പരിഹസിച്ചവര്‍ക്കറിയുമോ?പ്രിയ വാര്യരുടെ പരസ്യം പിന്‍വലിച്ചതിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇതാണ്!

Recommended Video

പ്രിയയുടെ പരസ്യം ഒഴിവാക്കിയതിന്റെ യഥാർത്ഥ കാരണം ഇതാണ് | filmibeat Malayalam

ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകശ്രദ്ധ നേടിയ പ്രിയപ്രകാശ് വാര്യര്‍ അഭിനയിച്ച പരസ്യമായിരുന്നു മഞ്ചിന്റേത്. മാണിക്യമലരായ ബീവി എന്ന ഗാനം വൈറലായി മാറിയതോടെയാണ് ഈ താരവും ലോകശ്രദ്ധ നേടിയത്. ആദ്യ സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു ഈ താരം. നായികയായി അഭിനയിക്കാനായിരുന്നില്ല ഈ താരമെത്തിയത്. അഭിനയിക്കാനറിയുമെന്ന മനസ്സിലാക്കിയതിന് പിന്നാലെ താരത്തിന്റെ കഥാപാത്രത്തെയും മാറ്റിമറിക്കുകയും തിരക്കഥയില്‍ വേണ്ട മാറ്റം വരുത്തുകയുമായിരുന്നു സംവിധായകന്‍.


മൂന്നാമത്തെ ചിത്രവുമായാണ് ഒമര്‍ ലുലു പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളിലിടം നേടിയ ചിത്രമായിരുന്നു ഇത്. സിനിമയുടെ പോസ്റ്ററുകള്‍ വൈറലായതിന് പിന്നാലെയാണ് ആദ്യഗാനം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. മാണിക്യമലരിലരിലൂടെയാണ് പ്രിയയുടെ ഭാവിയും മാറിമറിഞ്ഞത്. സോഷ്യല്‍ മീഡിയയിലെ താരമായി മാറുകയായിരുന്നു പ്രിയ. അതിന് പിന്നാലെയാണ് താരത്തെ തേടി നിരവധി അവസരങ്ങളെത്തിയത്. എന്നാല്‍ ആദ്യ സിനിമയുമായി ബന്ധപ്പെട്ട തിരക്കിലായതിനാല്‍ താരത്തിന് മറ്റ് അവസരങ്ങള്‍ സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനിടയിലാണ് മഞ്ചിന്റെ പരസ്യം പിന്‍വലിച്ചത്. എന്തുകൊണ്ടാണ് ഈ പരസ്യം പിന്‍വലിച്ചതെന്നതിനുള്ള കൃത്യമായ ഉത്തരം ഇതുവരെ ലഭിച്ചിരുന്നില്ല. ഇതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

മഞ്ചിന്റെ പരസ്യം പിന്‍വലിച്ചു

മഞ്ചിന്റെ പരസ്യം പിന്‍വലിച്ചു

ഐപി എല്‍ ക്രിക്കറ്റ് മത്സരം നടക്കുന്നതിനിടയിലായിരുന്നു മഞ്ചിന്റെ പുതിയ പരസ്യമെത്തിയത്. മലയാളത്തില്‍ മാത്രമല്ല തമിഴ്, ഹിന്ദി, കന്നഡ, മറാത്തി, ബംഗാളി ഭാഷകളിലും ഈ പരസ്യം റിലീസ് ചെയ്തിരുന്നു. തുടക്കത്തില്‍ മികച്ച സ്വീകാര്യത ലഭിച്ച പരസ്യം ഇടക്കാലത്ത് അപ്രത്യക്ഷമായതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പരസ്യം പിന്‍വലിച്ചതുമായി ബന്ധപ്പെട്ട പല തരത്തിലുള്ള വാദങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്നുവന്നത്.

റീടേക്കുകള്‍ വേണ്ടിവന്നിരുന്നു

റീടേക്കുകള്‍ വേണ്ടിവന്നിരുന്നു

കണ്ണിറുക്കലല്ല അഭിനയമെന്നും പരസ്യത്തിലെ താരത്തിന്റെ പ്രകടനം അത്ര ശരിയായിരുന്നില്ലെന്നുമുള്ള വിലയിരുത്തലുകളും നടന്നിരുന്നു. ചിത്രീകരണത്തിനിടയില്‍ നിരവധി തവണ റീടേക്കുകള്‍ വേണ്ടിവന്നിട്ടും താരത്തിന് പെര്‍ഫോമന്‍സ് നന്നാക്കാന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശനവും ഉയര്‍ന്നുവന്നിരുന്നു. കണ്ണിറുക്കല്‍ വൈറലായെങ്കിലും അഭിനയത്തില്‍ തിളങ്ങാന്‍ പ്രിയയ്ക്ക് കഴിയില്ലെന്നുമുള്ള വിലയിരുത്തലുകളും നടന്നിരുന്നു.

