വിവാഹം കഴിക്കാൻ താൽപര്യമറിയിച്ചു! വീട്ടുകാർക്ക് സമ്മതം, തുടർന്ന് പീഡനം, നടിയുടെ വെളിപ്പെടുത്തൽ
സോഷ്യൽ മീഡിയയിലൂടെയാണ് നടി കാൺപൂർ സ്വദേശിയായ 25 കാരനെ പരിചയപ്പെടുന്നത്.
സീരിയൽ നടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി. രജസ്ഥാനിലെ ആൽവാൽ ജില്ലയിലായിലെ നിമ്രാനിലായിരുന്നു സംഭവം നടന്നത്. എന്നാൽ ഇയാൾ മുംബൈയിൽ തിരിച്ചെത്തിയതിനു ശേഷം വിവാഹത്തിൽ നിന്ന് പിൻമാറി മുങ്ങുകയായിരുന്നെന്നായിരു്നു നടിയുടെ വെളിപ്പെടുത്തൽ. സംഭവത്തെ തുടർന്ന് നടിയും മോഡലുമായ ഇവർ പോലീസിനു പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിലൂടെയാണ് നടി കാൺപൂർ സ്വദേശിയായ 25 കാരനെ പരിചയപ്പെടുന്നത്. ആദ്യം ഫേസ്ബുക്ക് ചാറ്റിങ്ങിലൂടെ നല്ല സുഹൃത്തുക്കളായി പിന്നീട് വാടസാപ്പ് ചാറ്റിലൂടേയും വീഡിയോ കോളിങ്ങിലൂടേയും സൗഹൃദം പ്രണയത്തിലെത്തുകയായിരുന്നു. പിന്നീട് പ്രണയം വിവാഹത്തിൽ വരെ എത്തി.
പ്രണയം മറ്റൊരു തലത്തിൽ എത്തിയപ്പോൾ ഇവർ നേരിട്ട് കാണാൻ തീരുമാനിക്കുകയായിരുന്നു. ഇതിനെ തുടർന്ന് നടി ദില്ലിയിൽ ആഗസ്റ്റിൽ ദില്ലിയിൽ എത്തിയിരുന്നു. തുടർന്ന് യുവാവ് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നടിയെ പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നു. തുടർന്ന് ഇവർ രാജസ്ഥാനിലേയ്ക്ക് യാത്ര പോകുകയായിരുന്നു. സുഹൃത്തുക്കൾക്കൊപ്പമായിരുന്നു യാത്ര. തുടർന്ന് ഹോട്ടൽ മുറിയിൽവച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് മുംബൈയിലേയ്ക്ക് കടന്ന ഇയാൾ വിവാഹത്തിൽ നിന്ന് പിൻമാറുകയായിരുന്നെന്ന നടി നൽകിയ പരാതിയിൽ പറയുന്നുണ്ട്.


Click it and Unblock the Notifications











