ഹോളി ദിനത്തിൽ നടിയ്ക്ക് നേരെ ആക്രമണം!! പതിന്നാലംഗ സംഘത്തെ ഒറ്റയ്ക്ക് നേരിട്ട് താരം...

ഹോളി ആഘോഷദിനത്തിൽ നേരിടേണ്ടി വന്ന ആക്രമണത്തെ ധൈര്യപൂർവ്വം നേരിട്ട് സിരിയൽ നടി ചാഹത്ത് ഖന്ന. മുംബൈയിലെ മലാടിയിൽവെച്ചാണ് നടിയ്ക്ക് നേരെ ആക്രമണമുണ്ടത്. ആക്രമണം ഉണ്ടായപ്പോൾ തന്നോടൊപ്പം മക്കളും ഉണ്ടായിരുന്നെന്നും താരം പറഞ്ഞു. സംഭവത്തെ കുറിച്ച് നടി പറയുന്നത് ഇങ്ങനെ...

actress

വൈകുന്നേരം ഏഴ് മണിയ്ക്ക് മക്കൾക്കൊപ്പം നടിയും സഹായിയും കാറിൽ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്ന് പിന്നിൽ ഒരു കാർ വന്ന് ഇടിയ്ക്കുകയായിരുന്നു. ഉടൻ തന്നെ നടിയുടെ ഡ്രൈവർ കാർ നിർത്തി നേക്കുകയായിരുന്നു. പിന്നിലെ കാറിൽ നിന്ന് ആറ് പേർ ഇറങ്ങി വരുന്നത് കണ്ടു. അവർക്കൊപ്പം നാലു ബൈക്കുകളിലായി എട്ടു പേരും ഇവരോടൊപ്പം ചേർന്നിരുന്നു.

മദ്യപിച്ച് അബോധാവസ്ഥയിലായിരുന് ഇവർ തന്നോട് മോശമായി സംസാരിക്കുകയും കാറിന്റെ ബോണറ്റിലും ഗ്ലാസിലുമൊക്കെ തട്ടി വിളിച്ച് അസഭ്യം പറയുകയും ചെയ്തു. എന്നാൽ ഏറ്റവും അവസാനം ചെരുപ്പൂരി ഭീഷണിപ്പെടുത്തിയപ്പോഴാണ് അക്രമണത്തിന് ശമനമുണ്ടായത്.നടിയാണെന്ന് മനസ്സിലാക്കിക്കൊണ്ടുതന്നെയായിരുന്നു ഇവര്‍ ആക്രമണത്തിന് മുതിര്‍ന്നതെന്ന് പറയുന്നു. സംഭവത്തിൽ നടി പോലീസിൽ പരാതി നൽകിയതിനു ശേഷമാണ് മടങ്ങിയത്.കുട്ടികളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഇത്രയും ചെയ്തതെന്നായിരുന്നു ചാഹത്ത് ഖന്ന കൂട്ടിച്ചേർത്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X