ചാനലിലേയ്ക്ക് വന്നത് സിനിമയില്ലാഞ്ഞിട്ടല്ല: പ്രിയാമണി

By Lakshmi

മുന്‍നിര ചലച്ചിത്രതാരങ്ങള്‍ അഭിമുഖങ്ങളും താരസല്ലാപങ്ങളുമല്ലാത്ത ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുക്കുകയെന്നത് പതിവില്ലാത്ത കാര്യമാണ്. മുന്‍പൊക്കെ താരങ്ങളെ ടിവിയില്‍ കാണാന്‍കിട്ടുക ഓണവും വിഷുവും വരുമ്പോഴായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതിമാറിയിരിക്കുന്നു. പഴയപോലെ വെറും വാര്‍ത്തയും ചിത്രഗീതവും മാത്രമല്ല ചാനല്‍ എന്നു പറയുന്നത്. വന്‍ ജനക്കൂട്ടം കാണികളായുള്ള പലപല റിയാലിറ്റിഷോകളാണ് പല ചാനലുകളിലും അരങ്ങേറുന്നത്.

പലമുന്‍നിര ചാനലുകാരും വമ്പന്‍ സെലിബ്രിറ്റികളെയാണ് തങ്ങളുടെ പരിപാടികളില്‍ അതിഥികളായും ജൂറിയംഗങ്ങളായും കൊണ്ടുവരുന്നത്. ഇക്കാര്യത്തില്‍ ചാനലുകളില്‍ തമ്മില്‍ കടുത്ത മത്സരം തന്നെ നടക്കുന്നുണ്ട്. താരങ്ങള്‍ക്കും ടിവി പരിപാടികളുടെ കാര്യത്തിലുള്ള അലര്‍ജി കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. വമ്പന്‍ പ്രതിഫലവും അത്രയ്ക്കുതന്നെ ജനങ്ങളുമായി കൂടുതല്‍ അടുത്ത് പെരുമാറാനുള്ള അവസരവുമായി താരങ്ങള്‍ ഇതിനെ കാണുന്നത്. ഇങ്ങനെനേടുന്ന ജനപ്രീതി പലപ്പോഴും അവരുടെ പുത്തന്‍ ചിത്രങ്ങള്‍ക്ക് സഹായകമാവുകയും ചെയ്യുന്നുണ്ട്.

priyamani

ദേശീയപുരസ്‌കാര ജേതാവായ നടി പ്രിയാമണി വിനോദരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാറ്റിനിര്‍ത്താന്‍ കഴിയാത്ത മാധ്യമമാണ് ടെലിവിഷനെന്ന് വിശ്വസിക്കുന്നയാളാണ്. മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍ എന്ന റിയാലിറ്റിഷോയിലെ പ്രധാന ജൂറിയംഗമാണ് പ്രിയാമണി.

ഈ ഷോയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയകാര്യമായി കാണുന്നുവെന്നാണ് പ്രിയ പറയുന്നത്. മഴവില്‍ മനോരമയിലെതന്നെ ഹലോ നമസ്‌തേ എന്ന പരിപാടിയില്‍ പങ്കെടുക്കവേ ടിവി പരിപാടികളോടുള്ള തന്റെ സമീപനം പ്രിയ വ്യക്തമാക്കി.

പൊതുവേ വലിയ താരങ്ങള്‍ ടിവിപരിപാടികളിലേയ്ക്ക് വരുമ്പോള്‍ ഏവരും കരുതുക അവര്‍ക്ക് സിനിമയില്‍ റോളില്ല എന്നായിരിക്കും. എന്നാല്‍ ഇത് ശരിയല്ല. സിനിമപോലെതന്നെ പ്രാധാന്യമുള്ള മാധ്യമമാണ് ടിവിയും. പല ടിവി പരിപാടികളും മികച്ച കലാകാരന്മാരെയാണ് സിനിമയിലേയ്ക്ക് സംഭാവന ചെയ്യുന്നത്- പ്രിയാമണി പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X