മകനെ പോലും അവർ നോക്കിയില്ല!! അവന്റെ മുന്നിൽവെച്ച് എന്നെ ആക്രമിച്ചു, വെളിപ്പെടുത്തലുമായി നടി
രൂപാവലി മകനെ സ്കൂളിൽ കൊണ്ടു വിടാനായി പോകുകയായിരുന്നു.
ട്രാഫിക് സിഗ്നൽ തെറ്റിച്ചതിന് നടി രൂപാലി ഗാംഗുലിയ്ക്ക് നേര ആക്രമണം. മുംബൈ അന്ധേരിയിലെ ഭാരത് നഗറിൽവെച്ച് ഇന്നലെയായിരുന്നു സംഭവം നടന്നത്. രാവിലെ മകനുമായി സ്കൂളിൽ പോകുന്ന വഴിയ്ക്ക് അബദ്ധത്തിൽ കാർ മുന്നിലുണ്ടായിരുന്ന ബൈക്കിൽ ചെറുതായി തട്ടുകയായിരുന്നു. ഇതിനെ തുടർന്നാണ് നടിയ്ക്ക് നേരെ കൈയേറ്റമുണ്ടായത്.

രൂപാവലി മകനെ സ്കൂളിൽ കൊണ്ടു വിടാനായി പോകുകയായിരുന്നു. കാറിൽവെച്ച് മകൻ മൊബൈൽ ഫോൺ എടുക്കാൻ ശ്രമിക്കവെ വീഴാൻ പോയിരുന്നു. അവനെ പിടിക്കാൻ തുടങ്ങിയപ്പോൾ ബ്രേക്കിൽ നിന്ന് കാൽ അൽപം മാറിപ്പോയി. അങ്ങനെ മുമ്പിൽ കിടന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ രൂപാലി ബൈക്ക് യാത്രികനോട് ക്ഷമപറഞ്ഞെങ്കിലും അയാൾ അതു കേൾക്കാതെ കാറിന്റെ ചില്ല് അടിച്ച് പൊട്ടിക്കുകയായിരുന്നു. ചില്ല് കൊണ്ട് തനിയ്ക്ക് നടിയ്ക്ക് പരിക്കും പറ്റിയിരുന്നു.
സംഭവത്തിൽ മകൻ വളരെയധികം പരിഭ്രമിച്ചിരുന്നു. സ്കൂളിൽ ചെന്നിട്ടും അവൻ നിർത്താതെ കരഞ്ഞിരുന്നു. ഇവസാനം സ്കൂൾ അധികൃതർ തന്നോടൊപ്പം മകനേയും വീട്ടിൽ വിടുകയായിരുന്നുവെന്ന് നടി പറഞ്ഞു. ഈ സമയം തന്നോടൊപ്പം മകനെ നോക്കുന്ന ആയയും കൂടെയുണ്ടായിരുന്നു. എന്നാൽ റോഡിൽ നിന്നിരുന്ന ഒരാൾ പോലും തങ്ങൾക്ക് സഹായത്തിനായി എത്തിയിരുന്നില്ല. എല്ലാവരും കാഴ്ചക്കാരായി നോക്കി നിൽക്കുകയായിരുന്നെന്നും രൂപാലി ട്വിറ്റ് ചെയ്തു . സംഭവത്തിൽ താരം പോലീസിൽ പരാതി നൽകിരുന്നു. താരത്തിന്റെ പരാതിയിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.


Click it and Unblock the Notifications