സീരിയല്‍ താരം പ്രിയങ്ക തൂങ്ങി മരിച്ച സംഭവം, കാരണം കുടുംബ കലഹമോ?

പ്രശസ്ത തമിഴ് സീരിയല്‍ താരം പ്രിയങ്ക ആത്മഹത്യ ചെയ്തു. ചെന്നൈ വളസരവക്കത്തെ വീട്ടില്‍ ബുധനാഴ്ച രാവിലെയാണ് പ്രിയങ്കയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ എത്തിയ വീട്ടു ജോലിക്കാരിയാണ് ആദ്യം കണ്ടത്. ഉടനെ ബന്ധുക്കളെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.

ചില വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണമാണ് പ്രിയങ്ക ആത്മഹത്യ ചെയ്തത് എന്നാണ് ലഭിയ്ക്കുന്ന വിവരം. 2015 ല്‍ വിവാഹിതയായ പ്രിയങ്ക രണ്ട് മാസത്തോളമായി ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞാണ് ജീവിയ്ക്കുന്നത്. അരുണ്‍ ബാലയാണ് പ്രിയങ്കയുടെ ഭര്‍ത്താവ്.

priyanka

ചില സ്വരച്ചേര്‍ച്ചകള്‍ ഇരുവരും തമ്മിലുണ്ടായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.


രമ്യ കൃഷ്ണന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ വംസം എന്ന സീരിയലില്‍ അഭിനയിച്ചതിലൂടെ ഏറെ ശ്രദ്ധ നേടിയ നടിയാണ് പ്രിയങ്ക. ചില സിനിമകളിലും ചെറിയ ചില വേഷങ്ങളിലൂടെ പ്രിയങ്ക സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X