കൊറോണ ഭീതി: സിനിമാ, സീരിയൽ ഷൂട്ടിങ് നിർത്തി — ടിവി ചാനലുകൾ കളം മാറ്റുന്നു

By Midhun Raj

കൊറോണ ഇന്ത്യയിലും പടരുന്ന സാഹചര്യത്തില്‍ സിനിമ, ടിവി ഷോസ്, വെബ് സീരിസ് എന്നിവയുടെ ഷൂട്ടിംഗ് നിര്‍ത്തിവെക്കാന്‍ മുന്‍നിര ഫിലിം ബോഡികള്‍ തീരുമാനിച്ചിരുന്നു. ഞങ്ങള്‍ ആശങ്കകള്‍ക്കൊപ്പം നില്‍ക്കുകയും സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്യുന്നു എന്നാണ് യോഗത്തിന് ശേഷം സംഘടനകള്‍ അറിയിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ച് 15നായിരുന്നു ഫിലിം ബോഡികളുടെ യോഗം. പിന്നാലെയാണ് മാര്‍ച്ച് 19 മുതല്‍ 31 വരെ ചിത്രീകരണം നിര്‍ത്തിവെക്കാന്‍ തീരുമാനമായത്.

യോഗത്തില്‍ ഇന്ത്യന്‍ മോഷന്‍ പിക്ചേഴ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനിമ എംപ്ലോയീസ്, ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഡയറക്ടേഴ്സ് അസോസിയേഷന്‍, വെസ്റ്റേണ്‍ ഇന്ത്യ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടിവി പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ തുടങ്ങിയ സംഘടനകളിലെ ഭാരവാഹികള്‍ പങ്കെടുത്തിരുന്നു.

തീരുമാനം വന്നതിന്

തീരുമാനം വന്നതിന് പിന്നാലെ ടിവി ചാനല്‍ അധികൃതര്‍ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നു. ചിത്രീകരണം നിര്‍ത്തിവെക്കുകയെന്നത് ആവശ്യമായ നീക്കമാണെന്ന് ഇവര്‍ പ്രതികരിച്ചു. ആയതിനാല്‍ ഇപ്പോള്‍ ഞങ്ങളുടെ ശ്രദ്ധ വളരെ ശ്രദ്ധയോടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കുക എന്നതാണെന്നും അധികൃതര്‍ പറഞ്ഞു. സാങ്കല്‍പ്പിക ഷോകളുടെ മുന്‍പേ ചിത്രീകരിച്ച എപ്പിസോഡുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും ആയതിനാല്‍ വലിയ പ്രശ്‌നമുണ്ടാവില്ല എന്നും ചാനല്‍ അധികൃതര്‍ അറിയിച്ചു.

കൂടാതെ വരാനിരിക്കുന്ന

കൂടാതെ വരാനിരിക്കുന്ന എപ്പിസോഡുകളുടെ ഷൂട്ടിംഗ് നടക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ സ്ഥിതിഗതികള്‍ അതേപടി തുടരുകയാണെങ്കില്‍ കൈവശമുളള എപ്പിസോഡുകള്‍ കഴിയുമ്പോള്‍ എന്ത് ചെയ്യുമെന്നതിനെക്കുറിച്ച് ആശങ്കയുണ്ട്. ചാനല്‍ അധികൃതര്‍ അറിയിച്ചു. നേരത്തെ കൊറോണ കാരണം നിരവധി സിനിമകളുടെ റിലീസും ഷൂട്ടിംഗും നിര്‍ത്തിവെച്ചിരുന്നു.

ഇതിന് പിന്നാലെയാണ്

ഇതിന് പിന്നാലെയാണ് സംഘടനകള്‍ ഔദ്യോഗികമായി തങ്ങളുടെ തീരുമാനം അറിയിച്ചിരുന്നതത്. കൊറോണ നേരത്തെ മലയാള സിനിമാ മേഖലയും നിശ്ചലമാക്കിയിരുന്നു. കൊറോണ ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തെ സിനിമാ തിയ്യേറ്ററുകള്‍ ഈ മാസം 31വരെ അടച്ചിട്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ ദ പ്രീസ്റ്റ്, മഞ്ജു വാര്യരുടെ ലളിതം സുന്ദരം അടക്കമുളള സിനിമകളുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരുന്നു.

സംസ്ഥാനത്ത്

സംസ്ഥാനത്ത് കൊറോണ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് സിനിമകളുടെ ചിത്രീകരണം നിര്‍ത്തിയത്. അതേസമയം സംസ്ഥാനത്ത് ഇപ്പോള്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ഇരുപതോളം ചിത്രങ്ങളുടെ ഷൂട്ടിംഗ് തുടരുന്ന കാര്യത്തില്‍ സംവിധായകനും നിര്‍മ്മാതാവും തീരുമാനം എടുക്കട്ടെയെന്നാണ് ചലച്ചിത്ര സംഘടനകളുടെ നിലപാട്. നേരത്തെ കപ്പേള, കോഴിപ്പോര് തുടങ്ങിയ സിനിമകളുടെ പ്രദര്‍ശനവും മുടങ്ങിയിരുന്നു. കൂടാതെ റിലീസിങ്ങിനൊരുങ്ങിയ കിലോ മീറ്റേഴ്‌സ് ആന്‍ഡ് കിലോ മീറ്റേഴ്‌സ്, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, വണ്‍, മാസ്റ്റര്‍ തുടങ്ങിയവയുടെ റിലീസും നീട്ടിവെച്ചിരുന്നു. ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനമെന്നായിരുന്നു റിലീസ് മാറ്റിവെച്ച ശേഷം ടൊവിനോ തോമസ് അറിയിച്ചിരുന്നത്.

Read more about: coronavirus
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X