ട്വന്റി ട്വന്റി റെക്കോര്‍ഡുകള്‍ ഭേദിയ്‌ക്കുന്നു
ട്വന്റി ട്വന്റി വീണ്ടും വാര്‍ത്തകള്‍ സൃഷ്ടിയ്‌ക്കുന്നു. ഒരു ഭാഷയിലെ ഒട്ടു മിക്ക താരങ്ങളും ഒരു ചിത്രത്തിനായി ഒരുമിക്കുക വഴി ഏവരെയും അതിശയിപ്പിച്ച ചിത്രത്തെ ഇപ്പോള്‍ മറ്റൊരു റെക്കോര്‍ഡ് കൂടി തേടിയെത്തുകയാണ്.
മലയാള സിനിമയില്‍ ഏറ്റവുമുയര്‍ന്ന തുകയ്‌ക്ക് സാറ്റലൈറ്റ് അവകാശം വിറ്റ റെക്കോര്‍ഡാണ് ട്വന്റി ട്വന്റിയ്‌ക്ക് ലഭിച്ചിട്ടുള്ളത്.
താര സംഘടനയായ അമ്മ നിര്‍മ്മിയ്‌ക്കുന്ന ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വിറ്റു പോയിരിക്കുന്നത് 1.25 കോടി രൂപയ്‌ക്കാണ്.
മമ്മൂട്ടി ഇരട്ട വേഷത്തില്‍ അഭിനയിച്ച അണ്ണന്‍ തമ്പിയെയാണ് ട്വന്റി ട്വന്റി പിന്നിലാക്കിയിരിക്കുന്നത്. അണ്ണന്‍ തമ്പിയുടെ ടിവി സംപ്രക്ഷണവകാശം വിറ്റു പോയത് 1.10 കോടി രൂപയ്‌ക്കായിരുന്നു.
യുവ താരങ്ങള്‍ മുതല്‍ സൂപ്പര്‍ താരങ്ങളും മലയാള സിനിമാത്തറവാട്ടിലെ മുതിര്‍ന്ന താരങ്ങളും അണി നിരക്കുന്ന ഈ ചിത്രം കളക്ഷന്‍ റിക്കാര്‍ഡും തിരുത്തി കുറിയ്‌ക്കുമെന്നാണ് അണിയറക്കാരുടെ വിശ്വാസം.


Click it and Unblock the Notifications