മികച്ച നടന്‍ പൃഥ്വിരാജ്, നടി ശോഭന

By Aswathi

മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ചരിത്രം കുറിച്ച വര്‍ഷമാണ് 2013. 2012ല്‍ 127 ചിത്രങ്ങള്‍ ഇറങ്ങിയ സ്ഥാനത്ത് ഇക്കഴിഞ്ഞ വര്‍ഷം ഇറങ്ങിയത് 158 ചിത്രങ്ങളാണ്. അതില്‍ നിന്ന് മികച്ച നടിയെയും നടനെയും കണ്ടെത്തുക പ്രയാസം. ഒത്തിരി പുതുമുഖ താരങ്ങളും മലയാളത്തിലേക്ക് കടന്നു വന്ന വര്‍ഷമാണ് 2013.

എന്നിരിക്കിലും മലയാളത്തിലെ ഏറ്റവും വലിയ ജനകീയ സിനിമാ പുരസ്‌കാരമായ ടിടികെ പ്രസ്റ്റീജ് വനിതാ പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച നടിയായി ശോഭനയെയും നടനായി പൃഥ്വിരാജിനെയും തിരഞ്ഞെടുക്കപ്പെട്ടു.

 മികച്ച നടന്‍

മികച്ച നടന്‍ പൃഥ്വിരാജ്, നടി ശോഭന

2013ലെ മികച്ച നടനായി പൃഥ്വിരാജിനെ തിരഞ്ഞെടുത്തു. സെല്ലുലോയ്ഡും മുംബൈ പൊലീസുമാണ് അവാര്‍ഡിനായി പരിഗണിച്ചത്.

മികച്ച നടി

മികച്ച നടന്‍ പൃഥ്വിരാജ്, നടി ശോഭന

ശോഭനയാണ് മികച്ച നടി. ഒരിടവേളയ്ക്ക് ശേഷം മടങ്ങിവന്ന അഭിനയിച്ച, വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്.

ഇന്നസെന്റിന്

മികച്ച നടന്‍ പൃഥ്വിരാജ്, നടി ശോഭന

ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഇന്നസെന്റ് സ്വന്തമാക്കി

മികച്ച ചിത്രം

മികച്ച നടന്‍ പൃഥ്വിരാജ്, നടി ശോഭന

2013 അവസാനമായി റിലീസ് ചെയ്ത ദൃശ്യമാണ് മികച്ച ചിത്രം. ജിത്തു ജോസഫാണ് സംവിധായകന്‍

 മികച്ച സംവിധായകന്‍

മികച്ച നടന്‍ പൃഥ്വിരാജ്, നടി ശോഭന

ജിത്തു ജോസഫ് മികച്ച സംവിധായകന്‍. ഇവര്‍ഷം ചെയ്ത രണ്ട് ചിത്രങ്ങളും വിജയമായിരുന്നെങ്കിലും ദൃശ്യമാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്.

ജനപ്രിയ നടന്‍

മികച്ച നടന്‍ പൃഥ്വിരാജ്, നടി ശോഭന

പതിവ് തെറ്റിച്ചില്ല. ഇപ്രാവശ്യവും ജനപ്രിയ നടന്‍ ദിലീപ് തന്നെ. ശൃംഗാരവേലനും സൗണ്ട് തോമയുമാണ് ചിത്രങ്ങള്‍

 ജനപ്രിയ നായിക

മികച്ച നടന്‍ പൃഥ്വിരാജ്, നടി ശോഭന

അമല പോളിന് മികച്ച ജനപ്രിയ നായികയ്ക്കുള്ള പുരസ്‌കാരം കിട്ടി. ചിത്രം-ഒരു ഇന്ത്യന്‍ പ്രണയകഥ

ഫഹദ് ഫാസില്‍

മികച്ച നടന്‍ പൃഥ്വിരാജ്, നടി ശോഭന

ഒരു ഇന്ത്യന്‍ പ്രണയകഥ, ആമേന്‍, നോര്‍ത്ത് 24 കാതം തുടങ്ങിയ ചിത്രങ്ങളെ പരിഗണിച്ച് സെപ്ഷ്യല്‍ പെര്‍ഫോമന്‍സ് പുരസ്‌കാരം ഫഹദ് ഫാസിലിന് നല്‍കി

ജനപ്രിയ ചിത്രം

മികച്ച നടന്‍ പൃഥ്വിരാജ്, നടി ശോഭന

ഫഹദ് ഫാസിലും ശ്വേത റെഡ്ഡിയും ജോഡികളായ ആമേനാണ് ഈ വര്‍ഷത്തെ ജനപ്രിയ ചിത്രം

മികച്ച സഹനടന്‍

മികച്ച നടന്‍ പൃഥ്വിരാജ്, നടി ശോഭന

ആമേനിലെ അഭിനയത്തിലൂടെ മികച്ച സഹനടനുള്ള പുരസ്‌കാരത്തിന് ഇന്ദ്രജിത്ത് അര്‍ഹനായി

 മികച്ച സഹനടി

മികച്ച നടന്‍ പൃഥ്വിരാജ്, നടി ശോഭന

ബിന്ദു പണിക്കറാണ് മികച്ച സഹനടി. പള്ളിപ്പുലിയും ആട്ടിന്‍ കുട്ടിയും എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ചാണ് പുരസ്‌കാരം

മികച്ച താരജോഡികള്‍

മികച്ച നടന്‍ പൃഥ്വിരാജ്, നടി ശോഭന

നേരം എന്ന ചിത്രത്തില്‍ ഒന്നിച്ച നിവിന്‍ പോളിയും നസ്‌റിയ നസീമുമാണ് മികച്ച താര ജോഡികള്‍

 മികച്ച പുതുമുഖ നടന്‍

മികച്ച നടന്‍ പൃഥ്വിരാജ്, നടി ശോഭന

ഫിലിപ്പ് ആന്റ് ദി മങ്കിപെന്‍ എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച സനൂപാണ് മികച്ച പുതുമുഖ നടന്‍

മികച്ച പുതുമുഖ നടി

മികച്ച നടന്‍ പൃഥ്വിരാജ്, നടി ശോഭന

എബിസിഡി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അപര്‍മ ഗോപിനാഥ് മികച്ച പുതുമുഖ നായികയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X