും മകനാണ് വൈശാഖ്.
അഴീക്കോട് അക്ലിയത്ത് കെ.വി. അരുണ്‍ മാരാരുടെയും മാമ്പയില്‍ ലീനയുടെയും മകളായ ഡോ. ഗാഥ മാഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദന്തല്‍ സയന്‍സസില്‍ പ്രാക്ടീസ് ചെയ്യുന്നു. ഗാഥയുടെ ഇളയസഹോദരിയാണ് നടി ഭാമ...' എന്നായിരുന്നു വാര്‍ത്തകള്‍.
വാര്‍ത്ത പ്രചരിപ്പിച്ചവര്‍ നടി ഭാമയുടെ സഹോദരി എന്നത് തെറ്റിദ്ധരിച്ചു. ശരിക്കും വിവാഹിതയായത് നടി ഭാമ അരുണിന്റെ സഹോദരി തന്നെയാണ്. മുന്‍പ് ബാല്‍ക്കണി, കളിക്കൂട്ടുകാര്‍, സ്‌കൂള്‍ ഡയറി, നിദ്രാടനം, മദനോത്സവം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ് ഭാമ അരുണ്‍. താരത്തിന്റെ അച്ഛന്റെ പേരാണ് അരുണ്‍.
എന്നാല്‍ നിവേദ്യത്തിലൂടെ മലയാളത്തിലേക്ക് വന്ന ഭാമയാണെന്ന് കരുതി പലരും വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു. അരുണ്‍ എന്നയാളുമായിട്ടുള്ള വിവാഹത്തിന് ശേഷം ഭര്‍ത്താവിന്റെ പേര് കൂടി ചേര്‍ത്ത് ഭാമ അരുണ്‍ എന്ന പേരിലേക്ക് നടി മാറിയിരുന്നു. അധികം വൈകാതെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതോടെ പേരിലും മാറ്റം വരുത്തി. ഭാമയ്ക്കും സഹോദരി ഉള്ളതിനാല്‍ വാര്‍ത്ത കേട്ടതോടെ പലരും തെറ്റിദ്ധരിച്ചു.
മുന്‍പ് സ്ത്രീകള്‍ക്ക് വിവാഹം വേണോ എന്നും ഒരു സ്ത്രീയും ധനം നല്‍കി വിവാഹം കഴിക്കരുതെന്നും അവര്‍ നിങ്ങളെ ഉപേക്ഷിച്ച് പോയാല്‍ നമ്മുടെ ജീവന്‍ തന്നെ എടുപ്പിക്കും. അവര്‍ എങ്ങനെയാണ് നമ്മളെ പരിഗണിക്കുക എന്ന് പോലും അറിയില്ലെന്നും ഭാമ പറഞ്ഞിരുന്നു. അത് സ്ത്രീകള്‍ വിവാഹമേ കഴിക്കരുതെന്ന നിലയിലാണ് പ്രചരിക്കപ്പെട്ടത്. ഈ ഡയലോഗുകളാണ് ഇപ്പോള്‍ മറ്റൊരു ഭാമയുടെ അനിയത്തിയുടെ വിവാഹ വാര്‍ത്തയിലേക്ക് വന്നിരിക്കുന്നത്.

'ഭാമ സോഷ്യല്‍ മീഡിയയിലൂടെ എല്ലാവരോടും പറഞ്ഞത് പെണ്ണുങ്ങള്‍ സിംഗിള്‍ മദറായി ജീവിക്കുന്നതാണ് നല്ലതെന്ന്. പക്ഷേ സ്വന്തം കുടുംബത്തിന്റെ കാര്യം വന്നപ്പോള്‍ അനിയത്തിക്കുട്ടിക്ക് എന്താ പറഞ്ഞു കൊടുക്കാതിരുന്നത്? ഓള്, അനിയത്തിയോട് പറഞ്ഞില്ലേ കല്യാണം കഴിക്കണ്ടാന്ന്. നാട്ടുകാരെ ഉപദേശിക്കാന്‍ ഭയങ്കര മിടുക്കണല്ലോ.... എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.
മറ്റ് ചിലര്‍ അനിയത്തിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നടി ഭാമ എത്താത്തതും ചൂണ്ടി കാണിച്ചു. വിവാഹത്തിനോട് എതിര്‍പ്പുള്ളത് കൊണ്ടാണോ സഹോദരിയുടെ വിവാഹത്തിന് എത്താത്തതെന്നാണ് ചിലരുടെ ചോദ്യം. ഇത്തരത്തില്‍ അഭ്യൂഹങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ വാര്‍ത്തയിലെ സത്യവും പുറത്ത് വന്നു.
എന്നാല്‍ ഇത് ആ ഭാമയല്ലെന്ന് ചൂണ്ടിക്കാണിച്ചും ചിലര്‍ എത്തിയിരിക്കുകയാണ്. 'സഹോദരന്മാരെ... നിവേദ്യം ഭാമയല്ല ഈ ഭാമ. കല്യാണ പെണ്ണിന്റെ അടുത്ത് റോസ് കളര്‍ സാരി ഉടുത്തു നില്‍ക്കുന്ന ആളാണ് ഇവര്‍ ഉദ്ദേശിക്കുന്ന ഭാമ അരുണ്‍' എന്നാണ് ഒരു ആരാധകന്‍ കമന്റിലൂടെ വ്യക്തമാക്കുന്നത്.


Click it and Unblock the Notifications











