ഹിറ്റ് മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകൻ വീണ്ടും എത്തുന്നു! അണിയറയിൽ രണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങൾ

കോട്ടയം കുഞ്ഞച്ചന്‍, ഉപ്പുകണ്ടം ബ്രദേഴ്‌സ്, സ്റ്റാലിന്‍ ശിവദാസ് തുടങ്ങിയ നിരവധി സൂപ്പ ര്‍മെഗാഹിറ്റ് ചിത്രങ്ങളൊരുക്കിയ ടി.എസ്. സുരേഷ്ബാബു ഒരിടവേളയ്ക്കുശേഷം വീണ്ടും വെള്ളിത്തിരയിലേയ്ക്ക് മടങ്ങി എത്തുന്നു. ഇക്കുറി രണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങളുമായിട്ടാണ് സംവിധായകനVD‍ എത്തുന്നത്. 'കടമറ്റത്ത് കത്തനാര്‍' ആണ് ആദ്യ ചിത്രം. ത്രീഡി ഫോർമാറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

മലയാളത്തിലെ താരങ്ങളെ കൂടാതെ തമിഴ്, തെലുങ്ക് സിനിമകളിലെ വന്‍താരനിരയും ചിത്രത്തിൽ അണിനിരക്കുന്നത്. ഒരു ത്രില്ലർ ജോണറിലെത്തുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. കടമറ്റത്ത് കത്തനാരെ കൂടാതെ മറ്റൊരു ടി എസ് സുരേഷ് ബാബു ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ജോണ്‍ എം കെന്നഡി എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ വൻ താരനിര അണിനിരയാണ് അണിനിരക്കുന്നത്. മറ്റൊരു ബിഗ് ബജറ്റ് ചിത്രമായ ജോണ്‍ എം കെന്നഡിയുടെ തിരക്കഥാ രചന അതിന്റെ അവസാനഘട്ടത്തിലെത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. രണ്ടു ചിത്രത്തിന്റെയും പിആര്‍ഓ അജയ് തുണ്ടത്തിലാണ്.

ts suresh babu

ചിത്രങ്ങളുടെ പേരുകൾ മാത്രമാണ് പുറത്തു വിട്ടിരിക്കുന്നത്. സിനിമയുടെ അണിയറ പ്രവർത്തകരെ കുറിച്ചോ അഭിനേതാക്കളെ കുറിച്ചോയുള്ള വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.കോട്ടയം കുഞ്ഞച്ചന്‍, ഉപ്പുകണ്ടം ബ്രദേഴ്‌സ്, സ്റ്റാലിന്‍ ശിവദാസ് തുടങ്ങിയ ചിത്രങ്ങൾ വെള്ളിത്തിരയിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളായിരുന്നു. ഇപ്പോഴും സിനിമകോളങ്ങളിലും സോഷ്യൽ മീഡിയയിലും മമ്മൂക്ക തകർത്ത് അഭിനയിച്ച കോട്ടയം കുഞ്ഞച്ചൻ ചർച്ച വിഷയമാകാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X