തീയേറ്ററുകളില്‍ അലയടിക്കാന്‍ ടിസുനാമി; ടീസര്‍ കാണാം

കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം വീണ്ടും തിയേറ്ററുകളുടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് തിയേറ്ററുകൾ തുറന്നിരിക്കുന്നത്. വിജയ് ചിത്രം മാസ്റ്റർ, ജയസൂര്യ ചിത്രം വെള്ളം തുടങ്ങിയ തിയേറ്റർ റിലീസായിട്ടാണ് എത്തിയത്. ഇപ്പോഴിത മറ്റൊരു ചിത്രം കൂടി റിലീസിനെത്തുകയാണ്. ലാലും ലാൽ ജൂനിയറും ചേർന്ന് സംവിധാനം നിർവഹിക്കുന്ന 'സുനാമിയാണ് തിയേറ്റർ റിലീസിനായി ഒരുങ്ങുന്നത്.ഒരു പക്കാ ഫാമിലി എന്റർടൈനറാണ് ചിത്രം.

Tsunami

ഇപ്പോഴിത ചിത്രത്തിന്റെ രസകരമായ ടീസർ പുറത്ത്, 123 മ്യൂസിക്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ നിർമാണം പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അലൻ ആന്റണിയാണ്. ലാൽ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഒരു പക്കാ ഫാമിലി എന്റര്‍ടൈയനറായ ചിത്രം മാര്‍ച്ചിലാണ് പ്രേക്ഷകര്‍ക്കു മുമ്പിലേക്കെത്തുന്നത്.

ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആൻ, അരുൺ ചെറുകാവിൽ, ദേവി അജിത്, നിഷ മാത്യു, വത്സല മേനോൻ, സിനോജ് വർഗീസ്, സ്മിനു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തൃശൂർ, യു സി കോളേജ് എന്നിവിടങ്ങളിലായിട്ടാണ് സുനാമി ചിത്രീകരണം പൂർത്തിയാക്കിയത്.

അലക്‌സ് ജെ പുളിക്കൽ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർവഹിക്കുന്ന സുനാമിയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് യക്സൻ ഗാരി പെരേരയും നേഹ എസ് നായരും ചേർന്നാണ്. പ്രവീൺ വർമയാണ് കോസ്റ്റ്യൂം ഡിസൈൻ. പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അലൻ ആന്റണിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ടീസർ കാണാം

More from Filmibeat

Read more about: cinema lal lal junior
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X