ചാനല്‍പ്പോര്: സൂപ്പറുകളുടെ വിലക്ക് വിലപ്പോവില്ല

ചാനലുകള്‍ പറയുന്ന ഈ പ്രതിസന്ധി സൃഷ്ടിച്ചത് അവര്‍ തന്നെയാണെന്നാണ് സിനിമാരംഗത്തുള്ള പലരും അഭിപ്രായപ്പെടുന്നത്. കണ്ണും മൂക്കുമില്ലാത്ത കേരളത്തിലെ ചാനല്‍പ്പോരാണ് സിനിമകളുടെ സാറ്റലൈറ്റ് റേറ്റ് കുത്തനെ കൂട്ടിയതെന്നാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായ മിലന്‍ ജലീലിന്റെ വാദം.
എതിരാളിയെ പിന്നാലാക്കാനായി പുതിയ സിനിമകള്‍ വന്‍തുക മുടക്കി സ്വന്തമാക്കാനുള്ള ചാനലുകളുടെ കിടമത്സരമാണ് പ്രതിസന്ധിയ്ക്കിടയാക്കിയത്. രണ്ട്-മൂന്ന് കൊല്ലം മുമ്പുവരെ 50 ലക്ഷം രൂപയില്‍ നിനിന്നിരുന്ന സാറ്റലൈറ്റ് റേറ്റ് മൂന്നരക്കോടി രൂപ വരെയായി ഉയരാന്‍ കാരണവും മറ്റൊന്നല്ലെന്ന് മിലന്‍ ജലീല്‍ പറയുന്നു.
സൂപ്പര്‍താര സിനിമകള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് വിലപ്പോവില്ലെന്ന് ഉദാഹരണസഹിതം മിലന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. താരചിത്രങ്ങള്‍ വാങ്ങി പ്രദര്‍ശിപ്പിയ്ക്കില്ലെന്ന തീരുമാനത്തിനെതിരെ മലയാളത്തിലെ പ്രമുഖ ചാനലുകള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. വമ്പന്‍ സിനിമകള്‍ ഒഴിവാക്കാനാവില്ലെന്നാണ് അറിയിച്ചിരിയ്ക്കുന്നത്.
ഒട്ടേറെ ചാനലുകള്‍ മലയാളത്തില്‍ സംപ്രേക്ഷണം തുടങ്ങാനിരിയ്ക്കുകയാണ്. ഇവര്‍ കൂടി രംഗത്തെത്തുന്നതോടെ സാറ്റലൈറ്റ് റേറ്റ് ഇനിയും കൂടുമെന്നും മിലന്‍ ജലീല്‍ പ്രവചിയ്ക്കുന്നു.
ആദ്യപേജില്‍
സൂപ്പറുകളെ ചാനലുകളും കൈയ്യൊഴിയുന്നു


Click it and Unblock the Notifications











