മലപ്പുറത്ത് സീരിയല്‍ താരം പൊള്ളലേറ്റു മരിച്ച നിലയില്‍
മലപ്പുറം: ടിവി സീരിയല്‍ താരത്തെ വീടിനുള്ളില്‍ തീപിടിച്ചു മരിച്ച നിലയില്‍ ക ണ്ടെത്തി. മേനിയില്‍ വിജയന്റെ മകള്‍ കവിത (37)യെയാണ് ഞായറാഴ്ച രാവിലെ പത്തരയോടെ കത്തിക്കരിഞ്ഞ നിലയില്‍ വീടിനുള്ളില്‍ കണ്ടത്. മലപ്പുറത്തെ നിലമ്പൂരിലാണ് സംഭവം നടന്നത്. ആത്മഹത്യാ കുറിപ്പ് വീടിനകത്തു നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മുറിയ്ക്കുള്ളില്‍ നിന്നും ദേഹത്ത് പെട്രോളൊഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു നടി.

പാലക്കാട് സ്വദേശി ബിജേഷാണ് കവിതയുടെ ഭര്‍ത്താവ്. ബാംഗ്ലൂരിലാണ് നടിയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്നത്. ഇവര്‍ക്ക് നാലു വയസ്സുള്ള ഒരു മകളുണ്ട്. രണ്ടു വര്‍ഷമായി ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞ് നിലമ്പൂരിലെ വാടകവീട്ടിലായിരുന്നു കവിതയും മകള്‍ അഗ്നയും കഴിഞ്ഞിരുന്നത്. അഗ്നയെ ബന്ധുവീട്ടിലേക്ക് പറഞ്ഞ് അയച്ചതിനു ശേഷമാണ് കവിത ആത്മഹത്യ ചെയ്തത്. മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് അറിയിച്ചുകൊണ്ടുള്ള കത്ത് കവിത എഴുതിവെച്ചിട്ടുണ്ട്. നിലമ്പൂരിലെ വാടകവീട്ടില്‍ നിന്ന് പുകയും ശബ്ദവും കേട്ടതനുസരിച്ച് അയല്‍ക്കാരാണ് വിവരം പോലീസില്‍ അറിയിച്ചത്. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പോലീസും അഗ്‌നിരക്ഷാ സേനയുമെത്തി വീടിന്റെ വാതില്‍ തകര്‍ത്താണ് അകത്ത് കടന്നത്.
ജിഎസ്ടി പ്രശ്‌നം കാരണം ബാംഗ്ലൂരുവില്‍ ബ്യൂട്ടി പാര്‍ലര്‍ തുറക്കാന്‍ കഴിയാത്തിലുളള സാമ്പത്തിക ഞെരുക്കമാണ് കവിതയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നടിയുടെ പിതാവ് പോലീസിനു മൊഴി നല്‍കിയിരിക്കുന്നത്. ശരീരത്തില്‍ വൈദ്യുത വയര്‍ ചുറ്റി പ്ലഗില്‍ ഘടിപ്പിച്ചതിനു ശേഷം കവിത പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതിന്റെ ലക്ഷണങ്ങള്‍ സംഭവസ്ഥലത്ത് ആളുകള്‍ കണ്ടിരുന്നു.


Click it and Unblock the Notifications