പ്രതിഫലമായി കൈപ്പറ്റിയത്

പ്രതിഫലമായി കൈപ്പറ്റിയത്

20 ലക്ഷത്തോളം രൂപയാണ് പ്രിയ പ്രകാശ് വാര്യര്‍ ഈ പരസ്യത്തില്‍ അഭിനയിച്ചതിന് പ്രതിഫലമായി വാങ്ങിയതെന്നുമുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. സൂപ്പര്‍ താരങ്ങളെയും യുവതാരങ്ങളെയും വെല്ലുന്ന തരത്തിലുള്ള സ്വീകാര്യതയായിരുന്നു ഈ താരത്തിന് ലഭിച്ചത്. അതായിരുന്നു ഈ താരത്തിനെ പരസ്യത്തിലേക്ക് തിരഞ്ഞെടുക്കുന്നതിനും കാരണമായത്.

നിര്‍മ്മാതാക്കള്‍ക്ക് നിരാശ

നിര്‍മ്മാതാക്കള്‍ക്ക് നിരാശ

പ്രിയയുടെ പെര്‍ഫോമന്‍സില്‍ അണിയറപ്രവര്‍ത്തകര്‍ നിരാശരായിരുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. അഭിനയിക്കാനറിയാത്ത താരത്തെയാണോ ഭാവി വാഗ്ദാനമെന്ന നിലയില്‍ വിശേഷിപ്പിച്ചതെന്നായിരുന്നു ആരാധകരുടെ സംശയം. അടുത്തിടെ അവാര്‍ഡ് വേദിയിലേക്കെത്തിയപ്പോള്‍ ഗൗണ്‍ പൊക്കിപ്പിടിക്കാനായി അസിസ്റ്റന്റിനെ കൂട്ടുപിടിച്ച താരത്തെ കളിയാക്കി ട്രോളര്‍മാരും രംഗത്തുവന്നിരുന്നു.

നേരത്തെ പ്രചരിച്ചത്

നേരത്തെ പ്രചരിച്ചത്

പ്രിയയെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്. മഞ്ചിന്റെ പരസ്യം പിന്‍വലിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തയും നിമിഷനേരം കൊണ്ടാണ് വൈറലായത്. എന്നാല്‍ ഇതുവരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ശക്തമായ മറുപടിയേകുന്ന വെളഇപ്പെടുത്തലുമായാണ് പരസ്യത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ എത്തിയിട്ടുള്ളത്.

ഔദ്യോഗിക വിശദീകരണം പുറത്ത്

ഔദ്യോഗിക വിശദീകരണം പുറത്ത്

പരസ്യത്തിന്റെ കാലാവധി തീര്‍ന്നതിനാലാണ് അത് പിന്‍വലിച്ചത്. താരവുമായി ഒപ്പിട്ട കരാറും ഇതിനോടകം തന്നെ പൂര്‍ത്തിയായെന്നുമാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇക്കാരണത്താലാണ് പരസ്യം പിന്‍വലിച്ചത്. ഫുട്‌ബോളോ പ്രിയയുടെ അഭിനയത്തിലോ പ്രശ്‌നമോ അല്ല ഇതിന് പിറകിലെന്ന് വ്യക്തമായതോടെ ആരാധകര്‍ സന്തോഷത്തിലാണ്.

അഡാര്‍ ലവ് വിവാദം

അഡാര്‍ ലവ് വിവാദം

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അഡാര്‍ ലവിന്റെ ചിത്രീകരണം അണിയറയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ സിനിമയെച്ചൊല്ലിയുള്ള വിവാദവും പുറത്തുവന്നിരുന്നു. പ്രിയയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് നിര്‍മ്മാതാവ് ആവശ്യപ്പെടുന്നത്, എന്നാല്‍ തിരക്കഥ മാറ്റി മറിക്കാനാവില്ലെന്നാണ് സംവിധായകന്റെ നിലപാട്. നേരത്തെ പ്രതിഫലം നല്‍കിയിട്ടും പറഞ്ഞ സമയത്ത് ചിത്രീകരണം പൂര്‍ത്തിയാക്കിയില്ലെന്നാണ് നിര്‍മ്മാതാവിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയിലെ തീരുമാനം പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X