For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാമന്ത സിനിമാജീവിതം ഉപേക്ഷിച്ചോ? പ്രചരിച്ച വാര്‍ത്തകള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം? കാണാം!

  |

  തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് സാമന്ത. നാഗചൈതന്യയുമായുള്ള മികച്ച ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിക്കുകയാണ് ഇരുവരും. സ്‌ക്രീനിലെ മികച്ച ജോഡികള്‍ ജീവിതത്തിലും ഒരുമിക്കാന്‍ തീരുമാനിച്ചപ്പോള്‍ പ്രേക്ഷകര്‍ക്കായിരുന്നു ഏറെ സന്തോഷം. തെലുങ്ക് സിനിമാലോകം ശരിക്കും കൊണ്ടാടിയ താരവിവാഹമായിരുന്നു ഇവരുടേത്. ഇവരുടെ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇരുവരും ഒരുമിച്ചെത്തുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

  വിവാഹ ശേഷം സിനിമയോട് ബൈ പറയുന്ന അഭിനേത്രികളുടെ പതിവ് ശൈലി തന്നെയായിരിക്കുമോ സാമന്തയും പിന്തുടരുന്നതെന്നായിരുന്നു ആരാധകരുടെ സംശയം. ഭര്‍ത്താവും നടനുമായ നാഗചൈതന്യ താരത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി കൂടെയുണ്ട്. സിനിമാകുടുംബത്തിലെ മരുമകള്‍ സിനിമ നിര്‍ത്തിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഇടക്കാലത്ത് പ്രചരിച്ചിരുന്നത്. എന്നാല്‍ പ്രചരിച്ച വാര്‍ത്തകള്‍ ശരിയായിരുന്നില്ലെന്ന് താരം പറയുന്നു. ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ കൂടുതല്‍ കാര്യം വ്യക്തമാക്കിയത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  അഭിനയത്തിന് ഫുള്‍സ്റ്റോപ്പിടുന്നില്ല

  അഭിനയത്തിന് ഫുള്‍സ്റ്റോപ്പിടുന്നില്ല

  വിവാഹത്തിന് ശേഷം സാമന്ത അഭിനയിക്കുന്നിലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു പ്രചരിച്ചത്. വിവാഹ ശേഷം താരം സിനിമയില്‍ നിന്നും ഇടവേളയെടുക്കുമെന്നും പ്രചരിച്ചിരുന്നു. എന്നാല്‍ നേരത്തെ ഏറ്റെടുത്ത പ്രകാരമുള്ള ചിത്രങ്ങളുമായി മുന്നേറുകയായിരുന്നു താരം. പാപ്പരാസികള്‍ വിടാതെ പിന്തുടരുന്ന താരമായതിനാല്‍ ആയ്യിടെയ്ക്കാണ് അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചുവെന്ന റിപ്പോര്‍ട്ടും അതേത്തുടര്‍ന്നുള്ള ചര്‍ച്ചകളും അരങ്ങുതകര്‍ത്തത്.

  ഹാട്രിക് വിജയം നേടി ഞെട്ടിച്ചു

  ഹാട്രിക് വിജയം നേടി ഞെട്ടിച്ചു

  അഭിനയം നിര്‍ത്തുന്നുവെന്ന തരത്തിലുള്ള കുപ്രചാരണങ്ങളെയെല്ലാം അസ്ഥാനത്താക്കിയാണ് താരം മികച്ച വിജയം നേടിയത്. രംഗസ്ഥല, മഹാനടി, ഇരുമ്പുതിരൈ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം ഹാട്രിക് വിജയം സ്വന്തമാക്കിയത്.കരിയറിലെ തന്നെ വ്യത്യസ്തമായ വേഷമായിരുന്നു താരത്തിന് ലഭിച്ചത്. വ്യത്യസ്തതയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചുവെന്നുള്ളതാണ് മറ്റൊരു കാര്യം. ഹാട്രിക് വിജയത്തിന് ശേഷവും താരം അഭിനയം നിര്‍ത്തുന്നുവെന്ന് പ്രചരിപ്പിക്കുന്നുവെന്നതാണ് മറ്റൊരു ഖേദകരമായ കാര്യം

  അമ്മയാവുന്നതിനെക്കുറിച്ച്

  അമ്മയാവുന്നതിനെക്കുറിച്ച്

  അമ്മയാവുന്നതിനായി താനും നാഗും കൂടി കൃത്യമായ ഡേറ്റ് നിശ്ചയിച്ചിട്ടുണ്ടെന്നും അത് പ്രകാരം കാര്യങ്ങള്‍ നീങ്ങിയാല്‍ താല്‍ക്കാലികമായി താന്‍ സിനിമയില്‍ നിന്നും ഇടവേളയെടുക്കുമെന്നുമാണ് താരം വ്യക്തമാക്കിയിട്ടുള്ളത്. 2017 ഒക്ടോബറിലായിരുന്നു ഈ താരദമ്പതികള്‍ വിവാഹിതരായത്. അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. വിവാഹം കഴിഞ്ഞതിന് ശേഷം താരം ഗര്‍ഭിണിയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.

   സിനിമ വിട്ടേക്കാം

  സിനിമ വിട്ടേക്കാം

  അമ്മയാവുന്നതിന് മുന്നോടിയായി താന്‍ സിനിമ വിട്ടേക്കുമെന്ന് താരം അറിയിച്ചിരുന്നു. കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിക്കഴിഞ്ഞാല്‍ അതായിരിക്കും തന്റെ ലോകമെന്നും സാമന്ത വ്യക്തമാക്കിയിട്ടുണ്ട്. മികച്ചൊരു കുട്ടിക്കാലമായിരുന്നില്ല തന്റേത്. കുഞ്ഞ് ജനിച്ച് കഴിഞ്ഞാല്‍ താന്‍ ഇവിടെയുണ്ടാവില്ലെന്നും താരം പറഞ്ഞിട്ടുണ്ട്. കൈനിറയെ സിനിമകളുമായി മുന്നേറുന്നതിനിടയില്‍ താരം നടത്തിയ തുറന്നുപറച്ചിലില്‍ ആരാധകരും ദു:ഖത്തിലാണ്.

  നാഗചൈതന്യയ്‌ക്കൊപ്പമുള്ള സിനിമ

  നാഗചൈതന്യയ്‌ക്കൊപ്പമുള്ള സിനിമ

  സൂപ്പര്‍ ഡീലക്‌സ്, യൂ ടേണ്‍, സീമ രാജ തുടങ്ങിയ സിനിമകളാണ് ഇനി സാമന്തയുടേതായി പുറത്തിറങ്ങാനുള്ളത്. അതിനിടയിലാണ് നാഗുമൊത്ത് താരം ഒരു സിനിമയില്‍ അഭിനയിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നത്. ആരാധകര്‍ ഏറെക്കാലമായി ഉന്നയിച്ചിരുന്ന ആവശ്യം കൂടിയായിരുന്നു ഇത്. ഗൗതം മേനോന്‍ ചിത്രമായ വിണൈ താണ്ടി വരവായ് എന്ന സിനിമയുടെ തെലുങ്ക് പതിപ്പിന് വേണ്ടിയായിരുന്നു ഈ താരജോഡികള്‍ ആദ്യമായി ഒരുമിച്ചത്. ആദ്യ ചിത്രത്തിന് ശേഷം തന്നെ മികച്ച താരജോഡികളായി സിനിമാലോകം ഇവരെ വിലയിരുത്തിയിരുന്നു.


  English summary
  Putting rumour mills to a rest, Samantha Akkineni won't be quitting acting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X