കോട്ടയം കുഞ്ഞച്ചനില്‍ മദ്യപിച്ച് ചീത്ത വിളിച്ചത്, ഈ രംഗത്തിനായി മമ്മൂട്ടി കാത്തിരുന്നതെന്തിന്?
മമ്മൂട്ടിയെയും രഞ്ജിനിയെയും കേന്ദ്ര കഥാപാത്രമാക്കി ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്ത ചിത്രമാണ് കോട്ടയം കുഞ്ഞച്ചന്‍. ടൈറ്റില്‍ കഥാപാത്രമായ കോട്ടയം കുഞ്ഞച്ചനെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. 1990ലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.
ചിത്രത്തിലെ ഒരു രസകരമായ രംഗത്തെ കുറിച്ചാണ് പറയുന്നത്. മമ്മൂട്ടി അവതരിപ്പിച്ച കുഞ്ഞച്ചന്‍ എന്ന കഥാപാത്രം മദ്യപിച്ച് ചീത്ത വിളിക്കുന്ന ഒരു രംഗമുണ്ട്. ചിത്രത്തിലെ ആ രംഗം ഷൂട്ട് ചെയ്യുന്നത് എന്നാണെന്ന് അറിയാന്‍ മമ്മൂട്ടിക്ക് ആകാംക്ഷയായിരുന്നുവത്രേ. സംവിധായകന്‍ സുരേഷ് ബാബുവാണ് ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് വായിക്കൂ..

വെള്ളമടി സീനിനെ കുറിച്ച് മമ്മൂട്ടി
ബാബു ചിത്രത്തിലെ ആ വെള്ളമടി സീന്‍ എന്നാണ് ഷൂട്ട് ചെയ്യുന്നതെന്ന് മമ്മൂട്ടി എന്നും ചോദിക്കുമായിരുന്നു. അതിനെ കുറിച്ച് പ്ലാന്‍ ചെയ്തുകൊണ്ടിരിക്കുവാണെന്ന് താന്‍ പറയും- സുരേഷ് ബാബു.

മമ്മൂട്ടി ത്രില്ലിലായിരുന്നു എന്തുകൊണ്ടായിരുന്നു
രംഗം എന്ന് ചിത്രീകരിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ മമ്മൂട്ടി ത്രില്ലിലായിരുന്നു. ഒരുപക്ഷേ മമ്മൂക്കയ്ക്ക് ഇഷ്ടപ്പെട്ടിട്ടാകണം ആ രംഗത്തെ കുറിച്ച് എപ്പോഴും ചോദിച്ചുകൊണ്ടിരുന്നതെന്ന് സംവിധായകന്‍.

ഒറ്റ ടേക്കില്‍ മമ്മൂട്ടി ഗംഭീരമാക്കി
ചിത്രീകരണത്തിന് മുമ്പ് മമ്മൂട്ടി ആ ഭാഗം നന്നായി വായിച്ചു നോക്കിയിട്ടുണ്ട്. കുറച്ചധികം നീളമുള്ള സീനായിരുന്നിട്ട് പോലും ഒറ്റ ടേക്കില്‍ മമ്മൂട്ടി ഗംഭീരമായി അവതരിപ്പിച്ചു.

കാറില്‍ നിന്നിറങ്ങുന്നതും നോട്ടവും ഭാവവുമെല്ലാം കണ്ടിട്ട്
പെര്‍ഫോമന്‍സ് ഉദ്ദേശിച്ചതിലും ഭംഗിയായിരുന്നു. കാറില്‍ നിന്നിറങ്ങുന്നതും നോട്ടവും ഭാവവുമെല്ലാം കണ്ടിട്ട് സെറ്റിലുണ്ടായിരുന്ന എല്ലാവരും അത്ഭുതപ്പെട്ട് പോയെന്ന് സംവിധായകന്‍ പറയുന്നു.

മ്മൂക്ക എന്ന നടന്റെ അറിവും ദീര്‍ഘ വീക്ഷണവും
ചിത്രം തിയേറ്ററില്‍ എത്തിയപ്പോള്‍ ഏറെ കൈയ്യടി നേടിയ രംഗമായിരുന്നു അത്. മമ്മൂക്ക എന്ന നടന്റെ അറിവും ദീര്‍ഘ വീക്ഷണവും ശരിക്കും മനസിലാക്കിയ ദിവസമായിരുന്നു അത്. സംവിധായകന്‍ പറയുന്നു.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും [email protected] എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.


Click it and Unblock the Notifications