മമ്മൂട്ടിയുടെ നായികയായി ജ്വവല്‍ മേരി ??
മഴവില്‍ മനോരമയിലെ 'ഡി ഫോര്‍ ഡാന്‍സ്' എന്ന റിയാലിറ്റി ഷോയിലെ അവതാരകയായി പ്രേക്ഷകര്‍ക്ക് പരിചിതയായ ജ്വവല്‍ മേരി മമ്മൂട്ടിയുടെ നായികയായെത്തുന്നു എന്ന് റിപ്പോര്‍ട്ടുകള്‍.
ദേശീയ പുരസ്‌കാര ജേതാവായ സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന 'പത്തേമാരി' എന്ന ചിത്രത്തിലാണത്രെ ജ്വവല്‍ മമ്മൂട്ടിയുടെ നായികയാകുന്നത്. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ജ്വലിന്റെ ആദ്യ സിനിമായിയിരിക്കും പത്തേമാരി.

പുതുമുഖങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ നല്‍ക്കുന്ന കൂട്ടുകെട്ടാണ് മമ്മൂട്ടി - സലീം അഹമ്മദ്. ഇവര്‍ ഒടുവില്‍ ഒന്നിച്ച 'കുഞ്ഞനന്തന്റെ കട' എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിന് നൈല ഉഷ എന്ന നടിയെ കിട്ടിയത്.
പള്ളിക്കല്‍ നാരായണന്‍ എന്ന പ്രവാസിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് പത്തേമാരി. 1960 ല്‍ തുടങ്ങി വര്‍ത്തമാന കാലം വരെയുള്ള കാലഘട്ടം സിനിമയില്‍ ദൃശ്യവത്കരിക്കുന്നു. പള്ളിക്കല്‍ നാരായണന്‍ എന്ന കഥാപാത്രമായി മമ്മൂട്ടിയെത്തുന്ന ചിത്രത്തില്‍ നാരായണന്റെ ഭാര്യയായ നളിനിയുടെ വേഷത്തിലാണ് ജ്വവല്‍ അഭിനയിക്കുന്നത്.
അടുത്ത മാസം ആദ്യം ചിത്രീകരണം ആരംഭിയ്ക്കുന്ന പത്തേമാരി നാല് ഷെഡ്യൂളുകളായാണ് ചിത്രീകരിക്കുന്നത്. ശ്രീനിവാസന്‍, സിദ്ദിഖ്, സലീം കുമാര്‍, യവനിക ഗോപാലകൃഷ്ണന്‍, ജോയ് മാത്യു തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു.
തന്റെ മുന്‍ ചിത്രങ്ങളിലെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇത്തവണയും സലീം അഹമ്മദിനൊപ്പമുള്ളത്. മധു അമ്പാട്ട് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണം നിര്‍വഹിക്കുന്നു.


Click it and Unblock the Notifications