»   » പറഞ്ഞ് കേട്ടതൊക്കെ വ്യാജം, സത്യം ഇതാ!!! പ്രഭാസ് അനുഷ്‌ക ബന്ധത്തിന് സാധ്യതയേറുന്നു???

പറഞ്ഞ് കേട്ടതൊക്കെ വ്യാജം, സത്യം ഇതാ!!! പ്രഭാസ് അനുഷ്‌ക ബന്ധത്തിന് സാധ്യതയേറുന്നു???

By: Karthi
Subscribe to Filmibeat Malayalam

ബാഹുബലി എന്ന ചിത്രത്തിനൊപ്പം ആരാധകര്‍ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തുന്നുണ്ട് ചിത്രത്തിലെ നായിക അനുഷ്‌കയേയും നായകന്‍ പ്രഭാസിനേയും. ഇരുവരും തമ്മിലുള്ള കെമിസ്ട്രി ഏറെ ശ്രദ്ധേയമായിരുന്നു. അവരെ ജീവിതത്തിലും ഒരുമിപ്പിക്കാന്‍ ആരാധകര്‍ ആഗ്രഹിച്ചിരുന്നു.

ഈ അനുഷ്കയെ പ്രഭാസ് പ്രേമിച്ചില്ലെങ്കിലാ അത്ഭുതം!!! തെന്നിന്ത്യയുടെ സ്വന്തം സ്വീറ്റി ഷെട്ടി!!!

ആ നോട്ടത്തിലുമുണ്ട് പ്രണയം!!! പ്രഭാസിനോടുള്ള പ്രണയം അനുഷ്‌കയുടെ കണ്ണുകള്‍ പറയും!!!

പ്രഭാസ് അനുഷ്‌ക വിവാഹ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നപ്പോളാണ് പ്രഭാസിന്റെ വിവാഹം ഉറപ്പിച്ചതായുള്ള വാര്‍ത്തകളും പ്രത്യക്ഷപ്പെട്ടത്. ഇതോടെ ഏറെ നിരാശരായത് ആരാധകരായിരുന്നു. ഇപ്പോഴിതാ ആരാധകര്‍ക്ക് ആശ്വാസമായി ആ വാര്‍ത്ത എത്തിയിരിക്കുകയാണ്. 

പശുവിന് അംബാസഡര്‍മാരും...!! അമിതാബ് ബച്ചന്‍...ഷാരൂഖ് ഖാന്‍...പ്രിയങ്ക ചോപ്ര..!! ഗോമാത പൊരിക്കും...!

പ്രഭാസിന്റെ വിവാഹം

ബാഹുബലിയുടെ രണ്ടാം ഭാഗം ഇറങ്ങിയതിന് ശേഷം ആളുകള്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്തത് പ്രഭാസിന്റെ വിവാഹത്തേക്കുറിച്ചാണ്. പ്രഭാസ് വിവാഹതിനാകുന്നാകുന്നു എന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ പുറത്തിറങ്ങിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഒടുവില്‍ വിവാഹ വാര്‍ത്ത വന്നത്.

വ്യവസായിയുടെ ചെറുമകള്‍

പ്രഭാസിന്റെ വിവാഹം ഉറപ്പിച്ചു എന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍. റാസി സിമന്റ്‌സിന്റെ ചെയര്‍മാന്‍ ഭൂപതി രാജയുടെ ചെറുമകളെയാണ് പ്രഭാസ് വിവാഹം ചെയ്യുന്നതെന്നായിരുന്നു വാര്‍ത്ത. വിവാഹം അടുത്ത മാര്‍ച്ചില്‍ ഉണ്ടാകുമെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

വാര്‍ത്ത വ്യാജം

പ്രഭാസിന്റെ വിവാഹം നിശ്ചയിച്ചു എന്ന നിലയില്‍ പ്രചരിച്ച വാര്‍ത്തകള്‍ വ്യാജമാണെന്ന് അറിയിച്ച് പ്രഭാസിന്റെ ബന്ധുക്കള്‍ രംഗത്തെത്തി. തെലുങ്ക് മാധ്യമങ്ങളായിരുന്നു പ്രഭാസിന്റെ വിവാഹ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. അതിന് പിന്നാലെ ദേശീയ മാധ്യമങ്ങളും പ്രാദേശിക ഭാഷാ മാധ്യമങ്ങളും വാര്‍ത്ത ഏറ്റെടുത്തു.

