മമ്മൂട്ടി അഭിനയിക്കുമെന്ന് ആളൂര്‍, അറിഞ്ഞിട്ട് പോലുമില്ലെന്ന് മെഗാസ്റ്റാറും, എല്ലാം 'അവാസ്തവം' തന്നെ!

Recommended Video

ആളൂരിന്റെ സിനിമയിൽ അഭിനയിക്കുന്ന കാര്യം സാക്ഷാൽ മമ്മൂക്ക അറിഞ്ഞിട്ട് പോലുമില്ല | filmibeat Malayalam

സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പല സുപ്രധാന പ്രഖ്യാപനങ്ങളും അടുത്തിടെ അരങ്ങേറിയിരുന്നു. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളിലിടം പിടിക്കുന്ന സിനിമകളെക്കുറിച്ചുള്ള ഓരോ വാര്‍ത്തയും ആരാധകരെ ആവേശഭരിതരാക്കാറുണ്ട്. അത്തരത്തില്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഞെട്ടിയ പ്രഖ്യാപനമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. തൃശ്ശൂര്‍ പ്രസ് ക്ലബിലെ വാര്‍ത്താ സമ്മേളനത്തിനിടയിലാണ് അഡ്വ.ആളൂരും സലിം ഇന്ത്യയും സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്.

അഭിഭാഷകനായ ബിഎ ആളൂര്‍, ദിലീപിന് വേണ്ടി നിരാഹാരം കിടന്ന സലിം ഇന്ത്യ എന്നിവരാണ് സിനിമയൊരുക്കുന്നത്. അവാസ്തവമെന്ന പേരാണ് സിനിമയ്ക്ക് നല്‍കിയത്. സിനിമയുടെ പ്രഖ്യാപനത്തിനിടയിലെ പല കാര്യങ്ങളും ഇപ്പോഴും അവാസ്തവമായി തുടരുന്നുവെന്നതാണ് മറ്റൊരു രസകരമായ കാര്യം . സോഷ്യല്‍ മീഡിയയിലൂടെ സിനിമയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വൈറലായിരുന്നു. ഇതിന് പിന്നിലലെ വാസ്തവത്തെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

തെറ്റിദ്ധാരണ ജനിപ്പിച്ച് വാര്‍ത്താസമ്മേളനം

തെറ്റിദ്ധാരണ ജനിപ്പിച്ച് വാര്‍ത്താസമ്മേളനം

അവാസ്തവമെന്ന സിനിമയുടെ പോസ്റ്ററില്‍ മമ്മൂട്ടിയും ദിലീപും ഇത് കണ്ടതോടൊണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവര്‍ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ തിരക്കിയത്. സലീം ഇന്ത്യയും ആളൂരും കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പറഞ്ഞതൊന്നും വാസ്തവമായിരുന്നില്ലെന്ന് പിന്നീട് വ്യക്തമായി.

മമ്മൂട്ടി അഭിനയിക്കുമോ?

മമ്മൂട്ടി അഭിനയിക്കുമോ?

ഈ സിനിമയില്‍ മമ്മൂട്ടി അഭിനയിക്കുമോയെന്ന് ചോദിച്ചപ്പോള്‍ ഉവ്വ്്, മമ്മൂട്ടി അഭിനയിക്കും, പ്രാരംഭ ചര്‍ച്ചകളിലാണെന്ന് സംശയമേതുമില്ലാതെയാണ് ആളൂര്‍ മറുപടി നല്‍കിയത്. കേട്ടിരിക്കുന്നവര്‍ക്ക് ഇക്കാര്യത്തെക്കുറിച്ച് അപ്പോള്‍ തന്നെ സംശയം തോന്നിയിരുന്നുവെന്നത് മറ്റൊരു കാര്യം. അതിനാല്‍ത്തന്നെ താരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരോട് ഇതേക്കുറിച്ച് ചോദിക്കുകയും ചെയ്തു. അപ്പോഴാണ് യഥാര്‍ത്ഥ സംഭവത്തെക്കുറിച്ച് മനസ്സിലായത്.

 പത്ത് കോടി മുതല്‍മുടക്കിലെന്ന് അവകാശവാദം

പത്ത് കോടി മുതല്‍മുടക്കിലെന്ന് അവകാശവാദം

10 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തെ ദിലീപ് സിനിമയ്ക്കായി 5 കോടി നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അത് സ്വീകരിക്കുന്നില്ലെന്നുമാണ് സലീം ഇന്ത്യ വ്യക്തമാക്കിയത്. നടി ആക്രമിക്കപ്പെട്ട സംഭവവും, ദിലീപിന്റെ അറസ്റ്റുമൊക്കെയാണേ്രത സിനിമയുടെ വിഷയം. ആളൂരും ദിലീപുമുള്‍പ്പടെ വന്‍താരനിര ചിത്രത്തില്‍ അണിനിരക്കുമെന്നും ഇവര്‍ അവകാശപ്പെട്ടിരുന്നു.

ദിലീപും മമ്മൂട്ടിയും

ദിലീപും മമ്മൂട്ടിയും

നീണ്ട ഇടവേളയ്ക്ക് ശേഷം ദിലീപും മമ്മൂട്ടിയും ഈ ചിത്രത്തിലൂടെ ഒരുമിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അമ്മയിലെ വിവാദങ്ങള്‍ ഇപ്പോഴും രൂക്ഷമായി തുടരുന്നതിനിടയിലാണ് ഇതേക്കുറിച്ച് പ്രഖ്യാപിച്ചിട്ടുള്ളത്. അതിനാല്‍ത്തന്നെ ക്ഷണനേരം കൊണ്ടാണ് ഇത് വൈറലായത്. എന്നാല്‍ ദിലീപും മമ്മൂട്ടിയും ഇതേക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നതാണ് മറ്റൊരു കാര്യം. താരങ്ങളുമായി ബന്ധപ്പെട്ടവരാരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

മമ്മൂട്ടി അറിഞ്ഞിട്ടില്ല

മമ്മൂട്ടി അറിഞ്ഞിട്ടില്ല

പുതിയ ചിത്രവുമായി ബന്ധപ്പെട്ട് മമ്മൂട്ടി ഹൈദരാബാദിലാണെന്നും നേരില്‍ കാണാന്‍ സാധിച്ചിട്ടില്ലെന്നും, അതിഥി വേഷത്തിലാണ് അദ്ദേഹത്തെ പരിഗണിക്കുന്നതെന്നുമായിരുന്നു പിന്നീട് ഇവര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ ഇങ്ങനെയൊരു സിനിമയെക്കുറിച്ച് മമ്മൂട്ടി പോലും അറിഞ്ഞിട്ടില്ല. അദ്ദേഹം പോലും അറിയാതെയാണ് പോസ്റ്ററില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയത്.

വിശദീകരണവുമായി ദിലീപ് ഓണ്‍ലൈന്‍

ദിലീപ് ഓണ്‍ലൈനും ഇതേക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. പോസ്റ്റ് കാണൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X