പ്രഭാസ് അനുഷ്‌ക പ്രണയം

ബാഹുബലി ഒന്നാം ഭാഗം തിയറ്ററിലെത്തിയതിന് പിന്നാലെ പ്രഭാസ് അനുഷ്‌ക വിവാഹത്തേക്കുറിച്ചുള്ള വിവാഹ വാര്‍ത്തകളും പ്രചരിച്ച് തുടങ്ങിയിരുന്നു. ബാഹുബലി ഇറങ്ങിയതിന് ശേഷം പ്രഭാസിന് 6000 വിവാഹാലോചനകള്‍ വന്നതായി വാര്‍ത്ത വന്നിരുന്നു. അതെല്ലാം പ്രഭാസ് നിരസിച്ചത് അനുഷ്‌കയ്ക്ക് വേണ്ടിയാണെന്നും കിംവദന്തികള്‍ പ്രചരിച്ചിരുന്നു.

വധുവിന്റെ ചിത്രം പ്രചരിക്കപ്പെട്ടു

പ്രഭാസ് അനുഷ്‌ക പ്രണയ വാര്‍ത്തകള്‍ പ്രചരിക്കപ്പെട്ട അതേ ശക്തിയില്‍ തന്നെ പ്രഭാസിന് വേറെ വിവാഹം നിശ്ചയിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിക്കപ്പെട്ടു. അതിന് പിന്നാലെ പ്രഭാസിന്റെ ഭാവി വധു എന്ന നിലയില്‍ സാരി ഉടുത്ത് നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായി മാറിയിരുന്നു.

പ്രഭാസ്+അനുഷ്‌ക = പ്രനുഷ്‌ക

പ്രഭാസ് അനുഷ്‌ക താര ജോഡികളെ ജീവിതത്തിലും ഒരുമിപ്പിക്കാന്‍ തീവ്ര ആഗ്രഹവുമായി നടക്കുന്ന ആരാധകര്‍ ഇവരുവരേയും പ്രനുഷ്‌ക എന്ന പേരില്‍ ഒരുമിപ്പിച്ചുകഴിഞ്ഞു. ഇരുവരുടേയും ചിത്രങ്ങളും വാര്‍ത്തകളും ദൃശ്യങ്ങളും ഉള്‍പ്പെടുത്തി പ്രനുഷ്‌ക എന്ന പേരില്‍ ഫേസ്ബുക്കില്‍ ഒരു ഗ്രൂപ്പും സജീവമാണ്.

ഇപ്പോള്‍ സാഹോ മാത്രം

പ്രഭാസിന്റെ മനസില്‍ ഇപ്പോള്‍ വിവാഹം അല്ല പുതിയ ചിത്രമായ സാഹോ മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറയുന്നു. ബാഹുബലിയുടെ ചിത്രീകരണം പൂര്‍ത്തിയായാല്‍ ഉടന്‍ പ്രഭാസിന്റെ വിവാഹം ഉണ്ടാകുമെന്ന് കുടുംബാഗങ്ങള്‍ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് പ്രഭാസ് അനുഷ്‌ക വിവാഹ വാര്‍ത്തകളും ശക്തി പ്രാപിക്കുന്നത്.

അനുഷ്‌ക തന്നെ നായിക

പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രം സാഹോയിലും അനുഷ്‌ക നായികയായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കത്രീന കൈഫ്, ശ്രദ്ധ കപൂര്‍ എന്നിവരെ ആദ്യം ആലോചിച്ചിരുന്നെങ്കിലും പിന്നീട് അനുഷ്‌കയെ ഉറപ്പിക്കുകയായിരുന്നു.

അനുഷ്‌ക പ്രഭാസിനെ പ്രണയിക്കും

ബാഹുബലിക്ക് ശേഷം അനുഷ്‌ക നായികയായി എത്തുന്ന ചിത്രമാണ് ഭാഗ്മതി. നായിക പ്രധാന്യമുള്ള ചിത്രം ഹൊറര്‍ പശ്ചാത്തലത്തിലുള്ളതാണ്. ചിത്രത്തില്‍ അനുഷ്‌കയുടെ ജോഡിയായി പ്രഭാസ് എത്തുമെന്നാണ് വിവരം. ചിത്രത്തില്‍ ഏറെ പ്രധാന്യമുള്ള അതിഥി വേഷമായിരിക്കും പ്രഭാസിനെന്നാണ് അറിയുന്നത്.

English summary
The engagement news about Prabhas is fake, says the family. The news spread from telugu medias.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam